• HOME
  • »
  • NEWS
  • »
  • india
  • »
  • പ്രഖ്യാപനങ്ങൾ വോട്ടാകുമോ? തെരഞ്ഞെടുപ്പിലേക്ക് പോകുന്ന കേരളത്തിനും ബംഗാളിനും തമിഴ്നാട്ടിനും ബജറ്റിൽ വൻ പദ്ധതിയുമായി ധനമന്ത്രി

പ്രഖ്യാപനങ്ങൾ വോട്ടാകുമോ? തെരഞ്ഞെടുപ്പിലേക്ക് പോകുന്ന കേരളത്തിനും ബംഗാളിനും തമിഴ്നാട്ടിനും ബജറ്റിൽ വൻ പദ്ധതിയുമായി ധനമന്ത്രി

കേരളം, തമിഴ്നാട്, ബംഗാൾ, അസം തുടങ്ങിയ സംസ്ഥാനങ്ങൾക്ക് ദേശീയാ പാതാ വികസനം, മെട്രോ, റെയിൽ തുടങ്ങിയ മേഖലകളിലാണ് പ്രാധാന്യം നൽകിയിരിക്കുന്നത്.

News18 Malayalam

News18 Malayalam

  • Share this:
    ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കായി വൻ പ്രഖ്യാപനങ്ങളുമായി കേന്ദ്ര ബജറ്റ്. ഈ വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾക്കായാണ് ധനമന്ത്രി ബജറ്റവതരണത്തിൽ വമ്പൻ പ്രഖ്യാപനങ്ങൾ നടത്തിയത്. കേരളം, തമിഴ്നാട്, ബംഗാൾ, അസം തുടങ്ങിയ സംസ്ഥാനങ്ങൾക്കായാണ് കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങൾ. ദേശീയാ പാതാ വികസനം, മെട്രോ, റെയിൽ തുടങ്ങിയ മേഖലകളിലാണ് സംസ്ഥാനങ്ങൾക്ക് പ്രാധാന്യം നൽകിയിരിക്കുന്നത്. ദേശീയപാത വികസനത്തിന് കേരളത്തിന് 65000 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

    Also Read- Union Budget 2021| കേരളത്തിലേക്ക് പണമൊഴുക്കി കേന്ദ്ര ബജറ്റ്

    കേരളത്തിലെ 1,100 കിലോമീറ്റര്‍ ദേശീയ പാത വികസനത്തിനാണ് 65,000 കോടി രൂപ അനുവദിച്ചിരിക്കുന്നത്. മുംബൈ കന്യാകുമാരി പാത നടപ്പാക്കുമെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. മധുര- കൊല്ലം ഉള്‍പ്പെടെ തമിഴ്നാട്ടിലെ ദേശീയ പാതാ വികസനത്തിന് 1.03 ലക്ഷം കോടി രൂപയും. പശ്ചിമബംഗാളിന് 25,000 കോടി രൂപയും അനുവദിച്ചു. അസമിന് നൽകിയിരിക്കുന്നത് 34,000 കോടി രൂപയാണ്.

    Also Read- Union Budget 2021| കാലാവധി കഴിഞ്ഞ വാഹനങ്ങൾ പൊളിക്കും; സ്വകാര്യ വാഹനങ്ങൾ 20 വര്‍ഷവും വാണിജ്യ വാഹനങ്ങൾ 15 വര്‍ഷവും ഉപയോഗിക്കാം

    ദേശീയപാതാ വികസനത്തിന് പുറമെ മെട്രോ പദ്ധതികളിലും സംസ്ഥാനങ്ങൾക്ക് പ്രാധാന്യം നൽകിയിട്ടുണ്ട്. കൊച്ചി മെട്രോയുടെ 11.5 കിലോമീറ്റർ ദൂരം വരുന്ന രണ്ടാം ഘട്ടത്തിനായി 1957.05 കോടി രൂപ കേന്ദ്രവിഹിതം അനുവദിച്ചു. ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ടം (180 കിലോമീറ്റർ ദൂരം) 63,246 കോടി രൂപയാണ് നൽകിയിരിക്കുന്നത്. കൊച്ചിയിലും ചെന്നൈയിലും ഫിഷിങ് ഹാർബറുകൾക്കായുള്ള പ്രഖ്യാപനങ്ങളും ധനമന്ത്രി ബജറ്റിൽ നടത്തി. ബജറ്റ് പ്രസംഗത്തിൽ ബംഗാളിൽ നിന്നുള്ള രബീന്ദ്രനാഥ ടാഗോറിന്‍റെയും തമിഴ്നാട്ടിൽ നിന്നുള്ള തിരുവള്ളുവറിന്‍റെയും വാക്കുകൾ ഇടംപിടിച്ചു എന്നതും ശ്രദ്ധേയമാണ്.

    Also Read- Union Budget 2021| ഇൻഷുറൻ മേഖലയിലെ വിദേശ നിക്ഷേപ പരിധി 74 ശതമാനമായി ഉയർത്തി

    കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ഏപ്രിൽ- മെയ് മാസങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാൻ പോവുകയാണ്. തെരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്ന വിലയിരുത്തലുകൾ നേരത്തെ ഉണ്ടായിരുന്നു.

    Budget 2021 Live Updates: ബജറ്റിൽ കേരളത്തിന് വൻ പദ്ധതികൾ; മധുര-കൊല്ലം ഇടനാഴി സ്ഥാപിക്കും
    Published by:Rajesh V
    First published: