• HOME
  • »
  • NEWS
  • »
  • india
  • »
  • Accident| പ്രസവത്തിനായി വീട്ടിലേക്ക് പോകുന്നതിനിടെ കാറിൽ ട്രക്കിടിച്ചു; നിറഗർഭിണിയായ പൊലീസ് ഉദ്യോഗസ്ഥ മരിച്ചു

Accident| പ്രസവത്തിനായി വീട്ടിലേക്ക് പോകുന്നതിനിടെ കാറിൽ ട്രക്കിടിച്ചു; നിറഗർഭിണിയായ പൊലീസ് ഉദ്യോഗസ്ഥ മരിച്ചു

ഒമ്പത് മാസം ഗർഭിണിയായ സുഗന്ധിയെ പ്രസവത്തിനായി അമ്മയുടെ വീട്ടിലേക്ക് കൊണ്ടു പോകുന്നതിനിടെയായിരുന്നു അപകടം.

  • Share this:
    തമിഴ്നാട്ടിലെ (Tamil Nadu) ദിണ്ടിഗലിൽ (Dindigul) അർധരാത്രിയുണ്ടായ വാഹനാപകടത്തിൽ (Accident) ഗർഭിണിയായ പൊലീസ് ഉദ്യോഗസ്ഥ മരിച്ചു. കാട്ടുപുത്തൂർ വനിതാ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥ സുഗന്ധി (27) ആണ് മരിച്ചത്. ഇവർക്കൊപ്പം യാത്ര ചെയ്തിരുന്ന ഭർത്താവ് സതീഷ് കുമാറിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ച കാറിൽ ട്രക്കിടിക്കുകയായിരുന്നു.

    Also Read- Murder| പാലക്കാട് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു; ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവ് ആശുപത്രിയിൽ

    ഒമ്പത് മാസം ഗർഭിണിയായ സുഗന്ധിയെ പ്രസവത്തിനായി അമ്മയുടെ വീട്ടിലേക്ക് കൊണ്ടു പോകുന്നതിനിടെയായിരുന്നു അപകടം. ദിണ്ടിഗൽ ജില്ലയിലെ വക്കംപട്ടിയിലേക്ക് യാത്രചെയ്യുന്നതിനിടെ ദിണ്ടിഗൽ - ബട്‌ലഗുണ്ടു റോഡിൽ എ പി നഗറിനു സമീപമാണ് അപകടമുണ്ടായത്. സതീഷ് കുമാർ ഓടിച്ചിരുന്ന കാറുമായി ട്രക്ക് ലോറി കൂട്ടിയിടിക്കുകയായിരുന്നു. സുഗന്ധി സംഭവസ്ഥലത്തു തന്നെ മരിച്ചു.

    Also Read-ശ്യാമൾ മണ്ഡൽ കൊലക്കേസ്; പ്രതിക്ക് ഇരട്ട ജീവപര്യന്തവും 10,10,000 രൂപ രൂപ പിഴയും

    കണ്ടെയ്നറില്‍ കൊണ്ടുപോവുകയായിരുന്ന 20 സ്‌കൂട്ടറുകള്‍ കത്തിനശിച്ചു

    കണ്ടെയ്‌നറില്‍ കൊണ്ടുപോവുകയായിരുന്ന 20 വൈദ്യുത സ്‌കൂട്ടറുകള്‍ കത്തിനശിച്ചു. 40 സ്‌കൂട്ടറുകളുമായി പോയ കണ്ടെയ്‌നറിനുള്ളിലാണ് തീപിടിച്ചത്. ജിതേന്ദ്ര ഇവി എന്ന കമ്പനിയുടേതാണ് സ്‌കൂട്ടറുകള്‍. ഏപ്രില്‍ ഒന്‍പതിനാണ് സംഭവം നടന്നത്. നാസിക്കിലെ ഫാക്ടറിയില്‍ നിന്നുള്ള സ്‌കൂട്ടറുകള്‍ കണ്ടെയ്‌നറില്‍ മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് അപകടമുണ്ടായത്. കണ്ടെയ്‌നറിനകത്ത് നിന്ന് പുകവന്നതോടെ റോഡിന്റെ വശത്ത് നിര്‍ത്തിയിട്ട് പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് തീപിടിച്ച വിവരം മനസ്സിലായത്. കണ്ടെയ്‌നറിന്റെ മുകള്‍ഭാഗത്ത് സൂക്ഷിച്ചിരുന്ന 20 സ്‌കൂട്ടറുകള്‍ക്കാണ് തീപിടിച്ചത്. അഗ്നിസുരക്ഷാ സേനയെത്തി തീയണയ്ക്കുകയായിരുന്നു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

    Also Read- Arrest | മത്സ്യത്തൊഴിലാളികളായി പൊലീസ്; മൂന്ന് വിദ്യാർത്ഥികളെ പീഡിപ്പിച്ച പ്രതിയെ തമിഴ്‌നാട്ടില്‍ നിന്ന് പിടികൂടി

    വൈദ്യുത സ്‌കൂട്ടറിന് തീപിടിക്കുന്നസംഭവം അടുത്തിടെ കൂടിവരികയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരത്തില്‍ മൂന്നുസംഭവങ്ങളാണ് ചെന്നൈയിലുണ്ടായത്. കഴിഞ്ഞാഴ്ച പുനെയില്‍ ലോഹെഗാവ് പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന ഓല എസ്1 പ്രോ സ്‌കൂട്ടറിന് തീപിടിച്ചിരുന്നു. പൂനെയില്‍ നടന്ന തീപിടിത്തത്തെക്കുറിച്ച് അറിഞ്ഞെന്നും എന്താണ് സംഭവിച്ചതെന്ന് മനസിലാക്കിയതിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കാമെന്നുമാണ് കമ്പനി അറിയിക്കുന്നത്. കൂടാതെ വാഹനത്തിന്റെ ഉടമയുമായി ബന്ധപ്പെട്ടെന്നും അദ്ദേഹം സുരക്ഷിതനാണെന്നും ഒല പറയുന്നു.
    Published by:Rajesh V
    First published: