'ജെയ്റ്റ്ലിയുടെയും സുഷമാ സ്വരാജിന്റെയും മരണത്തിന് കാരണം പ്രതിപക്ഷത്തിന്റെ കൂടോത്രം': പ്രഗ്യ സിംഗ് താക്കൂർ
'ജെയ്റ്റ്ലിയുടെയും സുഷമാ സ്വരാജിന്റെയും മരണത്തിന് കാരണം പ്രതിപക്ഷത്തിന്റെ കൂടോത്രം': പ്രഗ്യ സിംഗ് താക്കൂർ
ബിജെപി നേതാക്കളെ ഇല്ലാതാക്കാൻ 'ദുഷ്ടശക്തി'കളെ പ്രതിപക്ഷം ഉപയോഗിക്കുകയാണെന്നും മുൻ കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്ലിയുടെയും സുഷമ സ്വരാജിന്റെയും മരണത്തിന് കാരണം ഇതാണെന്നും പ്രഗ്യാ സിംഗ് താക്കൂർ
ഭോപ്പാൽ: വിവാദ പ്രസ്താവനയുമായി ബിജെപി എം പി പ്രഗ്യ സിംഗ് താക്കൂർ വീണ്ടും രംഗത്ത്. ബിജെപി നേതാക്കളെ കൊലപ്പെടുത്താൻ 'ദുഷ്ടശക്തി'കളെ പ്രതിപക്ഷം ഉപയോഗിക്കുകയാണെന്നും മുൻ കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്ലിയുടെയും സുഷമ സ്വരാജിന്റെയും മരണത്തിന് കാരണം ഇതാണെന്നും പ്രഗ്യാ സിംഗ് താക്കൂർ പറഞ്ഞു. ബിജെപി നേതാക്കളെ ആപത്തിൽപ്പെടുത്താൻ പ്രതിപക്ഷം കൂടോത്രവുമായി ഇറങ്ങിയ സാഹചര്യത്തിൽ പാർട്ടി വിഷമഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഈ സമയത്ത് തന്റെ സാധന കൈവിടരുതെന്നും ഒരു സന്യാസിവര്യൻ ഉപദേശിച്ചുവെന്നും മാലേഗാവ് സ്ഫോടന കേസിൽ ഒൻപതുവർഷം ജയിലിൽ കഴിഞ്ഞശേഷം പുറത്തെത്തിയ പ്രഗ്യ സിംഗ് പറഞ്ഞു.
'ആ സന്യാസി വര്യൻ എന്താണ് പറഞ്ഞത് എന്നത് ഞാൻ മറന്നുപോയിരുന്നു. പക്ഷേ പാർട്ടിയുടെ മുതിർന്ന നേതാക്കളായ സുഷമ സ്വരാജിനും അരുൺ ജെയ്റ്റ്ലിക്കും ബാബുലാൽ ഗൗർ യാദവിനും ഒന്നിനുപുറകെ ഒന്നായി ജീവൻ നഷ്ടമായി. ഇതാണ് എന്നെ ഇക്കാര്യത്തെപറ്റിചിന്തിക്കാൻ പ്രേരിപ്പിച്ചത്. ആ സന്യാസി വര്യൻ പറഞ്ഞത് ശരിയല്ലേ? അകാലത്തിൽ നേതാക്കൾ പൊലിയുകയാണല്ലോ' - പ്രഗ്യസിംഗ് പറഞ്ഞു.
അരുൺ ജെയ്റ്റ്ലിക്കും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ബാബുലാൽ ഗൗറിനും അനുശോചനം അർപ്പിക്കാനായി മധ്യപ്രദേശിൽ സംഘടിപ്പിച്ച സമ്മേളനത്തിലാണ് പ്രഗ്യ സിംഗ് വിവാദ പരാമർശം നടത്തിയത്. ഓഗസ്റ്റ് 20നാണ് ബാബുലാൽ ഗൗർ അന്തരിച്ചത്. അരൺ ജെയ്റ്റ്ലി ഓഗസ്റ്റ് 24നും സുഷമ സ്വരാജ് ഓഗസ്റ്റ് ആറിനുമാണ് അന്തരിച്ചത്. ചടങ്ങിന് ശേഷം പ്രസംഗത്തിലെ പരാമർശത്തെ കുറിച്ച് മാധ്യമപ്രവർത്തകർ പ്രഗ്യ സിംഗിനോട് ചോദിച്ചെങ്കിലും അവർ പ്രതികരിക്കാൻ തയാറായില്ല.
കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിനെ പരാജയപ്പെടുത്തി ഭോപ്പാലിൽ നിന്ന് ലോക്സഭയിലെത്തിയ പ്രഗ്യാ സിംഗ് മുൻപും നിരവധി വിവാദപരാമർശങ്ങൾ നടത്തിയിട്ടുണ്ട്. ഇതിൽ ചിലതിന് പിന്നീട് മാപ്പ് പറയുകയും ചെയ്തു. മഹാത്മാഗാന്ധിയുടെ ഘാതകൻ ഗോഡ്സെയെ രാജ്യസ്നേഹിയെന്ന് വിശേഷിപ്പിച്ചതിന് ബിജെപി നേതൃത്വം കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. തന്റെ ശാപം കാരണമാണ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനാ തലവൻ ഹേമന്ത് കർക്കറെ കൊല്ലപ്പെട്ടതെന്നും പ്രഗ്യാ സിംഗ് നേരത്തെ അവകാശപ്പെട്ടിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
'ജെയ്റ്റ്ലിയുടെയും സുഷമാ സ്വരാജിന്റെയും മരണത്തിന് കാരണം പ്രതിപക്ഷത്തിന്റെ കൂടോത്രം': പ്രഗ്യ സിംഗ് താക്കൂർ
PM Modi Parliament Speech:'നിങ്ങളെറിയുന്ന ചെളിയില്‍ താമര നന്നായി വിരിയും; നെഹ്രുവിന്റെ കുടുംബ പേര് ഉപയോഗിക്കാൻ എന്തിന് ഭയം': പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി
എഴുത്തിരുത്തിനു പിന്നാലെ മമതയെ പുകഴ്ത്തൽ; ഗവർണർ ആനന്ദബോസിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി
പുനര്‍വിവാഹം ചെയ്ത ഭാര്യയ്ക്കും ജവാന്റെ മരണാനന്തര ആനുകൂല്യങ്ങള്‍ക്ക് അർഹതയുണ്ടെന്ന് കോടതി
മുടി നീളം കുറച്ചു വെട്ടിയതിന് 2 കോടി നഷ്ടപരിഹാരത്തിനുള്ള വിധി സുപ്രീംകോടതി റദ്ദാക്കി
വീടുവെക്കാൻ പ്രധാനമന്ത്രി ആവാസ് യോജനയുടെ പണം കിട്ടിയ നാല് സ്ത്രീകൾ ഭർത്താക്കൻമാരെ ഉപേക്ഷിച്ച് കാമുകൻമാർക്കൊപ്പം പോയി
രാജസ്ഥാനിൽ കെട്ടുപൊട്ടിച്ചോടിയത് നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ ഉടമയുടെ തല ഒട്ടകം കടിച്ചെടുത്തു
ജസ്റ്റിസ് വിനോദ് ചന്ദ്രന് പാട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും; സുപ്രീംകോടതി കൊളീജിയം ഉത്തരവായി
ഉത്തർപ്രദേശിലെ ഗാസിയാബാദ് കോടതിയിൽ പുലിയിറങ്ങി; 5 പേർക്ക് പരിക്ക്
'നിരാശയില്‍ മുങ്ങിത്താഴുന്ന ചില ആളുകള്‍ക്ക് രാജ്യത്തിന്റെ വളര്‍ച്ചയെ അംഗീകരിക്കാന്‍ സാധിക്കുന്നില്ല'; പ്രധാനമന്ത്രി നരേന്ദ്രമോദി
'പ്രതിപക്ഷത്തെ ഒന്നിപ്പിച്ചത് ഇ.ഡി, 2004-2014 കുംഭകോണങ്ങളുടെ കാലം; ഇന്ത്യ ഇപ്പോൾ പ്രതീക്ഷയുടെ വെളിച്ചം': പ്രധാനമന്ത്രി നരേന്ദ്ര മോദി