ഡൽഹി വീണ്ടും ജയിക്കാൻ പ്രശാന്ത് കിഷോർ കെജ്രിവാളിന് നൽകിയത് ഒരേയൊരു ഉപദേശം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, സി.സി.ടി.വി തുടങ്ങിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ കെജ്രിവാൾ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.

News18 Malayalam | news18
Updated: February 12, 2020, 4:27 PM IST
ഡൽഹി വീണ്ടും ജയിക്കാൻ പ്രശാന്ത് കിഷോർ കെജ്രിവാളിന് നൽകിയത് ഒരേയൊരു ഉപദേശം
അരവിന്ദ് കെജ്രിവാൾ. പ്രശാന്ത് കിഷോർ
  • News18
  • Last Updated: February 12, 2020, 4:27 PM IST
  • Share this:
ന്യൂഡല്‍ഹി: ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിലും ഡൽഹിയിൽ അരവിന്ദ് കെജ്രിവാളിന് വൻവിജയമാണ് ഉണ്ടായത്. തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ ആണ് ഡൽഹിയിൽ കെജ്രിവാളിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയത്. എന്നാൽ, ഒരുപാട് ഉപദേശങ്ങൾ ഒന്നും കെജ്രിവാളിന് പ്രശാന്ത് കിഷോർ നൽകിയില്ല. ഒരേയൊരു ഉപദേശം, അത് കൃത്യമായി പാലിച്ച കെജ്രിവാൾ മറ്റെല്ലാം വെല്ലുവിളികളെയും മറികടന്ന് ഡൽഹിയിൽ സുഖസുന്ദരമായി വിജയിക്കുകയും ചെയ്തു.

വികസന പുരുഷനായി മാറുകയെന്ന ഉപദേശമാണ് പ്രശാന്ത് കിഷോർ അരവിന്ദ് കെജ്രിവാളിന് നൽകിയത്. എതിരാളികളുമായി നേരിട്ടുള്ള ഏറ്റുമുട്ടലുകൾ ഒഴിവാക്കി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വികസന പുരുഷനായി മാറാനായിരുന്നു നിർദ്ദേശം. അത് കെജ്രിവാൾ പ്രാബല്യത്തിൽ വരുത്തുകയും ചെയ്തു.

നമ്പി നാരായണനും നടന്‍ മധുവും തെറ്റായ മാധ്യമപ്രവര്‍ത്തനത്തിന്റെ ഇരകൾ: എംടി

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, സി.സി.ടി.വി തുടങ്ങിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ കെജ്രിവാൾ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. അതേസമയം, പ്രശാന്ത് കിഷോറിന്‍റെ ഉത്തരവാദിത്തങ്ങൾ അവസാനിക്കുന്നില്ല. പശ്ചിമബംഗാളിൽ മമത ബാനർജിയെ വീണ്ടും അധികാരത്തിൽ എത്തിക്കുക, എം കെ സ്റ്റാലിനെ തമിഴ് നാട്ടിൽ ഭരണത്തിലെത്തിക്കുക എന്നീ ഉത്തരവാദിത്തങ്ങളാണ് പ്രശാന്ത് കിഷോറിന് ഇനി ചെയ്യാനുള്ളത്.

തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാർട്ടിയുടെ പ്രചാരണ തന്ത്രങ്ങള്‍ക്ക് രൂപംകൊടുത്തത് പ്രശാന്ത് കിഷോര്‍ നേതൃത്വം നല്‍കുന്ന സന്നദ്ധസംഘടനയായ ഐ-പാകാണ്. കഴിഞ്ഞ അഞ്ചു മാസമായി ഡല്‍ഹിയില്‍ ക്യാമ്പ് ചെയ്ത് ആയിരുന്നു ഐ-പാക് ടീം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആം ആദ്മി പാർട്ടി പുറത്തു നിന്നുള്ള സഹായം തേടിയത് ഇത് ആദ്യമായിട്ടാണ്.

വീടുകൾ തോറും കയറിയിറങ്ങിയുള്ള സർവേക്ക് ശേഷമായിരുന്നു പ്രചാരണതന്ത്രം ഐ പാക് ടീം തയ്യാറാക്കിയത്. അഞ്ചുവര്‍ഷം ഗംഭീരം, കെജ്രിവാള്‍ തുടരും എന്ന മുദ്രാവാക്യമായിരുന്നു ആദ്യം രൂപപ്പെടുത്തിയത്. ഇതിനിടയിൽ ഷഹീൻബാഗ് പ്രതിഷേധം മുൻനിർത്തി ആയിരുന്നു ബി ജെ പിയുടെ പ്രചരണം. കെജ്രിവാളിനെ രാജ്യദ്രോഹിയെന്ന് വരെ ബി ജെ പി വിളിച്ചു. എന്നാൽ, കെജ്രിവാളിനെ മകനായാണോ ഭീകരവാദിയായാണോ കാണുന്നതെന്ന ചോദ്യം എ എ പി കേന്ദ്രങ്ങൾ ഉന്നയിച്ചതോടെ ബി ജെ പി പ്രതിരോധത്തിലായി.
First published: February 12, 2020, 4:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading