• HOME
  • »
  • NEWS
  • »
  • india
  • »
  • രാജ്യത്ത് അംഗീകാരമില്ലാത്ത രജിസ്റ്റേഡ് പാര്‍ട്ടികള്‍ 2301; രാഷ്ട്രീയ പാര്‍ട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

രാജ്യത്ത് അംഗീകാരമില്ലാത്ത രജിസ്റ്റേഡ് പാര്‍ട്ടികള്‍ 2301; രാഷ്ട്രീയ പാര്‍ട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

ബിജെപി, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ബിഎസ്പി, സിപിഐ, സിപിഎം, എന്‍സിപി എന്നിവയാണ് രാജ്യത്തെ ദേശീയ പാര്‍ട്ടികള്‍

malayalamnews18.com

malayalamnews18.com

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: രാജ്യത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ച്ച് 15 ലെ പട്ടികയനുസരിച്ച് 2372 പാര്‍ട്ടികളാണ് നിലവിലുള്ളത്. രണ്ടര മാസത്തിനുള്ളില്‍ 200 ഓളം പാര്‍ട്ടികളാണ് പുതുതായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ അംഗീകാരമില്ലാത്ത പാര്‍ട്ടികളുടെ എണ്ണം 2301 ആണ്.

    2010 ല്‍ 1162 പാര്‍ട്ടികള്‍ ഉണ്ടായ രാജ്യത്ത് 2018 ആകുമ്പോഴേക്കും 2075 ആയി എണ്ണം ഉയരുകയായിരുന്നു. ഇത് 2019 ഫെബ്രുവരിയില്‍ 2372 ലേക്കും ഉയര്‍ന്നു. ഏഴ് ദേശീയ പാര്‍ട്ടികളും 64 സംസ്ഥാന പാര്‍ട്ടികളും ഉള്‍പ്പെടുന്നതാണ് രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ കണക്ക്.

    Also Read: തെരഞ്ഞെടുപ്പ് പ്രചരണം നിര്‍ത്തിവച്ച് ശ്രീമതി ടീച്ചര്‍ ഉടന്‍ പാലക്കാടെത്തണം; പീഡനാരോപണത്തില്‍ വിടി ബല്‍റാം

    ബിജെപി, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ബിഎസ്പി, സിപിഐ, സിപിഎം, എന്‍സിപി എന്നിവയാണ് രാജ്യത്തെ ദേശീയ പാര്‍ട്ടികള്‍. സംസ്ഥാന പാര്‍ട്ടികളുടെ പട്ടികയില്‍ കേരളത്തിലെ നാല് പാര്‍ട്ടികളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ജനതാദള്‍ (എസ്), കേരളകോണ്‍ഗ്രസ് (എം), ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്, റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി (ആര്‍എസ്പി) എന്നിവയാണ് കേരളത്തില്‍ നിന്നുള്ള സംസ്ഥാന പാര്‍ട്ടികള്‍.

    ദേശീയ പാര്‍ട്ടിയാകാന്‍ കുറഞ്ഞത് മൂന്നു സംസ്ഥാനങ്ങളില്‍നിന്നായി ലോക്സഭയില്‍ രണ്ടുശതമാനം (11 ) സീറ്റാണ് വേണ്ടത്. അല്ലെങ്കില്‍, ലോക്സഭയിലോ നിയമസഭയിലോ ആകെ പോള്‍ ചെയ്ത വോട്ടിന്റെ ആറുശതമാനം നേടണം. കൂടാതെ നാലു ലോക്സഭാ സീറ്റെങ്കിലും വിജയിക്കണം തുടങ്ങിയ നിര്‍ദേശങ്ങളണുള്ളത്.

    Also Read:  ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; പീഡനത്തിരയായത് സിപിഎം ഓഫീസിലെന്ന് യുവതിയുടെ ആരോപണം

    സംസ്ഥാന പാര്‍ട്ടിയാകാന്‍ അഞ്ചു മാനദണ്ഡങ്ങളാണുള്ളത്. ഇതില്‍ ഏതെങ്കിലുമൊന്ന് നിര്‍ബന്ധമാണെന്നാണ് നിയമം. നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറുശതമാനം വോട്ടും രണ്ടു സീറ്റും നേടണം, ആറുശതമാനം വോട്ടും ഒരു ലോക്സഭാ സീറ്റും, മൂന്നുശതമാനം സീറ്റോ മൂന്ന് സീറ്റോ നേടണം, ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഓരോ 25 സീറ്റിലും ഒരു സീറ്റെങ്കിലും നേടണം. നിയമസഭയിലെയോ ലോക്സഭയിലെയോ സാധുവായ വോട്ടിന്റെ എട്ടുശതമാനം നേടണം. എന്നിവയാണ് അവ.

    First published: