• HOME
  • »
  • NEWS
  • »
  • india
  • »
  • താനൂർ ബോട്ട് അപകടം: രാഷ്ട്രപതി ദുഃഖം രേഖപ്പെടുത്തി

താനൂർ ബോട്ട് അപകടം: രാഷ്ട്രപതി ദുഃഖം രേഖപ്പെടുത്തി

അപകടം ഞെട്ടിക്കുന്നതും വേദനാജനകവുമാണെന്ന് രാഷ്ട്രപതി ട്വീറ്റ് ചെയ്തു.

  • Share this:

    താനൂരിലെ ബോട്ടപകടത്തിൽ രാഷ്ട്രപതി ദുഃഖം രേഖപ്പെടുത്തി. ട്വിറ്ററിലാണ് രാഷ്ട്രപതി അനുശോചനമറിയിച്ചത്. ‘കേരളത്തിലെ മലപ്പുറത്തെ ബോട്ടപകടം ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. അതിജീവിച്ചവർ എത്രയും പെട്ടെന്ന് ജീവിതത്തിലേക്ക് തിരിച്ചുവരട്ടെയെന്ന് പ്രാർത്ഥിക്കുന്നു’- രാഷ്ട്രപതി ട്വീറ്റ് ചെയ്തു.

    പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനമറിയിച്ചിരുന്നു.  മരിച്ചവരുടെ കുടുംബങ്ങൾക്കൊപ്പം ചേർന്നു നിൽക്കുന്നതായി പ്രധാനമന്ത്രിയുടെ ഓഫിസ് ട്വീറ്റ് ചെയ്തു. ബോട്ട് അപകടത്തിൽ ജീവൻ നഷ്‌ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും രണ്ടു ലക്ഷം രൂപ വീതം പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ചുള്ള ട്വീറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ പേജിൽ പ്രത്യക്ഷപ്പെട്ടു.

    Also read-താനൂർ ബോട്ടപകടം: മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി രണ്ടു ലക്ഷം രൂപ ധസഹായം പ്രഖ്യാപിച്ചു

    താനൂർ ബോട്ട് അപകടത്തിൽ മരണപ്പെട്ടവർക്കുള്ള ആദരസൂചകമായി നാളെ സംസ്ഥാനത്ത് ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. മെയ് 8 ന് നടത്താനിരുന്ന താലുക്കുതല അദാലത്തുകൾ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ സർക്കാർ ഔദ്യോഗിക പരിപാടികളും മാറ്റി വെച്ചു.

    Published by:Sarika KP
    First published: