ഈദ് ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദിയും രാഷ്ട്രപതിയും

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ഈദ് ആശംസകൾ നേർന്നു.

news18
Updated: June 5, 2019, 10:55 AM IST
ഈദ് ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദിയും രാഷ്ട്രപതിയും
പ്രധാനമന്ത്രിയും രാഷ്ട്രപതിയും
  • News18
  • Last Updated: June 5, 2019, 10:55 AM IST
  • Share this:
ന്യൂഡൽഹി: ചെറിയ പെരുന്നാൾ ദിനത്തിൽ രാജ്യത്തിലെ മുസ്ലിം സഹോദരങ്ങൾക്ക് ഈദ് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും. ട്വിറ്ററിലാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആശംസകൾ നേർന്നത്.

"എല്ലാ പൗരൻമാക്കും ഈദ് ആശംസകൾ നേരുന്നു, പ്രത്യേകിച്ച് രാജ്യത്തും വിദേശത്തുമുള്ള മുസ്ലിം സഹോദരങ്ങൾക്ക്. നമുക്കിടയിലെ സഹാനുഭൂതിയും അനുകമ്പയും സാഹോദര്യവും ഈദ് നാളിൽ ശക്തപ്പെടട്ടെ. ഈദ് എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും കൊണ്ടുവരട്ടെ" - രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വിറ്ററിൽ കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈദ് ആശംസകൾ നേർന്നു. "സന്തോഷവും അനുകമ്പയും സമാധാനവും ഈദ് നാളിൽ നിറയട്ടെ. എല്ലാ സഹോദരരിലും സന്തോഷം നിറയട്ടെ." പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ഈദ് ആശംസകൾ നേർന്നു. രാഹുൽ ഗാന്ധി വയനാട് എന്ന ട്വിറ്ററിൽ "റമദാൻ പകർന്ന ആത്മനിർവൃതിയിൽ മനസ്സുകളിൽ സന്തോഷം നിറച്ച് ഒരു ചെറിയ പെരുന്നാൾ കൂടി വരവായി. ഏവർക്കും സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും ഈദ് ആശംസകൾ." - എന്നാണ് കുറിച്ചത്

First published: June 5, 2019, 10:55 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading