• HOME
  • »
  • NEWS
  • »
  • india
  • »
  • Election Commision Guidelines | കോവിഡ് കാലത്തെ തെരഞ്ഞെടുപ്പ്; കമ്മീഷന്റെ10 മാർഗനിർദ്ദേശങ്ങൾ

Election Commision Guidelines | കോവിഡ് കാലത്തെ തെരഞ്ഞെടുപ്പ്; കമ്മീഷന്റെ10 മാർഗനിർദ്ദേശങ്ങൾ

ഭിന്നശേഷിക്കാര്‍, 80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, കോവിഡ് നിരീക്ഷണത്തിലുള്ളവര്‍, അവശ്യസര്‍വീസുകളില്‍ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്ക് തപാൽ വോട്ടിംഗ് രീതി ഉപയോഗിക്കാം.

News18 Malayalam

News18 Malayalam

  • Last Updated :
  • Share this:
    ന്യൂഡൽഹി: കൊറോണ വ്യാപന കാലത്ത് പൊതുതെരഞ്ഞെടുപ്പുകളും ഉപതിരഞ്ഞെടുപ്പുകളും നടത്തുന്നതിന് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ (ഇവിഎം) ബട്ടൺ അമർത്താൻ വോട്ടർമാർക്ക് കയ്യുറകൾ നൽകുന്നതും ക്വറന്റീനിൽ കഴിയുന്നവർക്ക് അവസാന മണിക്കൂറിൽ വോട്ടുചെയ്യാൻ അനുവദിക്കുന്നതും ഉൾപ്പെടെയുള്ളവയും പുതിയ മാർഗനിർദ്ദേശങ്ങളിലുണ്ട്.

    ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് കമ്മീഷൻ പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. രാജ്യത്ത് കോവിഡ് വ്യാപനത്തിനിടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ആദ്യ സംസ്ഥാനം ബിഹാറായിരിക്കും. ഒക്ടോബർ-നവംബർ മാസമാണ്  വോട്ടെടുപ്പ്. ഇതിനുള്ള വിജ്ഞാപനം സെപ്റ്റംബർ 20 നകം പുറപ്പെടുവിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ News18 നോട് പറഞ്ഞു.

    1. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവർ മാസ്ക് ധരിക്കണം. പോളിംഗ് ബൂത്തിന് മുന്നിൽ സാനിറ്റൈസര്‍, സോപ്പ്, വെള്ളം എന്നിവ സ്ഥാപിക്കണം.

    2. താപനില പരിശോധിച്ച ശേഷമെ പോളിംഗ് സ്റ്റേഷനുള്ളിലേക്ക് പ്രവേശിപ്പിക്കാവൂ. സാമൂഹിക അകലം നിർബന്ധമായും പാലിക്കണം.

    3. വോട്ടര്‍മാർ നിർബന്ധമായും കയ്യുറ ധരിക്കണം.
    സാമൂഹിക അകലം ഉറപ്പാക്കാൻ വലിയ  മുറികളിൽ പോളിംഗ് സ്റ്റേഷൻ സജ്ജീകരിക്കണം.

    4. പോളിങ് ഉദ്യോഗസ്ഥര്‍, സുരക്ഷാ ജീവനക്കാര്‍ എന്നിവര്‍ക്ക് ആവശ്യത്തിന് വാഹനം ലഭ്യമാക്കണം.

    5. വീടുകൾ സന്ദർശിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പരമാവധി 5 പേരെ മാത്രമെ അനുവദിക്കൂ.

    6.  എല്ലാ സംസ്ഥാനങ്ങളിലും ജില്ലകളിലും നിയമസഭാമണ്ഡലങ്ങളിലും നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കേണ്ടത് ഇവരാണ്.

    7. നാമനിര്‍ദേശ പത്രികയും സത്യവാങ്ങമൂലവും ഓണ്‍ലൈനായി സമർപ്പിക്കാം. പത്രിക ഓണ്‍ലൈനായി സമര്‍പ്പിക്കുകയോ  പ്രിന്റ് ഔട്ട് റിട്ടേണിങ്ങ് ഓഫീസര്‍ക്ക് നേരിട്ട് നൽകുകയോ ചെയ്യാം.

    8. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനെത്തുന്ന ആൾക്കൊപ്പം പരമാവധി രണ്ട് പേര്‍ക്ക് മാത്രമെ റിട്ടേണിങ്ങ് ഓഫീസറുടെ മുന്നിലേക്ക് പ്രവേശനമുണ്ടാകൂ.

    9. സ്ഥാനാർഥികൾ കെട്ടിവയ്ക്കേണ്ട തുക ഓണ്‍ലൈനായും നേരിട്ടും അടയ്ക്കാം.

    10. ഭിന്നശേഷിക്കാര്‍, 80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, കോവിഡ് നിരീക്ഷണത്തിലുള്ളവര്‍, അവശ്യസര്‍വീസുകളില്‍ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്ക് തപാൽ വോട്ടിംഗ് രീതി ഉപയോഗിക്കാം.
    Published by:Aneesh Anirudhan
    First published: