നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • താലിബാനില്‍ ചേരാനായി ബംഗ്ലാദേശില്‍ നിന്ന് നുഴഞ്ഞുകയറ്റത്തിന് സാധ്യത; അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി

    താലിബാനില്‍ ചേരാനായി ബംഗ്ലാദേശില്‍ നിന്ന് നുഴഞ്ഞുകയറ്റത്തിന് സാധ്യത; അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി

    താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുത്തതോടെ ബംഗ്ലാദേശിലെ തീവ്ര സ്വഭാവമുള്ള സംഘടനകള്‍ ആഹ്ലാദത്തിലാണ്.

    bsf

    bsf

    • Share this:
      ധാക്ക: താലിബാനില്‍ ചേരാനായി ബംഗ്ലാദേശ് പൗരന്മാര്‍ ഇന്ത്യവഴി നുഴഞ്ഞുകയറ്റത്തിന് പദ്ധതിയിടുന്നതായി മുന്നറിയിപ്പ്. ഇതിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി. ധാക്ക പോലീസ് കമ്മീഷണര്‍ ഷക്കിഫുള്‍ ഇസ്ലാമിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് സുരക്ഷ ശക്തമാക്കിയത്. ബംഗ്ലാദേശില്‍ നിന്ന് ഇത്തരത്തില്‍ സന്ദേശം ലഭിച്ചതായി ബിഎസ്എഫ് ഡിഐജി എസ്എസ് ഗുലേരിയ സ്ഥിരീകരിച്ചു. എന്നാല്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും ഇതുവരെ അത്തരം ശ്രമം നടത്തിയതിന് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു.

      താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുത്തതോടെ ബംഗ്ലാദേശിലെ തീവ്ര സ്വഭാവമുള്ള സംഘടനകള്‍ ആഹ്ലാദത്തിലാണ്. അതേസമയം സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

      ബംഗ്ലാദേശില്‍ നിന്നുള്ള യുവാക്കളോട് താലിബാനില്‍ ചേരാന്‍ ആഹ്വാനം ഉണ്ടായിരുന്നു. ഇന്ത്യയും ബംഗ്ലാദേശും സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. ഇന്ത്യന്‍ വിസ എളുപ്പം ലഭിക്കുന്നതിനാലാണ് അഫ്ഗാനിസ്ഥാനിലേക്ക് കടക്കാന്‍ ഇന്ത്യയെ തെരഞ്ഞെടുക്കുന്നത്. ഇതിന് പുറമേയാണ് നുഴഞ്ഞു കയറാനുള്ള സാധ്യതയുണ്ടാകുമെന്ന മുന്നെറിയിപ്പ് നല്‍കിയിരിക്കുന്നത്.

      അതേസമയം അഫ്ഗാനില്‍ നിന്നുള്ള രക്ഷാദൗത്യം ഇന്ത്യ ഊര്‍ജിതമാക്കിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ 390 പേരെ ഞായറാഴ്ച്ച ഇന്ത്യയിലെത്തിച്ചു. മൂന്ന് വിമാനങ്ങളിലാണ് ഇവരെ ഇന്ത്യയിലെത്തിച്ചത്. എയര്‍ ഇന്ത്യയുടെ രണ്ട് വിമാനങ്ങളിലായി 222 പേരെ രാവിലെ എത്തിച്ചിരുന്നു. വ്യോമസേനയുടെ സി 17 വിമാനത്തില്‍ 168 പേരും ഗാസ്യാബാദ് വ്യോമതാവളത്തിലെത്തി. തിരികെ എത്തിയവരില്‍ 329 പേരും ഇന്ത്യക്കാരാണ്. രണ്ട് നേപ്പാള്‍ പൗരന്‍മാരും സംഘത്തിലുണ്ട്.

      Also Read-'പൗരത്വനിയമം നടപ്പാക്കേണ്ടത് ഇതു കൊണ്ടാണ്'; അഫ്ഗാന്‍ വിഷയത്തില്‍ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി

      ഞായറാഴ്ച്ച രാവിലെ കാബൂളില്‍ കുടുങ്ങിയ 87 ഇന്ത്യക്കാരെ ഡല്‍ഹിയില്‍ എത്തിച്ചിരുന്നു. ഇവരെ കാബൂളില്‍ നിന്നും തജികിസ്ഥാന്‍ തലസ്ഥാനമായ ദുഷാന്‍ബേയില്‍ എത്തിച്ചതിന് ശേഷം അവിടെ നിന്ന് ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ പ്രത്യേക വിമാനത്തില്‍ അതിരാവിലെ ഡല്‍ഹിയില്‍ എത്തിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.

      അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നിയന്ത്രണം ഏറ്റെടുത്തത് ഒരാഴ്ച്ച പിന്നിടുമ്പോള്‍ വിദേശികളും സ്വദേശികളുമായി ആയിരങ്ങളാണ് രാജ്യം വിടുന്നത്. കാബൂള്‍ രാജ്യാന്തര വിമാനത്താവളത്തിലേക്ക് എത്തുന്ന പൗരന്‍മാര്‍ക്ക് അമേരിക്ക ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിമാനത്താവളത്തിന് പുറത്ത് സുരക്ഷാ ഭീഷണിയുണ്ടെന്നും കനത്ത ജാഗ്രത പുലര്‍ത്തണമെന്നും യുഎസ് അറിയിച്ചു. ഇന്നലെ മാത്രം 17,000 പേരെയാണ് യുഎസ് നിയന്ത്രണത്തിലുള്ള കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് അഫ്ഗാന് പുറത്ത് എത്തിച്ചത്. ഇതില്‍ 2,500ല്‍ അധികം പേര്‍ യുഎസ് പൗരന്‍മാരാണ്.
      Published by:Jayesh Krishnan
      First published:
      )}