നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • പി.ചിദംബരം ജുഡീഷ്യല്‍ കസ്റ്റഡിയില്‍; ഇനി 14 ദിവസം തീഹാര്‍ ജയിലിലെ പ്രത്യേക സെല്ലില്‍

  പി.ചിദംബരം ജുഡീഷ്യല്‍ കസ്റ്റഡിയില്‍; ഇനി 14 ദിവസം തീഹാര്‍ ജയിലിലെ പ്രത്യേക സെല്ലില്‍

  സെപ്തംബര്‍ 19 വരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.

  • Share this:
   ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയാ കേസില്‍ മുന്‍ ധനകാര്യമന്ത്രി പി.ചിദംബരത്തെ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി അജയ്കുമാര്‍ കുഹാര്‍ ആണ് ചിദംബരത്തെ സെപ്തംബര്‍ 19 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.

   തീഹാര്‍ ജയിലിലെ പ്രത്യേക സെല്ലില്‍ അതീവസുരക്ഷയില്‍ ചിദംബരത്തെ പാര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. ഒഗസ്റ്റ് 21-ന് രാത്രി ഡല്‍ഹിയിലെ വസതിയില്‍ നിന്നും സി.ബി.ഐ സംഘം അറസ്റ്റു ചെയ്ത ചിദംബരത്തെ പ്രത്യേക കോടതി 15 ദിവസം കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇത് അവസാനിച്ചതിനു പിന്നാലെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.

   ചിദംബരത്തെ തിഹാര്‍ ജയിലിലേക്ക് അയക്കരുതെന്നും ജാമ്യത്തില്‍ വിടുകയോ സി.ബി.ഐ കസ്റ്റഡിയില്‍ പാര്‍പ്പിക്കുകയോ ചെയ്യണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ നേരത്തെ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു.

   Also Read താല്‍ക്കാലിക ആശ്വാസം; എയര്‍സെല്‍-മാക്‌സിസ് കേസില്‍ ചിദംബരത്തിനും മകനും ഇടക്കാല ജാമ്യം

   First published:
   )}