ഇന്റർഫേസ് /വാർത്ത /India / ഗോതമ്പുണ്ടയിൽ സ്‌ഫോടക വസ്തു നിറച്ചു നൽകി; ഗർഭിണിയായ പശു ചത്തു

ഗോതമ്പുണ്ടയിൽ സ്‌ഫോടക വസ്തു നിറച്ചു നൽകി; ഗർഭിണിയായ പശു ചത്തു

Pregnant cows jaw blown

Pregnant cows jaw blown

ഗോതമ്പുണ്ടയിൽ സ്‌ഫോടക വസ്തു വച്ചാണ് പശുവിന് നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്

  • Share this:

ഹിമാചൽ പ്രദേശിൽ സ്ഫോടകവസ്തു നിറച്ച ഭക്ഷ്യവസ്തു കഴിച്ച് ഗർഭിണിയായ പശു ചത്തു. ഗോതമ്പുണ്ടയിൽ സ്‌ഫോടക വസ്തു വച്ചാണ് പശുവിന് നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പശുവിന്റെ ഉടമയുടെ പരാതിയിലാണ് കേസ്. ബിലാസ്പൂരിൽ പത്തുദിവസങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിൽ പശുവിന്റ വായയും താടിയെല്ലും തകർന്നിരുന്നു. എന്നാൽ കേരളത്തിൽ ഗർഭിണിയായ ആന ചെരിഞ്ഞതിന് പിന്നാലെയാണ് ഈ സംഭവവും പുറംലോകം അറിഞ്ഞത്.

Also Read: Kerala Elephant death | തിരുവിഴാംകുന്നിൽ കാട്ടാന കൊല്ലപ്പെട്ട സംഭവം: പ്രതി റിമാൻഡിൽ

ഗുർഡ്യാൽ സിങ് എന്ന വ്യക്തിയുടെ പശുവാണ് ആക്രമത്തിന് ഇരയായത്. വായ പൂർണമായും തകർന്നതോടെ പശുവിന് ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലെന്ന് ഉടമ പറയുന്നു. വന്യമൃഗങ്ങൾക്കായി വച്ച കെണിയിൽ പശു പെട്ടതാണെന്നാണ് സൂചനയുണ്ട്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

TRENDING:2,45,670 രോഗ ബാധിതർ; കോവിഡ് രോഗികളുടെ എണ്ണത്തിൽ സ്പെയിനിനെയും മറികടന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്ത് [NEWS]Covid 19 | ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 198 ആയി; കൂടുതൽ മരണം യു.എ.ഇയിൽ [NEWS]Wife Raped by Husband's friends കഠിനംകുളം ബലാത്സംഗ കേസ്; ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിൽ [NEWS]

അതേസമയം കേരളത്തിൽ ഗർഭിണിയായ ആന കൊല്ലപ്പെട്ട സംഭവത്തിൽ വൻ വിവാദങ്ങളും അന്വേഷണവും ഇപ്പോഴും തുടരുകയാണ്. സംഭവത്തിൽ മുഖ്യ പ്രതികൾ കോടതിയിൽ കീഴടങ്ങുമെന്ന് സൂചന. ഒളിവിൽ പോയ ഇവർക്കായി വനം വകുപ്പും പൊലീസും തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കേസിൽ അറസ്റ്റിലായ ടാപ്പിംഗ് തൊഴിലാളി വിൽസനെ ഇന്നലെ പട്ടാമ്പി കോടതി പതിനാല് ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തിരുന്നു.

First published:

Tags: Attack Against Cow, Cow care, Cow Death, Elephant, Forest department, Kerala Elephant Death