വോട്ടിംഗ് മെഷീനുകളുടെ സുരക്ഷ: ആശങ്ക അറിയിച്ച് പ്രണബ് മുഖർജി

ജനവിധി അലംഘനീയമാണെന്നും ന്യായമായ സംശയത്തിന്റെ ഒരു കണിക പോലും അവിടെ ഉണ്ടാകരുതെന്നും അദ്ദേഹം വ്യക്തമാക്കി.

News18 Malayalam
Updated: May 21, 2019, 5:37 PM IST
വോട്ടിംഗ് മെഷീനുകളുടെ സുരക്ഷ: ആശങ്ക അറിയിച്ച് പ്രണബ് മുഖർജി
പ്രണബ് മുഖർജി
  • Share this:
ന്യൂഡൽഹി:വളരെ മികച്ച രീതിയില്‍ വോട്ടെടുപ്പ് നടത്തിയതിന് തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രകീർത്തിച്ചതിന് പിന്നാലെ വോട്ടിംഗ് മെഷീനുകളുടെ സുരക്ഷയിൽ ആശങ്ക അറിയിച്ച് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി. ജനാധിപത്യത്തിന്റെ അടിസ്ഥാനത്തെ വെല്ലുവിളിക്കുന്ന സംശയങ്ങൾക്ക് ഇട നൽകരുതെന്ന് പ്രണബ് മുഖർജി പറഞ്ഞു.

also read: LokSabha Election 2019: പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനിൽ, 50% വിവിപാറ്റ് എണ്ണണ്ണം

ജനവിധിയെ താറുമാറാക്കുന്ന തരത്തിലുള്ള വാർത്തകളെ കുറിച്ച് എനിക്ക് ആശങ്കയുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻറെ പക്കലുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ സുരക്ഷയുടെ ഉത്തരവാദിത്വം തെരഞ്ഞെടുപ്പു കമ്മീഷനാണ്. ജനാധിപത്യത്തിന്റെ അടിസ്ഥാനത്തെ വെല്ലുവിളിക്കുന്ന തരത്തിലുള്ള സംശയങ്ങൾക്ക് ഇടനല്‍കരുത്- അദ്ദേഹം പറഞ്ഞു.

ജനവിധി അലംഘനീയമാണെന്നും ന്യായമായ സംശയത്തിന്റെ ഒരു കണിക പോലും അവിടെ ഉണ്ടാകരുതെന്നും അദ്ദേഹം വ്യക്തമാക്കി. മികച്ചരീതിയിൽ തെരഞ്ഞെടുപ്പ് നടത്തിയതിന് തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രശംസിച്ചതിന് അടുത്ത ദിവസമാണ് ആശങ്ക അറിയിച്ച് പ്രണബ് മുഖർജി രംഗത്തെത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് തുടർച്ചയായി നടത്തുന്നത് സുകുമാർ സെൻ മുതല്‍ ഇതുവരെയുള്ള തെരഞ്ഞെടുപ്പ് കമ്മീഷണർമാർ മികച്ചരീതിയിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിനാലാണെന്നും പ്രണബ് മുഖർജി പറഞ്ഞു.

വോട്ടിംഗ് മെഷീനുകളിൽ‌ കേടുപാടുണ്ടാക്കിയതായ പ്രതിപക്ഷ പാർട്ടികളുടെ ആരോപണത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയിരുന്നു. സ്ഥാനാർഥികളുടെ മുന്നിൽ വെച്ച് കൃത്യമായി സീൽ ചെയ്താണ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്നതെന്ന് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തിയിട്ടുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി.
First published: May 21, 2019, 5:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading