News18 MalayalamNews18 Malayalam
|
news18-malayalam
Updated: October 17, 2019, 3:25 PM IST
News18
ന്യൂഡൽഹി: ദേശീയ പൗരത്വ പട്ടിക രാജ്യവ്യാപകമായി നടപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചതായി ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഇതിന്റെ ഭാഗമായി മഹാരാഷ്ട്രയിലും കർണാടകയിലും തടങ്കൽ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂസ് 18 നെറ്റ്വർക്ക് ഗ്രൂപ്പ് എഡിറ്റർ-ഇൻ-ചീഫ് രാഹുൽ ജോഷിക്ക് അനുവദിച്ച അഭിമുഖത്തിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. അനധികൃത കുടിയേറ്റക്കാർക്കായി ഒരു തടങ്കൽ കേന്ദ്രം ബംഗളൂരുവിൽ നിന്ന് 40 കിലോമീറ്റർ അകലെ കർണാടകയിൽ ഇതിനകം തന്നെ നിർമ്മിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് പ്രസ്താവന. മഹാരാഷ്ട്രയിലെ നവി മുംബൈയിലും തടങ്കൽ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഇത് രണ്ടും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്.
ഇന്ത്യയിലെ ഒരു വ്യക്തിയുടെ പൗരത്വം നിർണ്ണയിക്കുന്ന ക്വാസി-ജുഡീഷ്യൽ സമിതിയാണ് ഫോറിനേഴ്സ് ട്രൈബ്യൂണൽ. അസമിൽ ഇതിനോടകം ദേശീയ പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചുകഴിഞ്ഞു. അവിടങ്ങളിൽ പരാതി ഉന്നയിക്കുന്നവരുടെ വാദം കേൾക്കുന്നതിനായി ഫോറിനേഴ്സ് ട്രൈബ്യൂണൽ നിലവിലുണ്ട്.
News18 Exclusive: ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞത് ഹരിയാനയിൽ ബിജെപിയെ ശക്തിപ്പെടുത്തി: അമിത് ഷാ
മോദി സർക്കാർ രാജ്യമെമ്പാടും എൻആർസി നടപ്പാക്കുമെന്നും ഇന്ത്യയുടെ ഓരോ ഇഞ്ചിൽ നിന്നും നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കുമെന്നും അമിത് ഷാ ആവർത്തിച്ചു. 2024 ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ഇത് നടക്കുമെന്ന് അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. അനധികൃത കുടിയേറ്റക്കാരെന്ന് തിരിച്ചറിഞ്ഞവർക്ക് എന്ത് സംഭവിക്കുമെന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: "നിയമപരമായ നടപടിക്രമങ്ങൾ പിന്തുടരും. ഐക്യരാഷ്ട്ര സഭ ഇതുസംബന്ധിച്ച് രൂപീകരിച്ച നിയമങ്ങൾ പിന്തുടർന്നാകും നടപടിക്രമങ്ങളെന്നും അദ്ദേഹം പറഞ്ഞു.
നിലവിലുള്ള ജയിലുകൾക്കുള്ളിൽ തടങ്കൽ കേന്ദ്രങ്ങൾ ഉള്ള ഏക സംസ്ഥാനം അടുത്ത കാലം വരെ അസം ആയിരുന്നു. ഗോൾപാറയിലെ ഔദ്യോഗിക തടങ്കൽ കേന്ദ്രത്തിന്റെ നിർമ്മാണം സെപ്റ്റംബറിൽ ആരംഭിച്ചിരുന്നു. 45 കോടി രൂപ ചെലവിൽ നിർമ്മിച്ച ക്യാമ്പിൽ മൂവായിരം തടവുകാരെ പാർപ്പിക്കാൻ കഴിയും. ദേശീയ പൗരത്വ പട്ടികയിൽനിന്ന് ഒഴിവാക്കിയതും ഫോറിനേഴ്സ് ട്രൈബ്യൂണൽ പൗരന്മാരല്ലെന്ന് പ്രഖ്യാപിച്ചതുമായ ആളുകളെ പാർപ്പിക്കാനായി 11 തടങ്കൽ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ സർക്കാർ ലക്ഷ്യമിടുന്നുണ്ട്.
അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കുന്നതിനായി ഒരു തടങ്കൽ കേന്ദ്രം പണിയുന്നതിനായി മൂന്ന് ഏക്കർ സ്ഥലം മഹാരാഷ്ട്ര സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്. കർണാടകയിൽ ബെംഗളൂരുവിൽ നിന്ന് 40 കിലോമീറ്റർ അകലെ നെലമംഗലയിലെ സോണ്ടേക്കപ്പയിൽ ഒരു തടങ്കൽ കേന്ദ്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്.
First published:
October 17, 2019, 3:25 PM IST