നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • മുസ്ലിമായതിനാൽ ചികിത്സ നൽകിയില്ല; ഡോക്ടർമാരുടെ നിഷേധത്തിന് വിലയായി നൽകേണ്ടി വന്നത് നവജാതശിശുവിന്റെ ജീവൻ

  മുസ്ലിമായതിനാൽ ചികിത്സ നൽകിയില്ല; ഡോക്ടർമാരുടെ നിഷേധത്തിന് വിലയായി നൽകേണ്ടി വന്നത് നവജാതശിശുവിന്റെ ജീവൻ

  ഇക്കാര്യം ജില്ല ഭരണകൂടത്തിന്റെ സംഘം അന്വേഷിച്ചു വരികയാണെന്ന് ഗാർഗ് പറഞ്ഞു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
   ജയ്പൂർ: മുസ്ലിം ആയതിനാൽ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചെന്ന് ആരോപണം. രാജസ്ഥാനിലെ ഭരത്പു ജില്ലയിൽ സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് 32കാരിയായ മുസ്ലിം യുവതിക്ക് കുഞ്ഞിനെ നഷ്ടമായി. മുസ്ലിം ആയതിനാൽ തന്റെ ഭാര്യയ്ക്ക് ചികിത്സ നിഷേധിച്ചെന്ന ആരോപണവുമായി സ്ത്രീയുടെ ഭർത്താവ് ഇർഫാൻ ഖാൻ ആണ് രംഗത്തെത്തിയത്. ഡോക്ടർമാർ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ആംബുലൻസിൽ വെച്ച് ഭാര്യ പ്രസവിച്ചതായും ഇർഫാൻ ഖാൻ പറഞ്ഞു.

   സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ രാജസ്ഥാൻ ആരോഗ്യമന്ത്രിയും ഭരത്പുർ എം എൽ എ സുഭാഷ് ഗാർഗും ഉത്തരവിട്ടു കഴിഞ്ഞു. പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വെള്ളിയാഴ്ച രാത്രിയാണ് സിക്രി മേഖലയിലെ ഹെൽത്ത് കെയർ സെന്ററിൽ എത്തിയത്. എന്നാൽ, ആരോഗ്യസ്ഥിതി മോശമായതിനാൽ ആർ ബി എം സെനാന ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.

   You may also like:മനസിലൊരായിരം കുരുത്തോല; ഹോം ക്വാറന്റൈനിൽ ഓശാന ഞായറാചരിച്ച് വിശ്വാസികൾ‍ [NEWS]കാസർഗോഡ് ചികിത്സ കിട്ടാതെ വീണ്ടും മരണം; ഇന്നു മരിച്ചത് രണ്ടുപേർ [NEWS]വെന്റിലേറ്ററുകൾ മുതൽ ഭക്ഷണ വിതരണം വരെ; കോവിഡിനെ 'പിടിച്ചുകെട്ടാൻ' ഉന്നതാധികാര സമിതി [NEWS]

   ശനിയാഴ്ച രാവിലെ ജില്ല ആശുപത്രിയിൽ എത്തിയപ്പോൾ അവിടെ ഒരു വനിത ഡോക്ടർ ആയിരുന്നു ഉണ്ടായിരുന്നത്. വിശദാംശങ്ങൾ ചോദിച്ചറിഞ്ഞതിനു ശേഷം നിങ്ങൾ മുസ്ലിം ആണെന്നും നിങ്ങൾക്ക് ഇവിടെ ചികിത്സയില്ലെന്നും അവർ പറഞ്ഞു. ജയ്പൂരിലേക്ക് ഞങ്ങളെ റഫർ ചെയ്യാൻ അവർ മറ്റൊരു ഡോക്ടറോട് ആവശ്യപ്പെട്ടെന്നും ഇർഫാൻ ഖാൻ പറഞ്ഞു.

   തുടർന്ന് ആശുപത്രിയുടെ പുറത്തേക്ക് ഭാര്യയുമായി വന്നു. ആംബുലൻസിൽ വെച്ച് ഭാര്യ പ്രസവിച്ചു. എന്നാൽ ആവശ്യമായ ചികിത്സ കിട്ടാത്തതിനെ തുടർന്ന് കുഞ്ഞ് മരിച്ചു. വിവേചനം കാണിച്ചെന്ന കാര്യം സംഭവം അന്വേഷിക്കുന്ന പാനലിനോട് വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് സമ്മർദ്ദം ഉണ്ടെന്നും ഇർഫാൻ ഖാൻ പറഞ്ഞു.

   ഇക്കാര്യം ജില്ല ഭരണകൂടത്തിന്റെ സംഘം അന്വേഷിച്ചു വരികയാണെന്ന് ഗാർഗ് പറഞ്ഞു.
   Published by:Joys Joy
   First published: