• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ആർഎസ്എസിലൂടെ പൊതുരംഗത്തേക്ക്; ഒടുവിൽ ബിജെപിയുടെ 'ഭീഷ്‌മ പിതാമഹൻ'


Updated: August 16, 2018, 5:48 PM IST
ആർഎസ്എസിലൂടെ പൊതുരംഗത്തേക്ക്; ഒടുവിൽ ബിജെപിയുടെ 'ഭീഷ്‌മ പിതാമഹൻ'

Updated: August 16, 2018, 5:48 PM IST
വളരെ ചെറുപ്പത്തിലേ രാഷ്ട്രീയ സ്വയംസേവകിലൂടെയാണ് അടൽ ബിഹാരി വാജ്പേയി പൊതുരംഗത്തേക്ക് എത്തുന്നത്. പിന്നീട് ആർഎസ്എസിന്‍റെ മുഴുവൻ സമയപ്രവർത്തകനായി. 1942ൽ സ്വാതന്ത്ര്യസമര പ്രക്ഷോഭത്തിൽ പങ്കെടുത്ത് ജയിലിലായി.

ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ അനുയായിയായി ഭാരതീയ ജനസംഘത്തിൽ ചേർന്നുകൊണ്ടാണ് എ ബി വാജ്പേയി രാഷ്ട്രീയജീവിതം ആരംഭിക്കുന്നത്. 1968 മുതൽ 1973 വരെ ജനസംഘത്തിന്‍റെ പ്രസിഡന്‍റായിരുന്നു അദ്ദേഹം. 1955 മുതൽ 1977 വരെ ഭാരതീയ ജനസംഘത്തിന്‍റെ പാർലമെന്‍ററി പാർട്ടി നേതാവുമായിരുന്നു വാജ്പേയി. അടിയന്തരാവസ്ഥയ്ക്കെതിരെ ശബ്ദിച്ചതിന് അദ്ദേഹത്തെ തടവിലാക്കുകയും ചെയ്തു. അതിനുശേഷം ജനതാ പാർട്ടി രൂപീകരണത്തിന് നേതൃത്വം കൊടുത്തവരിൽ വാജ്പേയിയുമുണ്ടായിരുന്നു. അടിയന്തരാവസ്ഥയ്ക്കുശേഷം 1977ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ മികച്ച വിജയത്തോടെ ജതാ പാർട്ടി അധികാരത്തിലെത്തി. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ കോൺഗ്രസ് ഇതര സർക്കാരായിരുന്നു അത്. മൊറാർജി ദേശായി നയിച്ച ജനതാ സർക്കാരിലെ വിദേശകാര്യവകുപ്പ് കൈകാര്യം ചെയ്തത് വാജ്പേയി ആയിരുന്നു. ഇന്ത്യയുടെ വിദേശനയത്തിൽ അതുവരെ നിലനിന്നിരുന്ന അസ്ഥിരതകൾ ഒഴിവാക്കുന്നതിന് വാജ്പേയി നടത്തിയ നയതന്ത്ര ഇടപെടലുകൾ ഏറെ ശ്രദ്ധേയമായിരുന്നു.

1980ൽ ഭാരതീയ ജനതാ പാർട്ടി രൂപീകൃതമായപ്പോൾ ആദ്യ പ്രസിഡന്‍റായിരുന്നു എ ബി വാജ്പേയി. 1986 വരെ അദ്ദേഹം അധ്യക്ഷപദത്തിൽ തുടർന്നു. 1980 മുതൽ വിവിധ ഘട്ടങ്ങളിലായി ബിജെപിയുടെ പാർലമെന്‍ററി പാർട്ടി നേതാവായിരുന്നു അദ്ദേഹം. പതിനൊന്നാം ലോക്സഭയിലെ പ്രതിപക്ഷനേതാവും വാജ്പേയി ആയിരുന്നു.
First published: August 16, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍