നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Surgical Strikes 2.0: സേനയെ അഭിനന്ദിച്ച് നേതാക്കൾ

    Surgical Strikes 2.0: സേനയെ അഭിനന്ദിച്ച് നേതാക്കൾ

    ഇന്ത്യ നടത്തിയ തിരിച്ചടിയിൽ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ നേതാക്കൾ സന്തോഷം പ്രകടിപ്പിച്ചു

    file pic

    file pic

    • Share this:
      ന്യൂഡൽഹി: പുൽവാമ ആക്രമണത്തിന് 12 ദിവസം ശേഷം ഇന്ത്യ നടത്തിയ തിരിച്ചടിയിൽ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ നേതാക്കൾ സന്തോഷം പ്രകടിപ്പിച്ചു. രാഹുൽ ഗാന്ധി, ശശി തരൂർ, അരവിന്ദ് കെജ്രിവാൾ, യെശ്വന്ത് സിൻഹ, അഖിലേഷ് യാദവ്, മമത ബാനർജി, കുമാരസ്വാമി, കമൽ ഹാസൻ, അമരീന്ദർ സിംഗ്, വീരേന്ദർ സേവാഗ്,  മായാവതി, തുടങ്ങി നിരവധി നേതാക്കൾ വ്യോമസേനക്ക് അഭിനന്ദന പ്രവാഹവുമായി രംഗത്ത് വന്നിട്ടുണ്ട്.

      ഇന്ന് പുലർച്ചെയാണ് ഇന്ത്യൻ വ്യോമസേന പാകിസ്ഥാന് നേരെ തിരിച്ചടിക്കുന്നത്. വ്യോമസേന നടത്തിയ ആക്രമണത്തിൽ 200ൽ അധികം പേർക്ക് പരുക്ക് പറ്റിയതായാണ് ഉന്നത ഉദ്യോഗസ്ഥർ നൽകുന്ന വിവരം. 12 'മിറാഷ് 2000' വിമാനങ്ങളാണ് ആക്രമണം നടത്തിയത്. 1000 കിലോ ലേസര്‍ നിയന്ത്രിത ബോംബുകളാണ് ഇന്ത്യ വര്‍ഷിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. ബാല്‍കോട്ട് മേഖലയിലെ ജയിഷ് ഇ മുഹമ്മദ് തീവ്രവാദ സംഘടനയുടെ താവളം ലക്ഷ്യമിട്ടാണ് പോര്‍വിമാനങ്ങള്‍ നീങ്ങിയത്. ബാൽകോട്ട്, ചക്കോധി, മുസഫർബാദ് എന്നീ സ്ഥലങ്ങൾ പൂർണമായും തകർന്നു. ജെയ്ഷെ ഭൂകര സംഘടനയുടെ കൺട്രോൾ റൂമും ആക്രമണത്തിൽ തകർന്നിട്ടുണ്ട്.

      Also read: ഇന്ത്യൻ കരുത്ത് കാട്ടിയത് 12 മിറാഷ് പോര്‍വിമാനങ്ങള്‍; വര്‍ഷിച്ചത് 1000 കിലോ ലേസര്‍ ബോംബ്























      First published:
      )}