• HOME
  • »
  • NEWS
  • »
  • india
  • »
  • ആന്ധ്രയിലെ ക്ഷേത്രത്തിൽ നിന്നും ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങൾ മോഷണം പോയി

ആന്ധ്രയിലെ ക്ഷേത്രത്തിൽ നിന്നും ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങൾ മോഷണം പോയി

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    ഹൈദരാബാദ്: ആന്ധ്രാപ്രദേശ് കൃഷ്ണ ജില്ലയിലെ നീലകണ്ഠേശ്വര ക്ഷേത്രത്തിൽ നിന്നാണ് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങൾ കാണാതായിരിക്കുന്നത്. ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനായ സദാശിവ ശർമ്മയാണ് മോഷണവിവരം ആദ്യം അറിയുന്നത്. പൂജകൾക്കായി ക്ഷേത്രത്തിലെത്തിയ അദ്ദേഹം ക്ഷേത്രവാതിലുകൾ തുറന്നു കിടക്കുന്നതാണ് ആദ്യം കണ്ടത്.

    Also Read-വാഹനാപകടത്തിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവം; ശ്രീറാമിന് ചീഫ് സെക്രട്ടറിയുടെ നോട്ടീസ്

    തുടർന്ന് നടത്തിയ പരിശോധനയിൽ ഒരു സ്വർണ്ണ നെക്ലസ്, രണ്ട് സ്വര്‍ണ്ണമാലകൾ, വെള്ളി കവചം, വെള്ളിത്താമര എന്നിവ കാണാതായതായി കണ്ടെത്തുകയായിരുന്നു. ഇദ്ദേഹം തന്നെയാണ് പൊലീസിൽ വിവരമറിയിച്ചത്. ' നാല് മണിയോടെ ദൈനംദിന പൂജകൾക്കായാണ് ക്ഷേത്രത്തിൽ എത്തിയത്.. ഗേറ്റും ക്ഷേത്രവാതിലും തുറന്നു കിടക്കുന്നതായാണ് കണ്ടത്. അപ്പോൾ തന്നെ കുറച്ച് ഗ്രാമവാസികളെ വിളിച്ചു കൂട്ടി. ക്ഷേത്രവാതിലിലൂടെ നോക്കിയപ്പോൾ വിഗ്രഹത്തിലെ ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടുവെന്ന് മനസിലായി' പൊലീസിന് നൽകിയ മൊഴിയിൽ ശർമ വ്യക്തമാക്കി.

    ദേവിയുടെ 250 ഗ്രാം വരുന്ന സ്വര്‍ണ്ണ കിരീടം, 15 ഗ്രാം വീതമുള്ള രണ്ട് സ്വര്‍ണ്ണമാല, രണ്ട് കിലോയുടെ വെള്ളിക്കവചം, 250 ഗ്രാം തൂക്കമുള്ള വെള്ളിത്താമര എന്നിവയാണ് നഷ്ടമായിരുക്കുന്നതെന്നും ക്ഷേത്ര പൂജാരി അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



     
    First published: