Hody Modi: മഹത്തായ ദിനമാകും ഹൂസ്റ്റണിലേതെന്ന് ഡൊണാൾഡ് ട്രംപ്

അരലക്ഷത്തിലേറെ ആളുകൾ ഹൗഡി മോദി സംഗമത്തിൽ പങ്കെടുക്കാൻ എത്തും.

news18
Updated: September 22, 2019, 8:33 PM IST
Hody Modi: മഹത്തായ ദിനമാകും ഹൂസ്റ്റണിലേതെന്ന് ഡൊണാൾഡ് ട്രംപ്
നരേന്ദ്ര മോദിയും ഡൊണാൾഡ് ട്രംപും
  • News18
  • Last Updated: September 22, 2019, 8:33 PM IST
  • Share this:
ഹൂസ്റ്റൺ: ചരിത്രസംഗമത്തിന് അമേരിക്കയിലെ ഹൂസ്റ്റണിൽ തുടക്കം. ടെക്സാസിലെ ഹൂസ്റ്റണിൽ നടക്കുന്ന 'ഹൗഡി മോദി' സംഗമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും ആളുകളെ അഭിസംബോധന ചെയ്ത് സംസാരിക്കും. അതേസമയം, മഹത്തായ ദിനമാകും ഹൂസ്റ്റണിലേതെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു.

അരലക്ഷത്തിലേറെ ആളുകൾ ഹൗഡി മോദി സംഗമത്തിൽ പങ്കെടുക്കാൻ എത്തും. ഫ്രാൻസിസ് മാർപാപ്പ് യു എസിൽ പങ്കെടുത്ത പരിപാടിക്ക് ശേഷം ഇത്രയധികം ആളുകൾ ഒരു രാഷ്ട്രനേതാവിനെ കാണാനെത്തുന്നത് ഇതാദ്യമായാണ്.

Howdy Modi: ട്വിറ്ററിൽ പ്രൊഫെൽ പടം മാറ്റി അമേരിക്കയിലെ ഇന്ത്യക്കാർ

എൻ ആർ ജി ഫുട്ബോൾ സ്റ്റേഡിയത്തിലാണ് ഹൗഡി മോദി പരിപാടി നടക്കുക. മൂന്നു മണിക്കൂർ നീണ്ടുനിൽക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം യു എസ് പ്രസിഡന്‍റ് ട്രംപും പങ്കെടുക്കും.

First published: September 22, 2019, 8:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading