• HOME
  • »
  • NEWS
  • »
  • india
  • »
  • 'അഭിഭാഷകൻ നൽകിയ ഒരു രൂപ സ്നേഹത്തോടെ സ്വീകരിച്ചു'; വൈറലായി പ്രശാന്ത് ഭൂഷന്റെ പുതിയ ട്വീറ്റ്

'അഭിഭാഷകൻ നൽകിയ ഒരു രൂപ സ്നേഹത്തോടെ സ്വീകരിച്ചു'; വൈറലായി പ്രശാന്ത് ഭൂഷന്റെ പുതിയ ട്വീറ്റ്

വിധി വന്നതിനു ശേഷം നിമിഷങ്ങൾക്കുള്ളിലാണ് ചിത്രം പകർത്തിയിരിക്കുന്നത്.

പ്രശാന്ത് ഭൂഷൺ

പ്രശാന്ത് ഭൂഷൺ

  • News18
  • Last Updated :
  • Share this:
അവഹേളനക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് സുപ്രീംകോടതി ബഞ്ച് തിങ്കളാഴ്ചയാണ് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്നുമാസം തടവ് അനുഭവിക്കണം.

സെപ്തംബർ 15നകം പിഴ അടയ്ക്കണമെന്നാണ് സുപ്രീംകോടതി നിർദ്ദേശിച്ചിരിക്കുന്നത്. പിഴ അടയ്ക്കാത്ത പക്ഷം മൂന്നുവർഷം തടവും അഭിഭാഷകവൃത്തിയിൽ നിന്ന് മൂന്നു വർഷത്തേക്ക് വിലക്കും നേരിടേണ്ടി വരും. ഏതായാലും തിങ്കളാഴ്ചത്തെ കോടതിവിധി സന്തോഷത്തോടെയാണ് നിയമലോകം സ്വീകരിച്ചത്. പ്രശാന്ത് ഭൂഷണും സന്തോഷത്തോടെ വിധി സ്വീകരിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനകം വൈറലായി.

My lawyer & senior colleague Rajiv Dhavan contributed 1 Re immediately after the contempt judgement today which I gratefully accepted pic.twitter.com/vVXmzPe4ss



ഒരു ഫോട്ടോയിൽ മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ രാജീവ് ധവാൻ പ്രശാന്ത് ഭൂഷണ് ഒരു രൂപ നൽകുന്നതാണ് കാണാൻ കഴിയുന്നത്. അടുത്ത ചിത്രത്തിൽ പ്രശാന്ത് ഭൂഷൺ ഒരു രൂപ നാണയം എല്ലാവർക്കും കാണാവുന്ന വിധത്തിൽ ഉയർത്തി കാണിക്കുകയാണ്. 'എന്റെ അഭിഭാഷകനും മുതിർന്ന സഹപ്രവർത്തകനുമായ രാജിവ് ധവാൻ വിധി വന്നയുടൻ തന്നെ ഒരു രൂപ സംഭാവന നൽകി. അത് ഞാൻ നന്ദിയോടെ സ്വീകരിച്ചു' - പ്രശാന്ത് ഭൂഷൺ പറഞ്ഞു.

വിധി വന്നതിനു ശേഷം നിമിഷങ്ങൾക്കുള്ളിലാണ് ചിത്രം പകർത്തിയിരിക്കുന്നത്.

My lawyer & senior colleague Rajiv Dhavan contributed 1 Re immediately after the contempt judgement today which I gratefully accepted pic.twitter.com/vVXmzPe4ss



ഏതായാലും പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ ചിത്രം വൈറലായി. രാജിവ് ധവാന്റെ കൈയിലെ ഹുക്കയെക്കുറിച്ചും നിരവധി പേർ അഭിപ്രായപ്പെട്ടു. മനുഷ്യാവകാശ പ്രവർത്തകൻ കൂടിയായ ധവാൻ അയോധ്യ - ബാബ്റ് മസ്ജിദ് കേസിൽ സുന്നി വഖഫ് ബോർഡിനെയും മുസ്ലിം പാർട്ടികളെയും പ്രതിനിധീകരിച്ചിരുന്നു.

പ്രശാന്ത് ഭൂഷന്റെ രണ്ട് ട്വീറ്റുകൾ സുപ്രീംകോടതിയെ അവഹേളിക്കുന്നതായി സുപ്രീംകോടതി ബഞ്ച് കണ്ടെത്തിയിരുന്നു.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ മോട്ടോർസൈക്കിൾ ഓടിക്കുന്ന ചിത്രം പങ്കുവച്ച പ്രശാന്ത് ഭൂഷൺ മഹാമാരിയുടെ കാലത്ത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മാസ്ക് ധരിച്ചിട്ടില്ലെന്ന് ആരോപിച്ചിരുന്നു.
Published by:Joys Joy
First published: