• HOME
  • »
  • NEWS
  • »
  • india
  • »
  • എന്റെ കരണത്തേറ്റ അടി: പ്രകാശ് രാജ്

എന്റെ കരണത്തേറ്റ അടി: പ്രകാശ് രാജ്

Prakash Raj calls his defeat in LS polls a solid slap on his face | കർണാടകയിലെ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്നു

news18

news18

  • Last Updated :
  • Share this:
    കർണാടകയിലെ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജിതനായ പ്രകാശ് രാജ് തനിക്കേറ്റ പരാജയത്തെപ്പറ്റി ട്വീറ്റിലൂടെ പ്രതികരിച്ചു. "എന്റെ കരണത്തേറ്റ ശക്തമായ അടി. കൂടുതൽ അധിക്ഷേപങ്ങളും, ട്രോളും, അവമതിയും എന്റെ വഴിയേ വരുമായിരിക്കും. പക്ഷെ ഞാൻ എന്റെ നിശ്ചയത്തിൽ ഉറച്ചു നിൽക്കും. സെക്യൂലർ ഇൻഡ്യക്കായുള്ള എന്റെ പോരാട്ടം തുടരും. മുന്നോട്ടുള്ള കഠിന യാത്ര തുടങ്ങിയിട്ടേയുള്ളൂ. എനിക്കൊപ്പം ഈ യാത്രയിൽ ഒപ്പം നിന്ന എല്ലാവർക്കും നന്ദി. ജയ് ഹിന്ദ്."



    കോൺഗ്രസ്സിന്റെ റിസ്‌വാൻ അർഷാദാണ് നിലവിൽ ഇവിടെ ലീഡ് ചെയ്യുന്നത്. തൊട്ടു പിന്നിൽ ബി.ജെ.പി. സ്ഥാനാർഥി പി.സി. മോഹൻ ആണ്. ബി.ജെ.പിയുടെ കടുത്ത വിമർശകനാണ് പ്രകാശ് രാജ്. ചില സ്വതന്ത്ര സ്ഥാനാർഥികൾക്കായി പ്രകാശ് രാജ് പ്രചാരണ രംഗത്തും സജീവമായിരുന്നു. തെന്നിന്ത്യൻ സിനിമയിലെ സജീവ സാന്നിധ്യമാണ് പ്രകാശ് രാജ്.
    First published: