• News
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

പ്രഗ്യാ സിംഗിന്‍റെ ഗോഡ്സെ അനുകൂല പരാമർശ‌ത്തിൽ മാപ്പ് നൽകില്ലെന്ന് പ്രധാനമന്ത്രി

ബിജെപി നേതാക്കളുടെ വിവാദ പ്രസ്താവനകൾ പരിശോധിക്കുമെന്ന് അമിത് ഷാ

news18india
Updated: May 17, 2019, 4:16 PM IST
പ്രഗ്യാ സിംഗിന്‍റെ ഗോഡ്സെ അനുകൂല പരാമർശ‌ത്തിൽ മാപ്പ് നൽകില്ലെന്ന് പ്രധാനമന്ത്രി
പ്രധാനമന്ത്രി നരേന്ദ്രമോദി
news18india
Updated: May 17, 2019, 4:16 PM IST
ന്യൂഡൽഹി: പ്രഗ്യാ സിംഗിന്റെ ഗോഡ്സെ അനുകൂല പരാമർശം തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രസ്താവന നടത്തിയ പ്രഗ്യാ സിംഗിന് മാപ്പ് നൽകാനാവില്ലെന്ന് നരേന്ദ്ര മോദി വ്യക്തമാക്കി.

മഹാത്മാ ഗാന്ധിയെ അപഹസിച്ചും ഗാന്ധി ഘാതകൻ ഗോഡ്‌സെയെ വാഴ്ത്തിയുമുളള ബിജെപി നേതാക്കളുടെ വിവാദ പ്രസ്താവനകൾ പരിശോധിക്കുമെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷായും അറിയിച്ചു. പ്രഗ്യ സിങിന്റെ പ്രസ്താവനയെ ബിജെപി അപലപിക്കുന്നതായും പ്രഗ്യയോട് പാർട്ടി വിശദീകരണം ചോദിക്കുമെന്നും ബിജെപി വക്താവ് ജിവിഎൽ നരസിംഹ റാവു പറഞ്ഞിരുന്നു. അതേസമയം പറഞ്ഞത് തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ ബിജെപി പ്രഗ്യയുടെ സ്ഥാനാർത്ഥിത്വം പിൻവലിക്കണമെന്നതായിരുന്നു കോൺഗ്രസിന്റെ ആവശ്യം.

Also read: 'ഗോഡ്സെ രാജ്യസ്നേഹി'; പ്രഗ്യ സിങിന്റെ പരാമർശത്തെ തള്ളിപ്പറഞ്ഞ് ബിജെപി

നാഥുറാം വിനായക് ഗോഡ്സെയെ രാജ്യസ്നേഹിയായി ചിത്രീകരിച്ചതാണ് ഭോപ്പാലിലെ ബിജെപി സ്ഥാനാർഥിയായ പ്രഗ്യ സിംഗ് താക്കൂറിനെ വിവാദത്തിലാക്കിയത്. ഗോഡ്സെ ദേശസ്നേഹിയാണ്. അദ്ദേഹത്തെ രാജ്യദ്രോഹിയെന്ന് വിളിക്കുന്നവർ ആത്മപരിശോധന നടത്തണമെന്നും അത്തരക്കാർക്ക് തെരഞ്ഞെടുപ്പിൽ ഉചിതമായ മറുപടി ലഭിക്കുമെന്നുമായിരുന്നു പ്രഗ്യയുടെ പരാമർശം. നേരത്തെ ബാബറി മസ്ജിത് തകർത്തതുമായി ബന്ധപ്പെട്ടും, ഹേമന്ദ് കർക്കറെയെ കുറിച്ചുള്ള പരാമർശം നടത്തിയും പ്രഗ്യ വിവാദത്തിലായിരുന്നു.
First published: May 17, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...