• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'കൈ'വിട്ട് 'താമര'യിലേക്ക്: ഗോവയിലെ 10 കോൺഗ്രസ് നിയമസഭാംഗങ്ങൾ ബിജെപിയിൽ

പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവ്‌ലേക്കറുടെ നേതൃത്വത്തിലുള്ള സംഘം വൈകുന്നേരം നിയമസഭാ സ്പീക്കർ രാജേഷ് പട്‌നെക്കറെ സന്ദർശിച്ച് പാർട്ടി വിടുന്നുവെന്ന് അറിയിച്ചുകൊണ്ടുള്ള കത്ത് നൽകി

news18
Updated: July 10, 2019, 9:42 PM IST
'കൈ'വിട്ട് 'താമര'യിലേക്ക്: ഗോവയിലെ 10 കോൺഗ്രസ് നിയമസഭാംഗങ്ങൾ ബിജെപിയിൽ
goa_congress_bjp
news18
Updated: July 10, 2019, 9:42 PM IST
പനാജി: കർണാടകയിലെ രാഷ്ട്രീയ അസ്ഥിരതയുടെ കാറ്റ് അയൽ സംസ്ഥാനമായ ഗോവയിലേക്കും. ബുധനാഴ്ച കോൺഗ്രസ് എം‌എൽ‌എമാരിൽ പത്ത് പേർ ബിജെപിയിൽ ചേരാൻ ഒരുങ്ങുന്നു. ആകെ 15 അംഗങ്ങളാണ് ഗോവ നിയമസഭയിൽ കോൺഗ്രസിനുള്ളത്. പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവ്‌ലേക്കറുടെ നേതൃത്വത്തിലുള്ള സംഘം വൈകുന്നേരം നിയമസഭാ സ്പീക്കർ രാജേഷ് പട്‌നെക്കറെ സന്ദർശിച്ച് പാർട്ടി വിടുന്നുവെന്ന് അറിയിച്ചുകൊണ്ടുള്ള കത്ത് നൽകി. അറ്റാനാസിയോ മോൺസെറാട്ട്, ജെനിഫർ മോൺസെറാട്ട്, ഫ്രാൻസിസ് സിൽ‌വീര, ഫിലിപ്പ് നെറി റോഡ്രിഗസ്, ക്ലിയോഫാസിയോ ഡയസ്, വിൽ‌ഫ്രഡ് ഡി‌എസ്‌എ, നീലകാന്ത് ഹലാർങ്കർ, ഇസിഡോർ ഫെർണാണ്ടസ് എന്നിവരാണ് കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കാറാൻ ഒരുങ്ങുന്ന എം.എൽ.എമാർ.

എം.എൽഎമാരുടെ സംഘം രാത്രി 7.30ഓടെ നിയമസഭാ മന്ദിരത്തിലെത്തിയാണ് സ്പീക്കറെ കണ്ടത്. ഈ സമയം ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, ഡെപ്യൂട്ടി സ്പീക്കർ മൈക്കൽ ലോബോ എന്നിവരും അവിടെ ഉണ്ടായിരുന്നു. കോൺഗ്രസിന്റെ പത്ത് എം‌എൽ‌എമാർ ബിജെപിയിൽ ചേരുമെന്ന് ഡെപ്യൂട്ടി സ്പീക്കർ മൈക്കൽ ലോബോ പറഞ്ഞതായി വാർത്താ ഏജൻസിയായി ANI റിപ്പോർട്ട് ചെയ്തു.

എം‌എൽ‌എമാർ മാറുന്നതോടെ സഭയിൽ കോൺഗ്രസിന്റെ ശക്തി അഞ്ചായി കുറയും. 17 പേരുള്ള ഏറ്റവും വലിയ ഒറ്റ പാർട്ടിയാണ് ബിജെപി, ഗോവ ഫോർവേഡ് പാർട്ടിക്കും സ്വതന്ത്രൻമാർക്കുമായി മൂന്ന് വീതം അംഗങ്ങളാണുള്ളത്. ഒരു എം‌എൽ‌എ വീതം നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ‌സി‌പി), മഹാരാഷ്ട്രവാദി ഗോമാന്തക് പാർട്ടി (എം‌ജി‌പി) എന്നിവയിൽനിന്നുള്ളവരാണ്.

പാർട്ടി വിടുന്നതിനെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ ചന്ദ്രകാന്ത് കാവ്ലേക്കർ തയ്യാറായില്ല. ഇതേക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.

മുഖ്യമന്ത്രിയായിരുന്ന മനോഹർ പരീക്കറുടെ മരണശേഷം ഈ വർഷം മാർച്ചിൽ സാവന്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
First published: July 10, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...