• HOME
  • »
  • NEWS
  • »
  • india
  • »
  • Fuel Tax | ഇന്ധനനികുതിയില്‍ രാഷ്ട്രീയപ്പോര്; കേന്ദ്രവും പ്രതിപക്ഷ സംസ്ഥാനങ്ങളും നേര്‍ക്കുനേര്‍

Fuel Tax | ഇന്ധനനികുതിയില്‍ രാഷ്ട്രീയപ്പോര്; കേന്ദ്രവും പ്രതിപക്ഷ സംസ്ഥാനങ്ങളും നേര്‍ക്കുനേര്‍

കേരളത്തിനു പുറമേ മറ്റു സംസ്ഥാനങ്ങളും പ്രധാനമന്ത്രിയുടെ പരാമർശങ്ങൾക്കെതിരെ പ്രതിഷേധവുമായി രംഗത്തുവന്നു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    രാജ്യത്ത് കുത്തിച്ചുയരുന്ന ഇന്ധനവിലയില്‍ (fuel tax) ജനങ്ങള്‍ പൊറുതിമുട്ടി നില്‍ക്കുമ്പോള്‍ ഇന്ധന നികുതി കുറയ്ക്കണമെന്ന പ്രധാനമന്ത്രിയുടെ (Prime Minister) പരാമര്‍ശം രാഷ്ട്രീയ വാക് പോരിനാണ് വഴി തുറന്നിരിക്കുന്നത്. ഇന്ധന നികുതി കുറച്ചതു വഴി കർണാടകയ്ക്ക് 5000 കോടി രൂപയും ഗുജറാത്തിനു 4000 കോടിയോളവും നഷ്ടമുണ്ടെങ്കിലും ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി അവർ വിട്ടുവീഴ്ച ചെയ്തുവെന്നു മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു.

    പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളും നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് പ്രധാനമന്ത്രി ഈ ഉദാഹരണങ്ങൾ നിരത്തിയത്. നികുതി വരുമാനത്തിൽനിന്നു 42% കേന്ദ്രം സംസ്ഥാനങ്ങൾക്കു നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    Also Read- 'ഇന്ധന നികുതി കുറയ്ക്കൂ'; കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി

    പ്രധാനമന്ത്രി ഇങ്ങനെ രാഷ്ട്രീയം പറയാൻ പാടില്ലായിരുന്നെന്നു ധനമന്ത്രി കെ.എൻ.ബാലഗോപാൽ കുറ്റപ്പെടുത്തി. നികുതി കൂട്ടാത്ത അപൂർവം സംസ്ഥാനങ്ങളിലൊന്നാണു കേരളം. കേന്ദ്ര സർക്കാരാകട്ടെ, അടിയന്തര സാഹചര്യങ്ങളിൽ തത്ക്കാലത്തേക്കു മാത്രം പിരിക്കേണ്ട സെസ് വരെ ചുമത്തുകയാണ്. കേന്ദ്രം നികുതി കൂട്ടിയപ്പോൾ കേരളം കൂട്ടിയില്ല. ഒരു തവണ നികുതി കുറയ്ക്കുകയാണ് ചെയ്തതെന്നും പ്രധാനമന്ത്രിക്ക് ബാലഗോപാല്‍ മറുപടി നല്‍കി.

    Also Read- 'പ്രധാനമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നു; ആറു വർഷമായി കേരളം ഇന്ധനനികുതി കൂട്ടിയിട്ടില്ല': മന്ത്രി കെ എൻ ബാലഗോപാൽ

    കേരളത്തിനു പുറമേ മറ്റു സംസ്ഥാനങ്ങളും പ്രധാനമന്ത്രിയുടെ പരാമർശങ്ങൾക്കെതിരെ പ്രതിഷേധവുമായി രംഗത്തുവന്നു. 3 വർഷമായി ഒരു രൂപ വീതം സബ്സിഡി നൽകുന്നുണ്ടെന്നും 1500 കോടി രൂപ ഇതിനകം ചെലവഴിച്ചെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. ഇന്ധനവിലവർധനയ്ക്കു കാരണക്കാർ തങ്ങളല്ലെന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും പ്രതികരിച്ചു.

    പ്രധാനമന്ത്രി പരാമർശിച്ച സംസ്ഥാനങ്ങളിലൊന്നായ തമിഴ്നാട് കേന്ദ്രസർക്കാർ നികുതി കുറയ്ക്കുന്നതിനു മുൻപു തന്നെ 3 രൂപയോളം കുറച്ചിരുന്നു. നവംബറിൽ കേന്ദ്രസർക്കാർ നികുതി കുറച്ചതിനു പിന്നാലെ ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങൾ നികുതി കുറച്ചു. പിന്നീട് ആം ആദ്മി പാർട്ടി ഭരിക്കുന്ന ഡൽഹിയും കോൺഗ്രസ് ഭരിക്കുന്ന  സംസ്ഥാനങ്ങളും ഇന്ധന നികുതി കുറച്ചു.

    ഗുജറാത്ത് മോഡൽ: 'കോടിയേരിക്ക് ധൈര്യമുണ്ടോ പിണറായിയോട് രാജി ആവശ്യപ്പെടാൻ': ഷിബു ബേബിജോൺ


    തിരുവനന്തപുരം: ഗുജറാത്ത് മോഡൽ (Gujarat Model) വികസനം പഠിക്കാൻ ചീഫ് സെക്രട്ടറിയെയും സംഘത്തെയും അയയ്ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനോട് (Pinarayi Vijayan) രാജി ആവശ്യപ്പെടാൻ കോടിയേരിയ്ക്ക് ധൈര്യമുണ്ടോയെന്ന് ആർ എസ് പി നേതാവ് ഷിബു ബേബിജോൺ. 2013ൽ യുഡിഎഫ് സർക്കാരിൽ തൊഴിൽ മന്ത്രിയായിരുന്ന ഷിബു ബേബിജോൺ സ്കിൽ ഡെവലപ്മെന്‍റ് പഠിക്കാൻ ഗുജറാത്തിൽ പോയത് സിപിഎം വലിയ വിവാദമാക്കിയത് ചൂണ്ടിക്കാട്ടിയാണ് ആർഎസ്പി നേതാവിന്‍റെ പ്രതികരണം.

    എല്ലാത്തിലും ഒന്നാമതായ കേരളത്തിന് മറ്റ് സംസ്ഥാനങ്ങളിൽനിന്ന് ഒന്നും പഠിക്കാനില്ലെന്നായിരുന്നു ഇന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ അന്ന് പറഞ്ഞത്. ഉമ്മൻചാണ്ടിയുടെ നിർദേശപ്രകാരമാണ് ഷിബു, ഗുജറാത്തിലെത്തി മോദിയെ കണ്ടതെന്നും കോടിയേരി ആരോപിച്ചിരുന്നു. അന്ന് തന്‍റെ രാജിയും കോടിയേരി ആവശ്യപ്പെട്ടു. ഇപ്പോൾ പിണറായിയോട് രാജി ആവശ്യപ്പെടാനുള്ള ധൈര്യം കോടിയേരിയ്ക്ക് ഉണ്ടോയെന്നും ഷിബു ബേബി ജോൺ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.
    Published by:Arun krishna
    First published: