• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ദേശീയപാതാ കരാറിൽ അഴിമതി: മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരെ പ്രാഥമിക അന്വേഷണം


Updated: August 24, 2018, 12:49 PM IST
ദേശീയപാതാ കരാറിൽ അഴിമതി: മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരെ പ്രാഥമിക അന്വേഷണം

Updated: August 24, 2018, 12:49 PM IST
ചെന്നൈ: ദേശീയപാതാ നിർമാണത്തിൽ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അഴിമതി നടത്തിയെന്ന പരാതിയിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി വിജിലൻസ് ആൻഡ്‌ ആന്റികറപ്ഷൻ ഡയറക്ടർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. ജൂണിൽ വിജിലൻസിന് പരാതി നൽകിയിട്ടും കേസെടുത്തില്ലെന്ന് ആരോപിച്ച് ഡി.എം.കെ നൽകിയ ഹർജിയിൽ ഹൈക്കോടതി തുടർവാദം കേൾക്കവെയാണ് ഡയറക്ടർ ഇക്കാര്യം അറിയിച്ചത്.

ഡി.എം.കെ ഓർഗനൈസിങ് സെക്രട്ടറി ആർ.എസ്. ഭാരതിയാണ് ഹർജി സമർപ്പിച്ചത്. ഹൈവേവകുപ്പിന്റെകൂടി ചുമതലയുള്ള പളനിസ്വാമി തന്റെ പദവി ദുരുപയോഗംചെയ്ത് 3500 കോടി രൂപയുടെ അഞ്ച്‌ റോഡുനിർമാണ പദ്ധതികളുടെ കരാർ ബന്ധുക്കൾക്കും ബിനാമികൾക്കും നൽകിയെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.

ലോകബാങ്ക് സഹായത്തോടെയുള്ള റോഡുനിർമാണ പദ്ധതികളിലാണ് മുഖ്യമന്ത്രി വൻസാമ്പത്തിക ക്രമക്കേടുകാട്ടിയത്. പളനിസ്വാമി സർക്കാർ പ്രതിനിധിയാണ്. കരാർ നൽകാൻ ബിനാമികളും ബന്ധുക്കളുമായി അദ്ദേഹം ഗൂഢാലോചന നടത്തിയ കുറ്റകൃത്യമാണ്. അർഹിക്കുന്നശിക്ഷ അദ്ദേഹത്തിനു നൽകണമെന്നും ഹർജിയിൽ പറയുന്നു. മുഖ്യമന്ത്രിക്കെതിരേ ജൂൺ 13ന് പരാതി നൽകിയിരുന്നുവെങ്കിലും വിജിലൻസ് കേസ് എടുത്തിട്ടില്ലെന്നും അതിനാൽ ഉടൻതന്നെ കേസെടുത്ത് പ്രാരംഭ അന്വേഷണം തുടങ്ങണമെന്നും ഭാരതി ഹർജിയിൽ ആവശ്യപ്പെട്ടു.
First published: August 24, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍