• HOME
  • »
  • NEWS
  • »
  • india
  • »
  • 'പാവങ്ങളോട് പക്ഷപാതിത്വം'; നിർഭയ കേസിലെ പ്രതി സുപ്രീംകോടതിയിൽ; തുറന്ന കോടതിയിൽ ഹർജി പരിഗണിക്കണമെന്നും ആവശ്യം

'പാവങ്ങളോട് പക്ഷപാതിത്വം'; നിർഭയ കേസിലെ പ്രതി സുപ്രീംകോടതിയിൽ; തുറന്ന കോടതിയിൽ ഹർജി പരിഗണിക്കണമെന്നും ആവശ്യം

''.. പാവപ്പെട്ടവരും അശക്തരും ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങേണ്ടിവരുന്നു''- തിരുത്തൽ ഹർജിയിൽ പറയുന്നു.

News18

News18

  • Last Updated :
  • Share this:
    ന്യൂഡൽഹി: നീതിന്യായ വ്യവസ്ഥക്ക് പാവപ്പെട്ടവരോട് പക്ഷപാതിത്വമെന്ന് ആരോപിച്ച് നിർഭയ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതി വിനയ് കുമാർ ശർമ. തുറന്നകോടതിയിൽ തന്റെ തിരുത്തൽ ഹർജിയിൽ വാദം കേൾക്കണമെന്നും വിനയ് ശർമ ആവശ്യപ്പെട്ടു.

    തിരുത്തല്‍ ഹർജിയിൽ ജെസ്സിക്ക ലാൽ കൊലപാതക കേസാണ് പ്രതി ചൂണ്ടിക്കാട്ടുന്നത്. പ്രകോപനമേതുമില്ലാതെ നിസ്സഹായയായ പെൺകുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തിയ ജെസ്സീക്ക ലാല്‍ വധക്കേസിലെ പ്രതി മനു ശർമയുടെ വധശിക്ഷ, ജീവപര്യന്തമായി കുറച്ച കാര്യമാണ് പ്രതി ചൂണ്ടിക്കാട്ടിയത്.‌

    Also Read- ക്രൈം ടിവി ഷോ പ്രേരണയായി; മകൻ അമ്മയെ കൊന്നു കഷ്ണങ്ങളാക്കി വെട്ടിമുറിച്ചു

    'ജെസ്സിക വധക്കേസിലെ പ്രതി ശക്തരായ ഒരു രാഷ്ട്രീയ കുടുംബത്തിലെ അംഗമായിരുന്നു. ഇത് ക്രിമിനൽ നീതിന്യായ വ്യവസ്ഥയിലെ വേർതിരിവിന് ഉദാഹരണമാണ്. പാവപ്പെട്ടവരും അശക്തരും ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങേണ്ടിവരുന്നു' - ഹർജിയിൽ പറയുന്നു.

    ജനുവരി 22ന് രാവിലെ ഏഴിന് തിഹാർ ജയിലിൽ വെച്ച് വധ ശിക്ഷ നടപ്പാക്കുമെന്ന് കാട്ടി ചൊവ്വാഴ്ച നിർഭയ കേസിലെ പ്രതികളായ മുകേഷ് (32), പവൻ ഗുപ്ത (25), വിനയ് ശർമ (26), അക്ഷയ് കുമാർ സിംഗ് (31) എന്നിവർക്ക് വിചാരണ കോടതി മരണവാറണ്ട് നല്‍കിയിരുന്നു.
    Published by:Rajesh V
    First published: