നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • വീടുകളിൽ കറുത്ത കൊടി; കറുത്ത മാസ്ക്; ലക്ഷദ്വീപ് പ്രതിഷേധത്തിൽ; പ്രഫുൽ ഖോഡ പട്ടേൽ ഇന്ന് കവരത്തിയിൽ

  വീടുകളിൽ കറുത്ത കൊടി; കറുത്ത മാസ്ക്; ലക്ഷദ്വീപ് പ്രതിഷേധത്തിൽ; പ്രഫുൽ ഖോഡ പട്ടേൽ ഇന്ന് കവരത്തിയിൽ

  പ്രഫുൽ പട്ടേലിന്റെ സന്ദർശനത്തിൽ പ്രതിഷേധിച്ച് ദ്വീപുവാസികൾ ഇന്ന് കരിദിനം ആചരിക്കുകയാണ്.

  പ്രഫുൽ പട്ടേൽ

  പ്രഫുൽ പട്ടേൽ

  • Share this:
   കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ഇന്ന് കവരത്തിയിൽ എത്തും. ഒരാഴ്ച്ചത്തെ സന്ദർശനത്തിൽ ലക്ഷദ്വീപില്‍ നടപ്പിലാക്കുന്ന പരിഷ്കാരങ്ങളുടെ പുരോഗതി നേരിട്ട് വിലയിരുത്തും. കവരത്തിയില്‍ ഉച്ചയോടെയെത്തുന്ന അദ്ദേഹം വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും.

   പ്രഫുൽ പട്ടേലിന്റെ സന്ദർശനത്തിൽ പ്രതിഷേധിച്ച് ദ്വീപുവാസികൾ ഇന്ന് കരിദിനം ആചരിക്കുകയാണ്. അഡ്മിനിസ്റ്ററേറ്റർ എത്തുന്ന ദിവസം ദ്വീപിൽ കരിദിനമാചാരിക്കാൻ സേവ് ലക്ഷദ്വീപ് ഫോറം ആഹ്വാനം ചെയ്തിട്ടുണ്ട്.

   വീട്ടുമുറ്റത്ത് കറുത്ത കൊടി ഉയർത്തിയും കറുത്ത മാസ്ക് ധരിച്ചുമായിരിക്കും പ്രതിഷേധം. അഡ്മിനിസ്ട്രേറ്ററുടെ പൊതു പരിപാടികൾ ജനപ്രതിനിധികൾ ബഹിഷ്‍കരിക്കും. ഇന്ന് രാത്രി ഒമ്പത് മണിക്ക് എല്ലാ വീടുകളിലും വിളക്കണച്ചു മെഴുകുതിരി തെളിയിക്കും. പ്ലേറ്റിൽ ചിരട്ട കൊട്ടി പട്ടേൽ ഗോ ബാക്ക് എന്ന് മുദ്രാവാക്യം വിളിച്ചായിരിക്കും പ്രതിഷേധം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സമരമെന്ന് സേവ് ലക്ഷദ്വീപ് ഫോറം അറിയിച്ചിട്ടുണ്ട്.

   ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റെടുത്തതിന് ശേഷമുള്ള പ്രഫുല്‍ ഖോഡയുടെ മൂന്നാമത്തെ സന്ദര്‍ശനമാണിത്. എന്നാൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത സമരങ്ങൾക്കായിരിക്കും ദ്വീപ് സാക്ഷിയാകുക.

   You may also like:രണ്ടു കോടി രൂപയുടെ ഭൂമിക്ക് 18 കോടി; അയോധ്യ രാമക്ഷേത്ര നിർമ്മാണത്തിന്‍റെ മറവിൽ വൻ അഴിമതിയെന്ന് ആരോപണം

   ഭരണപരിഷ്കാര നടപടികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അഡ്മിനിസ്ട്രേറ്ററെ കവരത്തിയിലെത്തി കാണാന്‍ സേവ് ലക്ഷദ്വീപ് ഫോറം ഭാരവാഹികള്‍ അനുമതി തേടിയിട്ടുണ്ട്. എന്നാല്‍ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല.

   ഇതുവരെ പ്രഖ്യാപിച്ച ഉത്തരവുകളില്‍ മത്സ്യതൊഴിലാളി ബോട്ടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള ഉത്തരവ് മാത്രമാണ് പ്രതിഷേധം കണക്കിലെടുത്ത് പിന്‍വലിച്ചത്. മറ്റു തീരുമാനങ്ങളുമായി ഭരണകൂടം മുന്നോട്ട് പോവുകയാണ്.

   അഡ്മിനിസ്ടറ്ററുടെ സന്ദർശനവേളയിൽ പ്രതിഷേധങ്ങളുണ്ടാകാതിരിക്കാൻ ശക്തമായ മുന്നൊരുക്കം ഇതിനകം ദ്വീപുകളിൽ തുടങ്ങിയിരുന്നു.

   You may also like:ബൈക്കിൽ വന്ന യുവാവിനെ തടഞ്ഞുനിർത്തി കുത്തിക്കൊലപ്പെടുത്തി; കൊല്ലത്ത് അച്ഛനും മകനും അറസ്റ്റിൽ

   അതേസമയം, ബേപ്പൂരിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള ചരക്ക് നീക്കം പൂർണ്ണമായി മംഗലാപുരത്തേക്ക് മാറ്റുകയാണ്. ബേപ്പൂരിലെ  ഉന്നത ഉദ്യോഗസ്ഥനെയടക്കം ആറ് പേരെ മംഗലാപുരം തുറമുഖത്തെ നോഡൽ ഓഫീസറാക്കി മാറ്റി  നിയമിച്ചു.

   മംഗലാപുരം വഴി ചരക്ക് നീക്കം തുടങ്ങുന്നത് സമയലാഭവും പണലാഭവും ഉണ്ടാക്കുമെന്നാണ് ഭരണകൂടം പറയുന്നത്. എന്നാൽ കേരളവുമായുള്ള ബന്ധം വിച്ഛേദിക്കുന്നതിനുള്ള നീക്കമായാണ് ഈ നടപടിയെ കാണുന്നത്. കാലങ്ങളായി ബേപ്പൂർ‍ വഴി നടക്കുന്ന ദ്വീപിലേക്കുള്ള ചരക്ക് നീക്കമാണ് പുതിയ അഡ്മിനിസ്ടേറ്റർ മംഗലാപുരത്തേക്ക് മാറ്റുന്നത്. ഇതിന്‍റെ തുടച്ചയായാണ് മംഗലാപുരത്തെ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ബേപ്പൂർ തുറമുഖത്തെ ഉന്നതനെയടക്കം ആറ് പേരെ നോഡൽ ഓഫീസറാക്കി മംഗലാപുരത്തും നിയമിച്ചത്.

   ചരക്കുനീക്കം മംഗലാപുരം വഴിയാക്കാനുള്ള മുന്നൊരുക്കങ്ങൾ നേരത്തെ തന്നെ തുടങ്ങിയിരുന്നു. കൊച്ചിയിൽ നിന്ന്  ലക്ഷദ്വീപിലേക്കുള്ള ചരക്കുനീക്കം ഘട്ടംഘട്ടമായി കുറച്ചിരുന്നു. സർക്കാർ വകുപ്പുകളുടെ വിവിധ വിഭാഗങ്ങളിലേക്ക് ഉള്ള ചരക്ക് നീക്കമാണ് ആദ്യഘട്ടത്തിൽ കുറച്ചത്. കൊച്ചിയിൽ നിന്ന്  ഇപ്പോൾ മെഡിക്കൽ വിഭാഗങ്ങളുടെ അത്യാവശ്യ ചരക്കുകൾ മാത്രമാണ് ലക്ഷദ്വീപിലേക്ക് അയക്കുന്നത്. ചരക്കുനീക്കം നിലച്ച തുടങ്ങിയതോടെ ഇവിടെയുള്ള ഗോഡൗണുകളും കൈമാറാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. നൂറുകണക്കിന് കരാർ തൊഴിലാളികളുടെ ജോലിയും ഇതോടൊപ്പം ഇല്ലാതായി.
   Published by:Naseeba TC
   First published:
   )}