നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • സുഷമയുടെ വിയോഗത്തിൽ ഞെട്ടലോടെ നേതാക്കൾ; വേദനയോടെ രാജ്യം

  സുഷമയുടെ വിയോഗത്തിൽ ഞെട്ടലോടെ നേതാക്കൾ; വേദനയോടെ രാജ്യം

  സുഷമ സ്വരാജിന്‍റെ വിയോഗവാർത്ത ഞെട്ടലോടെയാണ് കേട്ടതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

  sushama swaraj10

  sushama swaraj10

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: മുതിർന്ന ബി ജെ പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുഷമ സ്വരാജിന്‍റെ വിയോഗത്തിൽ ഞെട്ടലോടെ നേതാക്കൾ. സുഷമ സ്വരാജിന്‍റെ വിയോഗവാർത്ത ഞെട്ടലോടെയാണ് കേട്ടതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. പാർട്ടിക്ക് അതീതമായ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന സുഷമ സ്വരാജ് മികച്ച രാഷ്ട്രീയനേതാവും പാർലമെന്‍റേറിയനും ആയിരുന്നെന്നും രാഹുൽ അനുസ്മരിച്ചു.

    


   സുഷമ സ്വരാജിന്‍റെ വിയോഗവാർത്ത ഞെട്ടലുളവാക്കിയെന്ന് വൈ എസ് ജഗൻമോഹൻ റെഡ്ഡിയും കുറിച്ചു. ഈ രാജ്യത്തെ സ്ത്രീകളെ അവർ പ്രചോദിപ്പിച്ചു. അവരുടെ കുടുംബത്തിനെ അനുശോചനം അറിയിക്കുന്നെന്നും ജഗൻ മോഹൻ റെഡ്ഡി കുറിച്ചു.

       സുഷമ സ്വരാജിനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ കിരൺ ബേദി തന്‍റെ മഹനീയ സുഹൃത്തിനെ അനുസ്മരിച്ചത്. തന്‍റെ സർവകലാശാല കാലങ്ങളിലും അതിനുശേഷവും ഒപ്പമുണ്ടായിരുന്ന ആൾ. അവരുടെ തിരിച്ചുപോക്ക് വ്യക്തിപരമായ നഷ്ടവും ദേശീയനഷ്ടവുമാണെന്ന് സുഷമ സ്വരാജ് കുറിച്ചു.

       ഇന്ത്യയ്ക്ക് മഹത്തായ ഒരു നേതാവിനെ നഷ്ടമായെന്ന് അരവിന്ദ് കെജ്രിവാൾ കുറിച്ചു. സവിശേഷമായ വ്യക്തിത്വത്തിന് ഉടമായിരുന്നു സുഷമ ജി എന്നും അരവിന്ദ് കെജ്രിവാൾ ട്വിറ്ററിൽ കുറിച്ചു.

       സുഷമ സ്വരാജിന്‍റെ വിയോഗം വേദനയും സങ്കടവുമാണെന്ന് അരുൺ ജെയ്റ്റ്ലി കുറിച്ചു. വർത്തമാന കാലഘട്ടത്തിലെ മികച്ച വ്യക്തിത്വങ്ങളിൽ ഒന്നായിരുന്നു സുഷമ സ്വരാജ് എന്ന് അരുൺ ജെയ്റ്റ്ലി കുറിച്ചു. നികത്താനാവാത്ത നഷ്ടമാണ് അവരുടേതെന്നും ജെയ്റ്റിലി കുറിച്ചു.

       സുഹൃത്തും അഭ്യുദയ കാംക്ഷിയുമായ സുഷമ സ്വരാജിന്‍റെ നിര്യാണത്തിൽ സാം പിത്രോദയും അനുശോചനം രേഖപ്പെടുത്തി.

        

   മുൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്‍റെ വിയോഗവാർത്ത ഞെട്ടലോടെയാണ് കേട്ടതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ കുറിച്ചു.

        
   First published:
   )}