പാർട്ടി വിരുദ്ധ പ്രവർത്തനം: പ്രശാന്ത് കിഷോറിനെയും പവൻ വർമയെയും ജെഡിയുവിൽ നിന്ന് പുറത്താക്കി

പുറത്താക്കിയതിന് നന്ദി അറിയിച്ച് പ്രശാന്ത് കിഷോർ ട്വീറ്റ് ചെയ്തു. ബിഹാര്‍ മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ നിതീഷ് കുമാറിന് എല്ലാ ആശംസകളും നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ എന്ന കുറിപ്പോടെയാണ് പ്രശാന്ത് കിഷോറിന്റെ ട്വീറ്റ്.

News18 Malayalam | news18-malayalam
Updated: January 29, 2020, 5:33 PM IST
പാർട്ടി വിരുദ്ധ പ്രവർത്തനം: പ്രശാന്ത് കിഷോറിനെയും പവൻ വർമയെയും ജെഡിയുവിൽ നിന്ന് പുറത്താക്കി
പ്രശാന്ത് കിഷോർ, പവൻ വർമ
  • Share this:
ന്യൂഡൽഹി: ജെഡിയു ഉപാധ്യക്ഷന്‍ പ്രശാന്ത് കിഷോറിനെയും ജനറല്‍ സെക്രട്ടറി പവന്‍ വര്‍മയേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് ഇരുവരെയും പുറത്താക്കിയത്.

പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി ഇരുവരുംപാര്‍ട്ടി നേതൃത്വവുമായി കടുത്ത ഭിന്നതിലായിരുന്നു. പൗരത്വ നിയമത്തെ പിന്തുണച്ച ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാറിനെ ചോദ്യംചെയ്ത് കഴിഞ്ഞ ദിവസങ്ങളില്‍ പ്രശാന്ത് കിഷോറും പവന്‍ വര്‍മയും പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരെയും പാര്‍ട്ടി പുറത്താക്കിയത്.

Also Read- നിർഭയ പ്രതികളുടെ വധശിക്ഷാ വിഷയം: ബുദ്ധനും ഗാന്ധിജിയും നമുക്ക് അസ്വീകാര്യമാകുന്നത് എങ്ങനെ?

നിതീഷ് കുമാറിനെതിരേ മോശം പരാമര്‍ശം നടത്തിയത് അച്ചടക്ക ലംഘനമാണെന്നും പാര്‍ട്ടി താത്പര്യങ്ങള്‍ക്ക് വിരുദ്ധമായാണ് ഇരുവരും പ്രവര്‍ത്തിച്ചതെന്നും ഇവരെ പുറത്താക്കിക്കൊണ്ടുള്ള വാര്‍ത്താകുറിപ്പില്‍ ജെഡിയു ചീഫ് ജനറൽ സെക്രട്ടറി കെ സി ത്യാഗി വ്യക്തമാക്കി. പാര്‍ട്ടിയുടെ ചട്ടക്കൂടില്‍ നില്‍ക്കാന്‍ ഇവര്‍ക്ക് താത്പര്യമില്ലെന്ന് ഇവരുടെ പരസ്യ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു. അതിനാല്‍ ഈ സാഹചര്യത്തില്‍ ഇരുവരെയും പാര്‍ട്ടയില്‍നിന്ന് പുറത്താക്കുകയല്ലാതെ മറ്റു വഴികളില്ലെന്നും ജെഡിയു അറിയിച്ചു.ആവശ്യമെങ്കില്‍ പ്രശാന്ത് കിഷേറിനും പവന്‍ വര്‍മയ്ക്കും ജെഡിയുവില്‍നിന്ന് പുറത്തുപോയി ഏത് പാര്‍ട്ടിയില്‍ വേണമെങ്കിലും ചേരാമെന്ന് ബുധനാഴ്ച നിതീഷ് കുമാര്‍ വ്യക്കമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവര്‍ക്കുമെതിരേ കടുത്ത നടപടിയിലേക്ക് നിതീഷ് കുമാര്‍ നീങ്ങിയത്.

അതേസമയം പുറത്താക്കിയതിന് നന്ദി അറിയിച്ച് പ്രശാന്ത് കിഷോർ ട്വീറ്റ് ചെയ്തു. ബിഹാര്‍ മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ നിതീഷ് കുമാറിന് എല്ലാ ആശംസകളും നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ എന്ന കുറിപ്പോടെയാണ് പ്രശാന്ത് കിഷോറിന്റെ ട്വീറ്റ്.

 
First published: January 29, 2020, 5:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading