നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 38 വയസിനുള്ളിൽ 20 തവണ ഗർഭിണിയായി; പതിനേഴാമത്തെ കുഞ്ഞിന് ജന്മം നൽകിയത് കരിമ്പിൻ തോട്ടത്തിൽ വെച്ച്, കുഞ്ഞ് മരിച്ചു

  38 വയസിനുള്ളിൽ 20 തവണ ഗർഭിണിയായി; പതിനേഴാമത്തെ കുഞ്ഞിന് ജന്മം നൽകിയത് കരിമ്പിൻ തോട്ടത്തിൽ വെച്ച്, കുഞ്ഞ് മരിച്ചു

  38 വയസിനുള്ളിൽ 20 തവണ ഈ യുവതി ഗർഭിണിയായെങ്കിലും മൂന്നു തവണ ഗർഭം അലസി പോയിരുന്നു.

  pregnant

  pregnant

  • News18
  • Last Updated :
  • Share this:
   ഔറംഗബാദ്: ഇരുപതു തവണ ഗർഭിണിയായ യുവതി പതിനേഴാമത്തെ കുഞ്ഞിന് ജന്മം നൽകി. എന്നാൽ കുഞ്ഞ് മരിച്ചു. മഹാരാഷ്ട്രയിൽ നിന്നുള്ള യുവതിയാണ് കർണാടകയിൽ വെച്ച് തന്‍റെ പതിനേഴാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. 38 വയസിനുള്ളിൽ 20 തവണ ഈ യുവതി ഗർഭിണിയായെങ്കിലും മൂന്നു തവണ ഗർഭം അലസി പോയിരുന്നു.

   മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ മജൽഗവോനിൽ നിന്നുള്ള ലങ്കബായി (ശരിക്കുള്ള പേരല്ല)യാണ് കർണാടകയിൽ ബെൽഗാമിൽ അവർ ജോലി ചെയ്യുന്ന കരിമ്പിൻ തോട്ടത്തിൽ വെച്ച് പെൺകുഞ്ഞിന് ജന്മം നൽകിയത്. ആയിരക്കണക്കിന് പുരുഷന്മാരും സ്ത്രീകളുമാണ് കർണാടകയിലെ കരിമ്പിൻ തോട്ടങ്ങളിൽ വിളവെടുപ്പ് കാലമാകുമ്പോൾ മഹാരാഷ്ട്രയിലെ വിവിധ മേഖലകളിൽ നിന്ന് ജോലിക്കായി എത്തുന്നത്.

   പൗരത്വ നിയമത്തിന് എതിരായ ഹർത്താൽ; കരുതൽ തടങ്കലിലായത് 367 പേർ

   പതിനേഴാമത്തെ കുഞ്ഞിന് സ്ത്രീ ജന്മം നൽകിയതും കുഞ്ഞ് മരിച്ചതുമായ കാര്യം ബീഡിലെ ആരോഗ്യ ഓഫീസർ ഡോ. ആർ.ബി പവാറാണ് അറിയിച്ചത്. നിലവിൽ യുവതിക്ക് 11 മക്കളാണുള്ളത്. 20 തവണ ഗർഭിണിയായെങ്കിലും മൂന്നെണ്ണം അബോർഷനായി പോയിരുന്നു. അഞ്ചു കുഞ്ഞുങ്ങൾ മരിക്കുകയും ചെയ്തിരുന്നു. ഇരുപതാമത്തെ തവണയും ഗർഭിണിയായതോടെ ആരോഗ്യ വകുപ്പിന്‍റെ നിരീക്ഷണത്തിൽ ആയിരുന്നു യുവതി.
   Published by:Joys Joy
   First published: