കശ്മീരിൽ ബിജെപി നേതാവിന്‍റെ കൊലപാതകം; ഞെട്ടിക്കുന്നതെന്ന് BJP; അപലപിച്ച് പ്രമുഖ രാഷ്ട്രീയ നേതാക്കൾ

കശ്മീലെ ബന്ദിപ്പോറയിൽ കഴിഞ്ഞ ദിവസം രാത്രി ഭീകരർ നടത്തിയ വെടിവയ്പ്പിൽ ബിജെപി നേതാവ് ഷെയ്ഖ് വസീം ബാരി പിതാവ് ബഷീർ അഹമ്മദ്, സഹോദരൻ ഉമർ എന്നിവര്‍ കൊല്ലപ്പെട്ടിരുന്നു.

News18 Malayalam | news18-malayalam
Updated: July 9, 2020, 9:04 AM IST
കശ്മീരിൽ ബിജെപി നേതാവിന്‍റെ കൊലപാതകം; ഞെട്ടിക്കുന്നതെന്ന് BJP; അപലപിച്ച് പ്രമുഖ രാഷ്ട്രീയ നേതാക്കൾ
BJP leader Waseem Bari.
  • Share this:
ശ്രീനഗർ: കശ്മീരിൽ ഭീകരാക്രമണത്തിൽ ബിജെപി നേതാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടൽ അറിയിച്ച് ബിജെപി ദേശീയ നേതൃത്വം. 'കൊലപാതകങ്ങളിൽ ഞെട്ടലും അതീവ ദുഃഖവുമുണ്ടെന്നാണ് ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാം മാധവ് ട്വിറ്ററിലൂടെ അറിയിച്ചത്. 'ഭീരുത്വം നിറഞ്ഞ ആക്രമണം' എന്നായിരുന്നു ബിജെപി നേതാവ് ജെ.പി നദ്ദ പ്രതികരിച്ചത്.

'പാർട്ടിക്ക് ഇതൊരു വലിയ നഷ്ടമാണ്.. പാർട്ടി അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്കു ചേരുന്നു.. ഈ ജീവത്യാഗം വെറുതെയാകില്ലെന്ന് ഞാൻ ഉറപ്പു തരുന്നു' എന്നാണ് അനുശോചന ട്വീറ്റിൽ നദ്ദ കുറിച്ചത്.കശ്മീലെ ബന്ദിപ്പോറയിൽ കഴിഞ്ഞ ദിവസം രാത്രി ഭീകരർ നടത്തിയ വെടിവയ്പ്പിൽ ബിജെപി നേതാവ് ഷെയ്ഖ് വസീം ബാരി പിതാവ് ബഷീർ അഹമ്മദ്, സഹോദരൻ ഉമർ എന്നിവര്‍ കൊല്ലപ്പെട്ടിരുന്നു. ബൈക്കിലെത്തിയ തീവ്രവാദസംഘം ക്ലോസ് റേഞ്ചിൽ വെടിയുതിർക്കുകയായിരുന്നുവെന്നാണ് അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. ഇതിന് പിന്നാലെയാണ് സംഭവത്തെ അപലപിച്ച് പ്രമുഖർ രംഗത്തെത്തിയിരിക്കുന്നത്.

'ബിജെപി പ്രവർത്തകരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തില്‍ ഖേദം അറിയിക്കുകയാണ്. ഈ ദുഃഖത്തിന്‍റെ ഘട്ടത്തിൽ അവരുടെ കുടുബത്തെ അനുശോചനം അറിയിക്കുകയാണ്... മുഖ്യധാര രാഷ്ട്രീയ പ്രവർത്തകർക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്ക് ഇപ്പോഴും കുറവില്ല എന്നത് ദുഃഖകരമായ ഒരു വസ്തുതയാണ്'.. എന്നായിരുന്നു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പ്രതികരിച്ചത്.


സംഭവത്തെ അപലപപിച്ച ബന്ദിപ്പോർ മുൻ എംഎൽഎ ഉസ്മാൻ മജീദ്, കശ്മീർ താഴ്വരയിലെ ക്രമസമാധാന നില തകരാറിയിരിക്കുന്ന എന്ന ആരോപണമാണ് ഉന്നയിച്ചത്... 'പൊലീസ് സ്റ്റേഷനിൽ നിന്ന് വെറും പത്ത് മീറ്റർ മാത്രം ദൂരമുള്ള ഒരു സ്ഥലത്ത് തീവ്രവാദികള്‍ എങ്ങനെയാണ് എത്തിപ്പെടുക?എന്ന ചോദ്യം ഉന്നയിച്ച മജീദ്, വിഷയത്തിൽ ഗൗരവമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.

Related News: തീവ്രവാദികളുടെ ആക്രമണം; കശ്മീരിൽ ബിജെപി നേതാവ് ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു

കശ്മീരില്‍ രാഷ്ട്രീയ പ്രവർത്തകരുടെ ആവർത്തിച്ചുള്ള കൊലപാതകങ്ങൾ അസ്വസ്ഥ ഉളവാക്കുകയാണ്.. ഇവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുകയാണ്.. സുരക്ഷാ സാഹചര്യങ്ങൾ വഷളായിക്കൊണ്ടിരിക്കുമ്പോഴും മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടു' എന്നായിരുന്നു പിഡിപിയുടെ പ്രതികരണം.

 
Published by: Asha Sulfiker
First published: July 9, 2020, 9:04 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading