• HOME
  • »
  • NEWS
  • »
  • india
  • »
  • Prashant Kishor Congress| പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേരില്ല; നേതൃത്വത്തിന്റെ ക്ഷണം നിരസിച്ചു

Prashant Kishor Congress| പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേരില്ല; നേതൃത്വത്തിന്റെ ക്ഷണം നിരസിച്ചു

ഘടനാപരമായ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നേതൃത്വവും കൂട്ടായ ഇച്ഛാശക്തിയുമാണ് കോൺഗ്രസിന് ആവശ്യമെന്ന് പ്രശാന്ത് കിഷോർ

 (File pic/Reuters)

(File pic/Reuters)

  • Share this:
    ന്യൂഡൽഹി: തെരഞ്ഞെടുപ്പ‍് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ (Prashant Kishor) കോൺഗ്രസിൽ (Congress) ചേരില്ല. പാർട്ടിയിൽ ചേരണമെന്ന നിർദേശം പ്രശാന്ത് കിഷോർ തള്ളിയെന്ന് കോൺഗ്രസ് വക്താവും എഐസിസി ജനറൽ സെക്രട്ടറിയുമായ രൺദീപ് സിങ് സുർജേവാല വ്യക്തമാക്കി. നൽകിയ നിർദേശങ്ങൾക്ക് പ്രശാന്തിന് നന്ദി പറയുന്നുവെന്നും രൺദീപ് സിങ് സുർജേവാല പറഞ്ഞു.

    2024ലെ തെരഞ്ഞെടുപ്പിലേക്ക് പാർട്ടിയെ സജ്ജമാക്കാൻ ഒരു 'എംപവേർഡ് ആക്ഷൻ ഗ്രൂപ്പ്' രൂപീകരിക്കാൻ പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രശാന്ത് കിഷോർ പാർട്ടി ക്ഷണം നിരസിച്ചത്. “പ്രശാന്ത് കിഷോറുമായി ഒരു പ്രസന്റേഷനും ചർച്ചയ്ക്കും ശേഷം കോൺഗ്രസ് അധ്യക്ഷ ഒരു എംപവേർഡ് ആക്ഷൻ ഗ്രൂപ്പ് 2024 രൂപീകരിച്ചു, നിർവ്വചിച്ച ഉത്തരവാദിത്തത്തോടെ ഗ്രൂപ്പിന്റെ ഭാഗമായി പാർട്ടിയിൽ ചേരാൻ ക്ഷണിച്ചെങ്കിലും അദ്ദേഹം അത് നിരസിച്ചു. പാർട്ടിക്ക് നൽകിയ അദ്ദേഹത്തിന്റെ നിർദ്ദേശങ്ങളെ ഞങ്ങൾ അഭിനന്ദിക്കുന്നു.''- രൺദീപ് സിങ് സുർജേവാല ട്വീറ്റ് ചെയ്തു.



    തന്നെക്കാളും കോൺഗ്രസിന് ഘടനാപരമായ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നേതൃത്വവും കൂട്ടായ ഇച്ഛാശക്തിയുമാണ് ആവശ്യമെന്ന് പിന്നീട് പ്രശാന്ത് കിഷോർ ട്വീറ്റ് ചെയ്തു.



    പ്രശാന്ത് കിഷോറിനെ കൊണ്ടുവരാൻ കോൺഗ്രസ് ആലോചിക്കുമ്പോൾ തന്നെ നിരവധി രാഷ്ട്രീയ സംഘടനകളുമായുള്ള അദ്ദേഹത്തിന്റെ ബന്ധം കണക്കിലെടുത്ത് ഒരു വിഭാഗം മുതിർന്ന പ്രവർത്തകർ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. പാർട്ടിയിലെ ജി 23 എന്നറിയപ്പെടുന്ന വിമത ഗ്രൂപ്പിന് പോലും കിഷോറിന്റെ വരവിനോട് വലിയ മതിപ്പുണ്ടായിരുന്നില്ല. നേതൃത്വം പാർട്ടിയിലെ പ്രതിഭകളെ അവഗണിക്കുകയും പാർട്ടിയോട് വിശ്വസ്തതയില്ലാത്ത ഒരാളെ ആശ്രയിക്കുകയും ചെയ്യുന്നുവെന്നും അവർ കുറ്റപ്പെടുത്തിയിരുന്നു.
    കിഷോർ കോൺഗ്രസിൽ ചേരാനുള്ള സാധ്യതയെക്കുറിച്ച് നേരത്തെയും ശക്തമായ ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു.‌

    Also Read- KV Thomas| കെ.വി. തോമസിനെ പുറത്താക്കില്ല; പദവികളിൽ നിന്നൊഴിവാക്കും; താക്കീത് ചെയ്യാനും അച്ചടക്ക സമിതി ശുപാർശ

    2024ലെ പൊതുതിരഞ്ഞെടുപ്പിനുള്ള വഴികളെക്കുറിച്ച് സോണിയാ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കഴിഞ്ഞയാഴ്ച കിഷോർ കോൺഗ്രസ് ഉന്നതർക്ക് വിശദമായ നിർദേശം നൽകിയിരുന്നു. പാർട്ടിയിൽ ചേരുമോ എന്നതുൾപ്പെടെയുള്ള കിഷോറിന്റെ നിർദേശങ്ങളിൽ ഒരാഴ്ചക്കകം തീരുമാനമുണ്ടാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞിരുന്നു.

    വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുള്ള പാർട്ടിയുടെ തന്ത്രങ്ങൾ ചർച്ച ചെയ്ത കോൺഗ്രസ് അധ്യക്ഷന്റെ 10, ജൻപഥിലെ വസതിയിൽ കഴിഞ്ഞ ശനിയാഴ്ച നടന്ന നാലു മണിക്കൂർ യോഗത്തിൽ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി , മല്ലികാർജുൻ ഖാർഗെ എന്നിവരും മറ്റ് മുതിർന്ന പാർട്ടി നേതാക്കളും പങ്കെടുത്തു. യാതൊന്നും പ്രതീക്ഷിക്കാതെ കോൺഗ്രസിൽ ചേരാൻ തയ്യാറാണെന്നും ഒന്നും ആഗ്രഹിക്കുന്നില്ലെന്നും പാർട്ടിയെ താഴെത്തട്ടിൽ ശക്തിപ്പെടുത്താൻ സഹായിക്കുന്നതിന് തന്റെ പദ്ധതി നടപ്പാക്കണമെന്നും കിഷോർ സമ്മേളനത്തിൽ പറഞ്ഞതായി വൃത്തങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.

    നിർദേശങ്ങൾ ചർച്ച ചെയ്യാൻ ഒരു സംഘത്തെ നിയോഗിക്കുമെന്ന് യോഗത്തിന് ശേഷം വേണുഗോപാൽ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.

    പ്രശാന്ത് കിഷോർ മുമ്പ് ജെഡിയുവിൽ ചേർന്നിരുന്നുവെങ്കിലും പൗരത്വ ഭേദഗതി നിയമത്തിലെ നിലപാടിന്റെ പേരിൽ 2020 ജനുവരിയിൽ പുറത്താക്കപ്പെട്ടു. തൃണമൂൽ കോൺഗ്രസും ഡിഎംകെയും ആം ആദ്മി പാർട്ടിയും അവരുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ അദ്ദേഹത്തിന്റെ സഹായം തേടിയിരുന്നു.
    Published by:Rajesh V
    First published: