നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • പ്രണബ് മുഖര്‍ജിക്കും നാനാജി ദേശ്മുഖിനും ഭുപെന്‍ ഹസാരികയ്ക്കും ഭാരതരത്‌ന

  പ്രണബ് മുഖര്‍ജിക്കും നാനാജി ദേശ്മുഖിനും ഭുപെന്‍ ഹസാരികയ്ക്കും ഭാരതരത്‌ന

  നാനാജി ദേശ് മുഖ്, ഭുപെന്‍ ഹസാരിക(മരണാനന്തരം) എന്നിവരും  ഭാരതരത്‌നം ലഭിച്ചവരുടെ പട്ടികയിലുണ്ട്.

  പ്രണബ് മുഖർജി

  പ്രണബ് മുഖർജി

  • News18
  • Last Updated :
  • Share this:
   ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് ഭാരതരത്‌ന. രാജ്യത്തെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയാണ് മുന്‍രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായിരുന്നു പ്രണബ് മുഖര്‍ജിക്ക് ലഭിച്ചിരിക്കുന്നത്. നാനാജി ദേശ് മുഖ്, ഭുപെന്‍ ഹസാരിക(മരണാനന്തരം) എന്നിവരും  ഭാരതരത്‌നം ലഭിച്ചവരുടെ പട്ടികയിലുണ്ട്.

   ആദ്യത്തെ ഗ്രാമീണ സര്‍വകലാശാല സ്ഥാപകനും ഭാരതീയ ജനസംഘത്തിന്റെ നേതാവും ആര്‍.എസ്.എസ് പ്രചാരകനുമാണ് നാനാജി ദേശ്മുഖ്. ഇന്ത്യയിലെ ആദ്യത്തെ കോണ്‍ഗ്രസിതര സര്‍ക്കാരിന്റെ ശില്‍പികളിലൊരാളായിരുന്നു ഇദ്ദേഹം.

   Also Read ഫസ്റ്റ് പോസ്റ്റ് - ദ നാഷണൽ ട്രസ്റ്റ് സർവേ: തെരഞ്ഞെടുപ്പിൽ റഫാൽ കരാർ നിർണായകമാകുമോ ?

   ആസാമില്‍ നിന്നുള്ള ഗായകനും സംഗീതജ്ഞനും ചലച്ചിത്രകാരനുമായിരുന്നു ഭുപെന്‍ ഹസാരിക. മരണാനന്തര ബഹുമതിയായാണ് ഇദ്ദേഹത്തിന് ഭാരതരത്‌നം സമ്മാനിക്കുന്നത്. 1967 മുതല്‍ 72 വരെ അസം നിയമസഭയില്‍ അംഗമായിരുന്ന ഹസാരികയ്ക്ക് ഫാല്‍ക്കെ പുരസ്‌കാരവും പത്മഭൂഷണ്‍, പത്മശ്രീ എന്നീ ബഹുമതികളും ലഭിച്ചിട്ടുണ്ട്.

   First published:
   )}