• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ലോക്സഭാ ഇലക്ഷൻ: പ്രചരണം പ്രകൃതി സൗഹാർദ്ദപരമായിരിക്കണമെന്ന് ഇലക്ഷൻ കമ്മീഷൻ

ഇതുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രിബൂണലും തെരഞ്ഞെടുപ്പ് കമ്മീഷന് ശുപാർശകൾ നൽകിയിട്ടുണ്ട്.

news18india
Updated: March 11, 2019, 2:05 PM IST
ലോക്സഭാ ഇലക്ഷൻ: പ്രചരണം പ്രകൃതി സൗഹാർദ്ദപരമായിരിക്കണമെന്ന് ഇലക്ഷൻ കമ്മീഷൻ
ഇതുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രിബൂണലും തെരഞ്ഞെടുപ്പ് കമ്മീഷന് ശുപാർശകൾ നൽകിയിട്ടുണ്ട്.
  • News18 India
  • Last Updated: March 11, 2019, 2:05 PM IST IST
  • Share this:
ന്യൂഡൽഹി : തെരഞ്ഞെടുപ്പിനൊപ്പം പ്രകൃതി സംരക്ഷണവും മനസിൽ കണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. പരിസ്ഥിതിയെ നശിപ്പിക്കുന്ന തരത്തിലുള്ള വസ്തുക്കൾ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കരുതെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

Also Read-ശബരിമലയുടെ പേരിൽ വോട്ടു തേടാൻ പാടില്ല: തെരഞ്ഞെടുപ്പു കമ്മീഷൻ

തെരഞ്ഞെടുപ്പ് പരസ്യ പ്രചരണത്തിനായി തെരഞ്ഞെടുക്കുന്ന വസ്തു വകകളും ബാനർ അടക്കമുള്ളവ തയ്യാറാക്കാൻ ഉപയോഗിക്കുന്ന തുണികളും പ്രകൃതി സൗഹാർദ്ദപരമായിരിക്കണമെന്നാണ് നിർദേശം. ഇതുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രിബൂണലും തെരഞ്ഞെടുപ്പ് കമ്മീഷന് ശുപാർശകൾ നൽകിയിട്ടുണ്ട്.

Also Read-പുൽവാമ ആക്രമണത്തിന്‍റെ സൂത്രധാരൻ കൊല്ലപ്പെട്ടെന്ന് സൂചന

കഴിഞ്ഞ ദിവസമാണ് ലോക്സഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്. ഏഴ് ഘട്ടങ്ങളായാണ് രാജ്യത്ത് ഇത്തവണ തെരഞ്ഞെടുപ്പ്. മാതൃകാ പെരുമാറ്റ ചട്ടം കഴിഞ്ഞ ദിവസം തന്നെ നിലവിൽ വന്നിരുന്നു. അതുപോലെ തന്നെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ജവാൻമാരുടെ ചിത്രങ്ങൾ ഉപയോഗിക്കുന്നതിനെതിരെയും ഇലക്ഷൻ കമ്മീഷൻ രംഗത്തെത്തിയിരുന്നു. രാജ്യത്തിന്റെ സുരക്ഷാ കാവൽക്കാരെ ഇത്തരം രാഷ്ട്രീയ പ്രചരണങ്ങളിൽ പങ്കാളികളാക്കരുതെന്നായിരുന്നു നിർദേശം.

First published: March 11, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...