• HOME
  • »
  • NEWS
  • »
  • india
  • »
  • BREAKING| പോപ്പുലർ ഫ്രണ്ട് നിരോധനം ഉടൻ; കേന്ദ്രസർക്കാർ വൃത്തങ്ങൾ ന്യൂസ് 18 നോട്

BREAKING| പോപ്പുലർ ഫ്രണ്ട് നിരോധനം ഉടൻ; കേന്ദ്രസർക്കാർ വൃത്തങ്ങൾ ന്യൂസ് 18 നോട്

അപകടകാരിയായ സംഘടനയാണ് PFI എന്ന് കണ്ടെത്തൽ

  • Share this:
ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് നിരോധനം ഉടൻ. കേന്ദ്രസർക്കാർ വൃത്തങ്ങൾ ന്യൂസ് 18 ഗ്രൂപ്പ് എഡിറ്റർ മനോജ് ഗുപ്തയോട് വ്യക്തമാക്കിയതാണ് ഇക്കാര്യം. അപകടകാരിയായ സംഘടനയാണ് PFI എന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. അന്താരാഷ്ട്ര ഭീകരസംഘടനകളുമായുള്ള ബന്ധം തെളിഞ്ഞതായും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

ഇന്ന് ഏഴ് സംസ്ഥാനങ്ങളിലെ പിഎഫ്ഐ കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു. ഓപ്പറേഷന്‍ ഒക്ടോപ്പസിന്‍റെ ഭാഗമായുള്ള രണ്ടാംഘട്ട തെരച്ചിലാണ് ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, അസം, കർണാടക, ഡൽഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നടന്നത്. റെയ്ഡിൽ 170 ഓളം പേരെ കസ്റ്റഡിയിൽ എടുത്തിരുന്നു.
Also Read- പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ വടിവാളുമായി എത്തി കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍

ആദ്യം നടന്ന എന്‍ഐഎ റെയ്ഡിനെതിരെ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ആസുത്രണം ചെയ്തിരുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് വീണ്ടും റെയ്ഡ് ആരംഭിച്ചതെന്ന് ഉന്നത വൃത്തങ്ങള്‍ പറഞ്ഞു.

പോപ്പുലർഫ്രണ്ടിന്റെ വയനാട് ജില്ലാ കമ്മിറ്റി ഓഫീസിലും പോലീസ് റെയ്ഡ് നടത്തി. മാനന്തവാടി എരുമത്തെരുവിലെ ഓഫീസിലാണ് റെയ്ഡ് നടക്കുന്നത് ഡിവൈ എസ്. പി. AP ചന്ദ്രന്റെ നേതൃത്വത്തിലാണ് റെയ്ഡ്. അതേസമയം, കേരളത്തിൽ പിഎഫ്ഐ ഹർത്താലിൽ ദിനത്തിലെ അക്രമങ്ങളിൽ 13 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൂടി അറസ്റ്റിൽ. തിരുവനന്തപുരത്ത് 5. കോട്ടയത്ത് 4 ,തൃശൂർ, കണ്ണൂർ ജില്ലകളിൽ 2 പേർ വീതവുമാണ് അറസ്‌റ്റിലായത്.
Published by:Naseeba TC
First published: