• HOME
  • »
  • NEWS
  • »
  • india
  • »
  • അഭിനന്ദന്റെ ധൈര്യത്തെ പ്രശംസിച്ച് മോദി; സ്നേഹം അറിയിച്ച് രാഹുൽ ഗാന്ധി

അഭിനന്ദന്റെ ധൈര്യത്തെ പ്രശംസിച്ച് മോദി; സ്നേഹം അറിയിച്ച് രാഹുൽ ഗാന്ധി

വിംഗ് കമാൻഡർ അഭിനന്ദൻ നിങ്ങളുടെ അന്തസും ധീരതയും സമചിത്തതയും ഞങ്ങളെ അഭിമാനിതരാക്കിയിരിക്കുന്നു..

നരേന്ദ്ര മോദി, രാഹുൽ ഗാന്ധി

നരേന്ദ്ര മോദി, രാഹുൽ ഗാന്ധി

  • Share this:
    ന്യൂഡൽ‌ഹി : നിങ്ങളുടെ അപാര ധൈര്യത്തെ ഓർത്ത് രാജ്യം അഭിമാനിക്കുന്നു.. 130 കോടി ജനങ്ങൾക്ക് പ്രചോദനമാണ് നമ്മുടെ സായുധ സേനകൾ.. പാകിസ്ഥാനിൽ നിന്ന് തിരികെയെത്തിയ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ച വരികളാണിത്. ഭരണ-പ്രതിപക്ഷ ഭേദമന്യേ നിരവധി പേരാണ് ഭാരതത്തിന്റെ ധീരപോരാളിയെ സ്വനാട്ടിലേക്ക് സ്വാഗതം ചെയ്ത് സന്ദേശങ്ങളുമായെത്തിയത്.



    വിംഗ് കമാൻഡർ അഭിനന്ദൻ നിങ്ങളുടെ അന്തസും ധീരതയും സമചിത്തതയും ഞങ്ങളെ അഭിമാനിതരാക്കിയിരിക്കുന്നു.. സ്വാഗതം.. നിറയെ സ്നേഹം എന്നായിരുന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രതികരണം.

     



    നിങ്ങളുടെ ശൗര്യവും ധീരതയും ഓർത്ത് രാജ്യം അഭിമാനിക്കുന്നു. സമാനതകളില്ലാത്ത അഭിനിവേശത്തോടെയും സമർപ്പണത്തോടെയും രാജ്യത്തിനും ഇന്ത്യൻ വ്യോമസേനയ്ക്കും വേണ്ടിയുള്ള നിങ്ങളുടെ സേവനം തുടരുക. നിങ്ങളെ തിരികെ കിട്ടിയതില്‍ ഇന്ത്യ സന്തോഷിക്കുന്നു. നിങ്ങളുടെ ശോഭനമായ ഭാവിക്ക് എല്ലാവിധ ആശംസകളും എന്നായിരുന്നു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ട്വിറ്ററിൽ കുറിച്ചത്.

    Also Read-പാക് പിടിയില്‍ നിന്ന് തിരിച്ചെത്തിയ അഭിനന്ദിന് ഇനി കടന്നുപോകേണ്ടത് ഈ വഴികളിലൂടെ

    കഴിഞ്ഞ ദിവസം രാത്രി 9.20ഓടെയാണ് അഭിനന്ദൻ വർധമാനെ പാകിസ്ഥാൻ ഇന്ത്യയ്ക്ക് കൈമാറിയത്.

    First published: