നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Postmortem | ഇനി സൂര്യാസ്തമയത്തിന് ശേഷവും പോസ്റ്റ് മോര്‍ട്ടം ചെയ്യാം; പുതിയ ഉത്തരവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

  Postmortem | ഇനി സൂര്യാസ്തമയത്തിന് ശേഷവും പോസ്റ്റ് മോര്‍ട്ടം ചെയ്യാം; പുതിയ ഉത്തരവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

  പോസ്റ്റ്മോർട്ടം പകൽ വെളിച്ചത്തിൽ ആകണമെന്ന വ്യവസ്ഥയിലാണ് മാറ്റം വരുത്തിയത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
  അവയവ ദാനത്തിനു ഗുണകരമാകും വിധം പോസ്റ്റ്മോർട്ടത്തിനുള്ള (Postmortem) സമയക്രമത്തിൽ മാറ്റം വരുത്തി കേന്ദ്രസർക്കാർ (Central Government). പോസ്റ്റ്മോർട്ടം പകൽ വെളിച്ചത്തിൽ ആകണമെന്ന വ്യവസ്ഥയിലാണ് മാറ്റം വരുത്തിയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം(Union Ministry of Health) പുറത്തിറക്കിയ പുതിയ വിജ്ഞാപനം അനുസരിച്ച് ഇനിമുതൽ രാത്രിയിലും പോസ്റ്റുമോർട്ടം ആകാം.

  മതിയായ അടിസ്ഥാന സൗകര്യങ്ങളുള്ള ആശുപത്രികളിൽ രാത്രിയിൽ പോസ്റ്റ്മോർട്ടം അനുവദിക്കുന്നതിനായി ഇത് സംബന്ധിച്ച വ്യവസ്ഥകളിൽ മാറ്റം വരുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം വിജ്ഞാപനം ഇറക്കി.

  സംശയാസ്പദ സാഹചര്യത്തിലും കൊലപാതകം, ആത്മഹത്യ, ബലാത്സംഗം എന്നീ കേസുകളിലും മൃതശരീരങ്ങൾ ജീർണിച്ച അവസ്ഥയിലും ക്രമസമാധാന പ്രശ്നങ്ങൾ ഇല്ലെങ്കിൽ സൂര്യാസ്തമയത്തിനു ശേഷം പോസ്റ്റ്മോർട്ടം നടത്തരുതെന്നും പുതുക്കിയ വ്യവസ്ഥയിലുണ്ട്. വിഷയത്തിൽ സർക്കാരിന് നിരവധി നിവേദനങ്ങൾ ലഭിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.

  വെളിച്ചത്തിന്റെ ലഭ്യതക്കുറവും തെളിവുകൾ നശിപ്പിക്കപ്പെടാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടിയായിരുന്നു ഇക്കാര്യത്തിൽ നിയന്ത്രണമുണ്ടായിരുന്നത്. സൂര്യാസ്തമയത്തിന് ശേഷം പോസ്റ്റ്മോർട്ടം പാടില്ലെന്ന സ്വാതന്ത്ര്യ ലബ്ദിക്ക് മുമ്പുള്ള  നിയമത്തിനാണ് ഇതോടെ മാറ്റമുണ്ടാകുന്നത്. എന്നാൽ വർഷങ്ങളായി ഡൽഹി എയിംസ് ഉൾപ്പെടെ രാജ്യത്തെ തിരഞ്ഞെടുത്ത ചില സ്ഥാപനങ്ങളിൽ സൂര്യാസ്തമയത്തിന് ശേഷവും പോസ്റ്റ്മോർട്ടം നടത്തിയിരുന്നു.

  സംശയങ്ങൾ ഒഴിവാക്കാൻ രാത്രിയിൽ നടക്കുന്ന പോസ്റ്റ്മോർട്ടത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കണമെന്നും നിയമപരമായ ആവശ്യങ്ങൾക്കായി സൂക്ഷിക്കണമെന്നും വിജ്ഞാപനത്തിലുണ്ട്. മരണപ്പെടുന്നവരുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനും അവയവദാനത്തെയും മാറ്റിവയ്ക്കലിനെയും പ്രോത്സാഹിപ്പിക്കുന്നതുമാണ് പുതിയ സമയമാറ്റമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി .
  Published by:Sarath Mohanan
  First published:
  )}