നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 100 ദിവസം കൊണ്ട് ഒരു കോടി യുവാക്കാളെ സംഘടിപ്പിക്കാൻ 'ബാത്ത് ബിഹാർ കി'; നിതീഷ് കുമാറിന് വെല്ലുവിളി ഉയർത്തി പ്രശാന്ത് കിഷോർ

  100 ദിവസം കൊണ്ട് ഒരു കോടി യുവാക്കാളെ സംഘടിപ്പിക്കാൻ 'ബാത്ത് ബിഹാർ കി'; നിതീഷ് കുമാറിന് വെല്ലുവിളി ഉയർത്തി പ്രശാന്ത് കിഷോർ

  18 നും 35 നും മധ്യേ പ്രായമുള്ള യുവാക്കളെ സജീവ രാഷ്ട്രീയത്തിൽ ഇറക്കാനുള്ള പൊതുവേദിയാണ് 'യൂത്ത് ഇൻ പൊളിറ്റിക്സ്'

  പ്രശാന്ത് കിഷോർ

  പ്രശാന്ത് കിഷോർ

  • Share this:
   പട്‌ന: ബിഹാറിൽ പുതിയ നേതൃത്വത്തെ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യമുയർത്തി ഈ മാസം 20 മുതൽ 'ബാത്ത് ബിഹാർ കി' എന്ന കാമ്പയിന് തുടക്കമിടുമെന്ന പ്രഖ്യാപനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷേർ. 100 ദിവസം കൊണ്ട് ഒരു കോടി യുവാക്കളെ സംഘടിപ്പിക്കുകയെന്നതാണ് കാമ്പയിന്റെ ലക്ഷ്യം.  സി.എ.എ, എൻ.ആർ.സി വിഷയങ്ങളിലെ അഭിപ്രായഭിന്നതയെ തുടർന്ന് പ്രശാന്തിനെ നിതീഷ് കുമാർ അടുത്തിടെ ജെ.ഡി(യു) വിൽ നിന്നും പുറത്താക്കിയതിനു പിന്നാലെയാണ് പുതിയ നീക്കം.

   'യൂത്ത് ഇൻ പൊളിറ്റിക്സ് (YIP)' എന്ന വേദിക്ക് പ്രശാന്ത് കിഷോർ തുടക്കമിട്ടിരുന്നു. ബിഹാറിൽ നിന്ന് മാത്രം 2,38,054 അംഗങ്ങളുണ്ടെന്നാണ് വെബ്സൈറ്റിൽ അവകാശപ്പെട്ടിരിക്കുന്നത്.

   18 നും 35 നും മധ്യേ പ്രായമുള്ള യുവാക്കളെ സജീവ രാഷ്ട്രീയത്തിൽ ഇറക്കാനുള്ള പൊതുവേദിയാണ് 'യൂത്ത് ഇൻ പൊളിറ്റിക്സ്' എന്നും ബെബ്സൈറ്റിൽ പറയുന്നു.

   2014 ൽ നരേന്ദ്ര മോദി, 2015 ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ  നിതീഷ് കുമാറിന്റെ ജെഡിയു, 2017 ൽ പഞ്ചാബിലും ഉത്തർപ്രദേശിലും കോൺഗ്രസ്, 2019 ൽ പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ്, ആന്ധ്രയിലെ വൈ എസ് ജഗൻ മോഹൻ റെഡ്ഡി എന്നിവയ്ക്കു വേണ്ടി പ്രചാരണം സംഘടിപ്പിച്ചത് പ്രശാന്ത് കിഷോറായിരുന്നു.

   ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് വേണ്ടി പ്രചരണം നടത്തിയതും പ്രശാന്ത് കിഷോറിന്റെ സംഘമായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ  70 ൽ 62 സീറ്റിലും വിജയിച്ച്  ആം ആദ്മി  അധികാരത്തിലെത്തി.

   ജെഡിയുവിൽ നിന്ന് പുറത്താക്കപ്പെട്ടതിനു പിന്നാലെ ലാലു പ്രസാദ് യദവിന്റെ ആർ.ജെ.ഡി പ്രശാന്ത് കിഷോറിനെ സമീപിച്ചതായും വാർത്തകളുണ്ടായിരുന്നു.

   Also Read പാർട്ടി വിരുദ്ധ പ്രവർത്തനം: പ്രശാന്ത് കിഷോറിനെയും പവൻ വർമയെയും ജെഡിയുവിൽ നിന്ന് പുറത്താക്കി
   First published:
   )}