നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'പ്രതിപക്ഷ നേതാക്കൾക്കെതിരെ വിശ്വാസ്യതയില്ലാത്ത കേസെടുക്കുന്നു'; എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മേധാവിക്കെതിരെ പ്രശാന്ത് ഭൂഷൺ

  'പ്രതിപക്ഷ നേതാക്കൾക്കെതിരെ വിശ്വാസ്യതയില്ലാത്ത കേസെടുക്കുന്നു'; എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മേധാവിക്കെതിരെ പ്രശാന്ത് ഭൂഷൺ

  എൻഫോഴ്സ്മെന്റ് മേധാവിയുടെ കാലാവധി രണ്ട് വർഷമാണ്. എസ്‌കെ മിശ്രയുടെ കാലാവധി കഴിഞ്ഞതാണ്. നിയമനം നീട്ടി നൽകിയത് നിയമ വിരുദ്ധമായാണ്

  പ്രശാന്ത് ഭൂഷൺ

  പ്രശാന്ത് ഭൂഷൺ

  • Share this:
   ന്യൂഡൽഹി: കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ രാഷ്ട്രീയ ആയുധമാക്കുന്നുവെന്ന വിമർശനം നിലനിൽക്കെ  എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മേധാവി എസ്.കെ മിശ്രക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ രംഗത്ത്. പ്രതിപക്ഷ നേതാക്കൾക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്  വിശ്വാത്യതയില്ലാത്ത കേസുകളെടുക്കുകയാണെന്ന് പ്രശാന്ത് ഭൂഷൺ കുറ്റപ്പെടുത്തി. ഇത്തരം സാഹചര്യത്തിലാണ്  മിശ്രക്ക് നിയമനം നീട്ടി നൽകിയതെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു.

   എൻഫോഴ്സ്മെന്റ് മേധാവിയുടെ കാലാവധി രണ്ട് വർഷമാണ്. എസ്‌കെ മിശ്രയുടെ കാലാവധി കഴിഞ്ഞതാണ്. നിയമനം നീട്ടി നൽകിയത് നിയമ വിരുദ്ധമായാണ്. സിവിസി ചട്ടങ്ങളുടെ ലംഘനമാണ് നടത്തിയിരിക്കുന്നത്.നിയമനത്തെ കോടതിയിൽ ചോദ്യം ചെയ്യാൻ കഴിയും. ആരെങ്കിലും കോടതിയെ സമീപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രശാന്ത് ഭൂഷൺ പറഞ്ഞു.

   Also Read- എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് തലവന്‍റെ കാലാവധി കേന്ദ്രസർക്കാർ ഒരു വർഷം കൂടി നീട്ടി നൽകി

   കഴിഞ്ഞ ദിവസമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡയറക്ടർ എസ് കെ മിശ്രയ്ക്ക് കാലാവധി കേന്ദ്രസർക്കാർ ഒരു വർഷത്തേക്ക് കൂടി നീട്ടി നൽകി ഉത്തരവിറക്കിയത്. ഈ മാസം 18 ന് മിശ്ര വിരമിക്കാനിരിക്കെയായിരുന്നു നടപടി. ആദ്യമായാണ് ഇ ഡി ഡയറക്ടർക്ക് നിയമന കാലാവധി മൂന്ന് മാസം നീട്ടി നൽകുന്നത്.   2018 ലാണ് അദ്ദേഹം ഇ ഡി ഡയറക്ടറായി നിയമിതനായത്.
   Published by:Anuraj GR
   First published: