നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Pope Francis| ഫ്രാന്‍സിസ് മാർപ്പാപ്പ ഇന്ത്യയിലേക്ക്; പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചതായി വിദേശകാര്യ മന്ത്രാലയം

  Pope Francis| ഫ്രാന്‍സിസ് മാർപ്പാപ്പ ഇന്ത്യയിലേക്ക്; പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചതായി വിദേശകാര്യ മന്ത്രാലയം

  ഇന്ത്യയിലേക്കുവരാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം ഫ്രാൻസിസ് മാർപാപ്പ സ്വീകരിച്ചതോടെ അദ്ദേഹം കേരളത്തിലും എത്താനുള്ള സാധ്യതയേറി.

  പ്രധാനമന്ത്രി നരേന്ദ്രമോദി- മാർപാപ്പ കൂടിക്കാഴ്ച

  പ്രധാനമന്ത്രി നരേന്ദ്രമോദി- മാർപാപ്പ കൂടിക്കാഴ്ച

  • Share this:
   ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ (Narendra Modi) ക്ഷണം സ്വീകരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ (Pope Francis) ഇന്ത്യ സന്ദർശിക്കും. പ്രധാനമന്ത്രിയുടെ ക്ഷണം മാർപാപ്പ സ്വീകരിച്ചതായി വിദേശകാര്യ മന്ത്രാലയം (Ministry of External Affairs) സ്ഥിരീകരിച്ചു. അധികം വൈകാതെ പോപ്പ് ഇന്ത്യയിലെത്തും. മാർപ്പാപ്പയുടെ ഇന്ത്യാ സന്ദർശനം ഉടനുണ്ടായേക്കുമെന്നും വലിയ സമ്മാനമാണ് ഇന്ത്യ നൽകിയിരിക്കുന്നതെന്ന് മാർപാപ്പ പ്രതികരിച്ചതായി വിദേശകാര്യ സെക്രട്ടറി (Foreign Secretary) ഹർഷ് വർധൻ സ്രിംഗ്ല (Harsh Vardhan Shringla) വാർത്താ സമ്മേളത്തിൽ അറിയിച്ചു.

   രണ്ട് പതിറ്റാണ്ടിന് ശേഷമാണ് മറ്റൊരു മാര്‍പ്പാപ്പ ഇന്ത്യാ സന്ദർശനത്തിന് എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയാണ് സന്ദർശനത്തിന് വഴിയൊരുക്കിയത്. മുന്‍പ് ഇന്ത്യാ സന്ദർശനത്തിന് അദ്ദേഹം താല്‍പര്യം അറിയിച്ചിരുന്നെങ്കിലും പ്രാവർത്തികമായില്ല.

   ഇന്ത്യയിലേക്കുവരാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം ഫ്രാൻസിസ് മാർപാപ്പ സ്വീകരിച്ചതോടെ അദ്ദേഹം കേരളത്തിലും എത്താനുള്ള സാധ്യതയേറി. ഇതിനുമുൻപ് ജോൺപോൾ രണ്ടാമൻ മാർപാപ്പ മാത്രമാണ് കേരളത്തിലെത്തിയിട്ടുള്ളത്. സിറോ മലബാർ, സിറോ മലങ്കരസഭകളുടെ കർദിനാൾമാർകൂടി ചേർന്നാണു മാർപാപ്പയെ ഇന്ത്യയിലേക്കു ക്ഷണിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർഥിച്ചിരുന്നത്. ഒരുവർഷത്തിനുള്ളിൽ സന്ദർശനമുണ്ടാകുമെന്നാണു പ്രതീക്ഷ.

   Also Read- PM Narendra Modi | ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

   വത്തിക്കാനിലെ പേപ്പല്‍ ഹൗസിലെ ലൈബ്രറിയില്‍ ഉച്ചക്ക് ആരംഭിച്ച പ്രധാനമന്ത്രി- മാർപാപ്പ കൂടിക്കാഴ്ച ഒരു മണിക്കൂര്‍ സമയം നീണ്ടു നിന്നു. ഊഷ്മളമായ കൂടിക്കാഴ്ചയാണ് നടന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പിന്നീട് ട്വീറ്റ് ചെയ്തു. കൂടിക്കാഴ്ചക്ക് മുന്‍പ് പ്രധാനമന്ത്രിയും മാര്‍പാപ്പയും ഉപഹാരങ്ങള്‍ കൈമാറി.

   കോവിഡ് സാഹചര്യമടക്കം കൂടിക്കാഴ്ചയിൽ പ്രധാന ചര്‍ച്ചാ വിഷയമായി. രണ്ട് കോവിഡ് തരംഗങ്ങളെ രാജ്യം അതി ജീവിച്ചതും, നൂറ് കോടി കടന്ന വാക്സിനേഷന്‍ നേട്ടവും പ്രധാനമന്ത്രി മാര്‍ പാപ്പയോട് വിശദീകരിച്ചു. ഇന്ത്യയുടെ നേട്ടത്തെയും കോവിഡ് കാലത്തെ സേവന സന്നദ്ധതേയയും മാര്‍പാപ്പ അഭിനന്ദിച്ചതായി വിദേശ കാര്യമന്ത്രലായം വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.

   ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി, ഐ കെ ഗുജ്‌റാള്‍, എ ബി വാജ് പേയി എന്നിവര്‍ക്ക് ശേഷം വത്തിക്കാനിലെത്തി മാര്‍പാപ്പയെ കാണുന്ന അഞ്ചാമത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. വെള്ളിയാഴ്ച രാവിലെ റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സിലിന്റെയും കമ്മീഷന്റെയും പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മോദി ഇറ്റയിലെ പിയാസ ഗാന്ധിയില്‍ സന്ദര്‍ശനം നടത്തുകയും ഗാന്ധി ശില്പത്തില്‍ പൂക്കളര്‍പ്പിക്കുകയും ചെയ്തു.

   Also Read- G20 Summit 2021 | പ്രധാനമന്ത്രി മോദി റോമിൽ ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

   ഫ്രാന്‍സിസ് മാര്‍പാപ്പയുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച രാജ്യവും വത്തിക്കാനും കത്തോലിക്കാ സഭയും തമ്മിലുള്ള ബന്ധങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജവും ഊഷ്മളതും പകരുമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞിരുന്നു.
   Published by:Rajesh V
   First published:
   )}