• HOME
  • »
  • NEWS
  • »
  • india
  • »
  • പ്രവാസി വോട്ട് ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് യാഥാര്‍ഥ്യമാകുമോ?

പ്രവാസി വോട്ട് ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് യാഥാര്‍ഥ്യമാകുമോ?

  • Last Updated :
  • Share this:
    ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് പകരക്കാരെ കൊണ്ട് വോട്ടു ചെയ്യിക്കാന്‍ ലോകസഭാ തെരഞ്ഞെടുപ്പില്‍ അവസരം ഒരുങ്ങിയേക്കും. ബില്ലിന് അടുത്തയാഴ്ച തുടങ്ങുന്ന ശീതകാല സമ്മേളനത്തില്‍ രാജ്യസഭ അംഗീകാരം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.  ഒരുകോടിയോളം പ്രവാസി ഇന്ത്യക്കാര്‍ക്കാണ് ഇതുവഴി നാട്ടിലെത്താതെ തന്നെ വോട്ട് ചെയ്യാന്‍ കഴിയുക. അഡീഷണല്‍ സോളിസിറ്റര്‍ ജനറാലാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.

    പ്രവാസികള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള സൗകര്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ തന്നെ ഏര്‍പ്പെടുത്തിയിരുന്നു. നാഷണല്‍ വോട്ടേഴ്‌സ് പോര്‍ട്ടല്‍ വഴിയാണ് പ്രവാസികള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയുക.

    Also Read:  'അത് ഒരു ആക്‌സിഡന്റായിരുന്നു'; ബുലന്ദ്ഷഹര്‍ കലാപത്തെക്കുറിച്ച് യോഗി

    കഴിഞ്ഞ ഓഗസ്റ്റ് ഒമ്പതിനായിരുന്നു രാജ്യസഭ പ്രവാസി വോട്ടിനായുള്ള ബില്ല് പാസാക്കിയിരുന്നത്. ശീതകാല സമ്മേളനത്തില്‍ ലോക്‌സഭ കൂടി ഇത് പാസാക്കിയാല്‍ അടുത്ത വര്‍ഷം നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ തന്നെ പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞേക്കും.

    First published: