വാട്ട്സാപ്പ് ഗ്രൂപ്പിൽ പോൺ വീഡിയോ ഇട്ടതായി ഗോവ ഉപമുഖ്യമന്ത്രിക്കെതിരെ പരാതി; 'ഹാക്ക്' ചെയ്തെന്ന് ഉപമുഖ്യമന്ത്രി

രാഷ്ട്രീയ എതിരാളികൾ ഈ വിഷയം ഉയർത്തിക്കൊണ്ടു വന്നു കഴിഞ്ഞു. ഉപമുഖ്യമന്ത്രിക്ക് എതിരെ ഗോവ ഫോർവേഡ് പാർട്ടിയുടെ വനിതാവിഭാഗം പരാതി നൽകി

News18 Malayalam | news18
Updated: October 19, 2020, 8:51 PM IST
വാട്ട്സാപ്പ് ഗ്രൂപ്പിൽ പോൺ വീഡിയോ ഇട്ടതായി ഗോവ ഉപമുഖ്യമന്ത്രിക്കെതിരെ പരാതി; 'ഹാക്ക്' ചെയ്തെന്ന്   ഉപമുഖ്യമന്ത്രി
Chandrakant Kavlekar
  • News18
  • Last Updated: October 19, 2020, 8:51 PM IST
  • Share this:
പനാജി: സ്ത്രീകൾ ഉൾപ്പെടുന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ഗോവ ഉപമുഖ്യമന്ത്രി പോൺ വീഡിയോ അയച്ചെന്ന് ആരോപണം. ഗോവ ഉപമുഖ്യമന്ത്രി ചന്ദ്രകാന്ത് കാവ് ലേകറിന് എതിരെയാണ് ആരോപണം. അതേസമയം, തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടതോ അല്ലെങ്കിൽ മറ്റാരെങ്കിലും അതിൽ എന്തെങ്കിലും തട്ടിപ്പ് നടത്തിയതോ ആണെന്നാണ് ഉപമുഖ്യമന്ത്രി പറയുന്നത്. തിങ്കളാഴ്ച പുലർച്ചെ 01.20നാണ് ഉപമുഖ്യമന്ത്രിയുടെ ഫോണിൽ നിന്ന് സ്ത്രീകൾ ഉൾപ്പെടുന്ന ഗ്രൂപ്പിലേക്ക് പോൺ വീഡിയോ പങ്കു വയ്ക്കപ്പെട്ടത്.

ഗോവ പൊലീസ് സൈബർ സെല്ലിന് നൽകിയ പരാതിയിൽ ഉപമുഖ്യമന്ത്രി 'അക്രമികളെ' കുറ്റപ്പെടുത്തി. 'വില്ലേജസ് ഓഫ് ഗോവ' എന്ന പേരിലുള്ള വാട്ട്സ് ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീലത ഉൾപ്പെടുന്ന വീഡിയോ അയയ്ക്കപ്പെട്ടതെന്നും ഉപമുഖ്യമന്ത്രി അറിയിച്ചു.

You may also like:ഗർഭിണിയായ കോവിഡ് രോഗിയെ ആരോഗ്യപ്രവർത്തകരുടെ അടുത്തു നിന്ന് ബന്ധുക്കൾ തട്ടിക്കൊണ്ടു പോയി [NEWS]കാവ്യയ്ക്കും കാർത്തികയ്ക്കും ജീവിതത്തിലേക്കുള്ള താക്കോൽ; രാഹുൽ ഗാന്ധിയുടെ മണ്ഡല പര്യടനത്തിന് തുടക്കം [NEWS] വിദേശത്തേക്ക് പണം കടത്തുന്നതിന് മുമ്പ് UAE. കോൺസൽ ജനറൽ എക്സറേ യന്ത്രത്തിൽ പരീക്ഷണം നടത്തി [NEWS]

അതേസമയം, രാഷ്ട്രീയ എതിരാളികൾ ഈ വിഷയം ഉയർത്തിക്കൊണ്ടു വന്നു കഴിഞ്ഞു. ഉപമുഖ്യമന്ത്രിക്ക് എതിരെ ഗോവ ഫോർവേഡ് പാർട്ടിയുടെ വനിതാവിഭാഗം പരാതി നൽകി. ഉപമുഖ്യമന്ത്രിക്ക് എതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യണമെന്ന് സംഘടന ആവശ്യപ്പെട്ടു. സ്ത്രീകളുടെ അന്തസിന് ക്ഷതം വരുത്തിയതിനും ഐ ടി ആക്ട് പ്രകാരമുള്ള കുറ്റകൃത്യങ്ങൾക്കും കാവ് ലേക്കർക്ക് എതിരെ കേസെടുക്കണമെന്ന് വനിതാസംഘടന ആവശ്യപ്പെട്ടു. സംഭവം ഗ്രൂപ്പിലെ വനിതാ അംഗങ്ങളെ പ്രകോപിപ്പിച്ചിട്ടുണ്ടെന്നും കൂടാതെ വനിതകളുടെ ഔചിത്യത്തെ അതിലംഘിക്കുന്ന കേസാണെന്നും പരാതിയിൽ ആരോപിക്കുന്നു.അതേസമയം, വീഡിയോ അയച്ചുവെന്ന് പറയുന്ന സമയത്ത് താൻ ഉറക്കത്തിലായിരുന്നെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു.

ഗോവയിലെ മുൻ പ്രതിപക്ഷനേതാവ് കൂടിയാണ് ചന്ദ്രകാന്ത് കാവ് ലേക്കർ. പത്ത് കോൺഗ്രസ് എം എൽ എമാർ കഴിഞ്ഞവർഷം ബി ജെ പിയിൽ ചേർന്നത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആയിരുന്നു. പത്ത് കോൺഗ്രസ് എം എൽ എമാരെ കൂറുമാറ്റി ഭരണപക്ഷത്ത് എത്തിച്ചതിന് പകരമായിട്ട് ആയിരുന്നു കാവ് ലേക്കറിന് ഉപമുഖ്യമന്ത്രിസ്ഥാനം ലഭിച്ചത്.
Published by: Joys Joy
First published: October 19, 2020, 8:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading