നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • പ്രശാന്ത് കിഷോർ ജെഡിയു ദേശീയ വൈസ് പ്രസിഡന്റ്

  പ്രശാന്ത് കിഷോർ ജെഡിയു ദേശീയ വൈസ് പ്രസിഡന്റ്

  • Last Updated :
  • Share this:
   ന്യൂഡല്‍ഹി: ജനതാദള്‍ (യുണൈറ്റഡ്) വൈസ് പ്രസിഡന്റായി പ്രശാന്ത് കിഷോറിനെ നിയമിച്ചു. പാര്‍ട്ടി പ്രസിഡന്റ് നിതീഷ് കുമാറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതോടെ പ്രശാന്ത് കിഷോര്‍ പാര്‍ട്ടിയില്‍ രണ്ടാമനായി ഉയര്‍ന്നു. ബിഹാറിലെ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള പ്രശാന്ത് കിഷോര്‍ അടുത്തിടെയാണ് ജെഡിയുവില്‍ ചേര്‍ന്നത്. ബിഹാര്‍ മുഖ്യമന്ത്രി കൂടിയായ നിതീഷ് കുമാറുമായി അദ്ദേഹം അടുത്ത ബന്ധം പുലർത്തിയിരുന്നു. പരമ്പരാഗതമായി പാര്‍ട്ടിക്ക് പിന്തുണ ലഭിച്ചുപോരുന്ന മേഖലകള്‍ക്ക് പുറത്തേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പ്രശാന്ത് കിഷോറിന്റെ നിയമനം സഹായകമാവുമെന്ന് പാര്‍ട്ടി വക്താവ് കെസി ത്യാഗി പറഞ്ഞു.

   സുപ്രീംകോടതി വിധികളിൽ തെറ്റുപറ്റി; ജഡ്ജിമാർക്ക് കട്ജുവിന്റെ കത്ത്

   തെരഞ്ഞെടുപ്പു തന്ത്രങ്ങളുടെ ചാണക്യൻ എന്ന് അറിയപ്പെടുന്ന പ്രശാന്ത് കിഷോർ ആഴ്ചകൾക്ക് മുൻപാണ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. ജെഡിയുവും ആർജെഡിയും തമ്മിലുള്ള സമാധാന ചർച്ചകർക്കു ചുക്കാൻ പിടിക്കുകയാണു പ്രശാന്തിന്റെ ചുതലയെന്നാണു ജെഡിയുവിന്റെ അടുത്തവൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ ലാലു പ്രസാദിന്റെ അഭാവത്തിൽ മകൻ തേജ്വസി യാദവിന് ഇതിനോടു അനുകൂല നിലപാടല്ല ഉള്ളതെന്നും വിവരമുണ്ട്.

   'ഈ വിധി ഇന്ത്യയിൽ സ്വീകാര്യമല്ല': ജസ്റ്റിസ് മാർക്കണ്ഡേയ കട്‌ജു

   പ്രചാരണ തന്ത്രങ്ങളുടെ ഏകോപനത്തിലും നടത്തിപ്പിലും വിദഗ്‌ധനായ പ്രശാന്ത്, നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 2014ലെ പൊതുതിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്കു വേണ്ടി തന്ത്രങ്ങൾ മെനഞ്ഞാണു വാർത്തകളിൽ ഇടംപിടിച്ചത്. വൻവിജയത്തോടെ മോദി സർക്കാർ അധികാരത്തിൽ എത്തിയതോടെ പ്രശാന്തിന്റെ ഗ്രാഫ് ഉയർന്നു. തൊട്ടു പിന്നാലെ പാർട്ടി നേതൃത്വവുമായി അകന്ന പ്രശാന്തിനെ രണ്ടുകയ്യും നീട്ടി സ്വീകരിച്ച നിതീഷ് കുമാർ, 2015ൽ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാസഖ്യത്തിനു വേണ്ടി തന്ത്രങ്ങൾക്കായി നിയോഗിക്കുകയായിരുന്നു.

   First published:
   )}