• HOME
  • »
  • NEWS
  • »
  • india
  • »
  • രാഷ്ട്രീയക്കാര്‍ വിദ്യാസമ്പന്നരാകണമെന്ന് നിർബന്ധമില്ല; വിദ്യാർഥികളോട് ഉത്തർ പ്രദേശ് മന്ത്രി

രാഷ്ട്രീയക്കാര്‍ വിദ്യാസമ്പന്നരാകണമെന്ന് നിർബന്ധമില്ല; വിദ്യാർഥികളോട് ഉത്തർ പ്രദേശ് മന്ത്രി

ഉന്നത വിദ്യാഭ്യാസമുള്ള ആളുകള്‍ സമൂഹത്തില്‍ വിദ്യാഭ്യാസമില്ലാത്ത ആളുകളെക്കുറിച്ച് തെറ്റായ ധാരണ സൃഷ്ടിക്കുന്നുണ്ടെന്നും മന്ത്രി ആരോപിച്ചു.

Image for representation. (Reuters)

Image for representation. (Reuters)

  • Share this:
    സിതാപൂർ: ഭരണ നിർവഹണത്തിന് രാഷ്ട്രീയക്കാർ വിദ്യാസമ്പന്നരാകേണ്ട ആവശ്യമില്ലെന്ന് ഉത്തർപ്രദേശ് ജയിൽ മന്ത്രി ജയ്കുമാർ സിംഗ്. സിതാപൂരിൽ വിദ്യാർഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

    വിദ്യാസമ്പന്നരായവരെ അദ്ദേഹം വിമർശിക്കുകയും ചെയ്തു. ഉന്നത വിദ്യാഭ്യാസമുള്ള ആളുകള്‍ സമൂഹത്തില്‍ വിദ്യാഭ്യാസമില്ലാത്ത ആളുകളെക്കുറിച്ച് തെറ്റായ ധാരണ സൃഷ്ടിക്കുന്നുണ്ടെന്നും മന്ത്രി ആരോപിച്ചു.

    also read:ബിജെപിയുടെ പൗരത്വ വിശദീകരണയോഗം ബഹിഷ്കരിക്കണമെന്ന് പ്രചരിപ്പിച്ചു; പൊലീസ് കേസെടുത്തു

    മന്ത്രിമാര്‍ വിദ്യാസമ്പന്നരാകേണ്ട ആവശ്യമില്ല. ഞാന്‍ ജയിൽ മന്ത്രിയാണ്. എനിക്ക് കീഴില്‍ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ സെക്രട്ടറിമാരും നിരവധി ജോലിക്കാരുമുണ്ട്. ജയില്‍ മന്ത്രിയെന്ന നിലയില്‍ ഭരണനിര്‍വഹണത്തിന് ഞാന്‍ ജയിലിലേക്ക് നേരിട്ട് പേകേണ്ട ആവശ്യമില്ല. ജയിലര്‍ക്ക് കീഴില്‍ മറ്റുള്ള ജീവനക്കാര്‍ ജയില്‍ പ്രവര്‍ത്തനം സുഗമമമായി നടത്തും.'- മന്ത്രി വ്യക്തമാക്കി.

    ഡോക്ടര്‍മാര്‍, എന്‍ജിനിയര്‍മാര്‍ പോലുള്ള ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവര്‍ ഒന്നിച്ചിരുന്ന് സംസാരിക്കുമ്പോള്‍, രാഷ്ട്രീയക്കാര്‍ക്ക് മതിയായ വിദ്യാഭ്യാസം ഇല്ലാത്തതായിരിക്കും പലപ്പോഴും അവരുടെ സംസാര വിഷയമെന്നും മന്ത്രി കുറ്റപ്പെടുത്തി. രാഷ്ട്രീയ പ്രവര്‍ത്തനത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഇത്തരക്കാര്‍ക്ക് അറിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
    Published by:Gowthamy GG
    First published: