നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ലോക്ക്ഡൗൺ ഇന്ത്യയുടെ വിജയം; രാഹുലിന്റേത് തെറ്റായ പരാമർശമെന്ന് പ്രകാശ് ജാവദേകർ

  ലോക്ക്ഡൗൺ ഇന്ത്യയുടെ വിജയം; രാഹുലിന്റേത് തെറ്റായ പരാമർശമെന്ന് പ്രകാശ് ജാവദേകർ

  രാജ്യം കോവിഡിനോട് പോരാടുന്ന സമയത്ത് കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രകാശ് ജാവദേകർ വിമർശിച്ചു.

  പ്രകാശ് ജാവദേക്കർ

  പ്രകാശ് ജാവദേക്കർ

  • Share this:
   ന്യൂഡൽഹി: ലോക്ക്ഡൗൺ അതിന്റെ ലക്ഷ്യത്തിൽ നിന്ന് പരാജയപ്പെട്ടുവെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ ബിജെപി. കൊറോണ വൈറസ് അണുബാധയുടെ വർധന നിരക്ക് ലോക്ക്ഡൗണിന് മുമ്പത്തെക്കാൾ കുറഞ്ഞുവെന്ന് ബിജെപി.

   ലോക്ക്ഡൗണിനു മുമ്പ് മൂന്നു ദിവസമായിരുന്നു വളർച്ചാ നിരക്ക്. ഇത് 13 ദിവസമായി കുറഞ്ഞുവെന്ന് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ പ്രകാശ് ജാവദേകർ പറഞ്ഞു. ഇത് വ്യക്തമാക്കുന്നത് ഇന്ത്യയുടെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.

   ലോക്ക്ഡൗൺ നടപ്പാക്കാനുള്ള മോദി സർക്കാരിന്റെ തീരുമാനം യുഎസ്, ഫ്രാൻസ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ കോവിഡിന്റെ ബുദ്ധിമുട്ട് കുറയ്ക്കാനും കാരണമായെന്ന് അദ്ദേഹം പറഞ്ഞു.

   രാജ്യം കോവിഡിനോട് പോരാടുന്ന സമയത്ത് കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രകാശ് ജാവദേകർ വിമർശിച്ചു. കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ലോകത്തു നിന്നു തന്നെ പ്രശംസ ലഭിച്ചതായി അദ്ദേഹം പറഞ്ഞു.

   എന്തിനാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതെന്നായിരുന്നു കോൺഗ്രസ് ആദ്യം ചോദിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ലോക്ക് ഡൗണിന് ഇളവ് നൽകിയത് എന്തിനാണെന്നാണ് അവർ ചോദിക്കുന്നത്- അദ്ദേഹം പറഞ്ഞു.

   3000 ട്രെയിനുകളിലായി 45 ലക്ഷം കുടിയേറ്റ തൊഴിലാളികളെ അവരുടെ സ്വന്തം നാടുകളിലെത്തിച്ചതായും ഇത് ചരിത്രപരമാണെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവർക്ക് പണം നൽകണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യത്തിന് ജാവദേകർ നൽകിയ മറുപടി ഇതാണ്; ബിജെപി ഭരിക്കുന്ന കർണാടക, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ കുടിയേറ്റ തൊഴിലാളികൾക്ക് പണം നൽകിയിട്ടുണ്ടെന്നാണ്.

   കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഇത് ചെയ്യണമെന്ന് ജാവദേകർ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളെ കുറിച്ചും ജാവദേകർ ചൂണ്ടിക്കാട്ടി.
   You may also like:'ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്ന മുഖ്യമന്ത്രിയാണോയെന്ന് തീരുമാനിക്കേണ്ടത് ഗോയലല്ല'; കേന്ദ്രമന്ത്രിക്ക് മറുപടി
   [news]
   9 Bodies Found in Well|ഒരു കൊല മറയ്ക്കാൻ ഒമ്പതു കൊല; വാറംഗൽ കൊലപാതകത്തിൽ പുതിയ ട്വിസ്റ്റ് [photo]SSLC, PLUS TWO Examinations| മൈക്രോ പ്ലാൻ വിജയം; SSLCയിൽ 99% പേരും പരീക്ഷ എഴുതി
   [news]


   രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗൺ പരാജയമായിരുന്നുവെന്നും അതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതീക്ഷിച്ച ഫലം ലഭിച്ചില്ലെന്നുമായിരുന്നു രാഹുലിന്റെ വിമർശനം.
   First published:
   )}