• HOME
  • »
  • NEWS
  • »
  • india
  • »
  • 'പെണ്‍മക്കള്‍ രാജ്യത്തിന്‍റെ പ്രതീക്ഷ'; ഇന്ത്യയുടെ സ്വാതന്ത്ര്യം ജനാധിപത്യത്തിന്‍റെ വിജയം: രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം

'പെണ്‍മക്കള്‍ രാജ്യത്തിന്‍റെ പ്രതീക്ഷ'; ഇന്ത്യയുടെ സ്വാതന്ത്ര്യം ജനാധിപത്യത്തിന്‍റെ വിജയം: രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം

ഇന്ത്യയിലും വിദേശത്തുമായി കഴിയുന്ന മുഴുവന്‍ ഭാരതീയര്‍ക്കും രാഷ്ട്രപതി സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു

  • Last Updated :
  • Share this:
    75-ാം സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു. ഇന്ത്യയിലും വിദേശത്തുമായി കഴിയുന്ന മുഴുവന്‍ ഭാരതീയര്‍ക്കും രാഷ്ട്രപതി സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു. രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീര ജവാന്‍മാര്‍ക്ക് ആദരമര്‍പ്പിക്കുന്നുവെന്നും സ്വാതന്ത്യത്തിനായി പോരാടിയ സമരസേനാനികളെ സ്മരിക്കുന്നുവെന്നും ആദ്യ സ്വാതന്ത്യദിന സന്ദേശത്തില്‍ രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു.





    സ്വാതന്ത്യത്തിന്‍റെ 75 വര്‍ഷങ്ങള്‍ ആഘോഷിക്കുമ്പോള്‍ അതിനായി പോരാടിയ സ്വാതന്ത്ര്യ സമര സേനാനികളെ സ്മരിക്കുന്നു. വര്‍ഷങ്ങളോളം വിദേശികള്‍ നമ്മളെ ചൂഷണം ചെയ്തു. അതിനെ മറികടന്ന് നാം മുന്നോട്ട് പോയി.  സ്വതന്ത്രരാകാനും മുന്നോട്ട് പോകാനും കഴിഞ്ഞു, ലോകത്തിന് നമ്മള്‍ ജനാധിപത്യത്തിന്‍റെ ശക്തികാട്ടി കൊടുത്തുവെന്നും രാഷ്ട്രപതി പറഞ്ഞു. കോവിഡ് മഹാമാരിയെ രാജ്യം ഫലപ്രദമായി നേരിട്ടുവെന്നും അവര്‍ പറഞ്ഞു.

    ഭാവിതലമുറയെ സജ്ജമാക്കാൻ പുതിയ വിദ്യാഭ്യാസ നയം സഹായകമാകും. അടുത്ത വ്യവസായവിപ്ലവത്തിന് ഭാവി തലമുറയെ അത് തയാറാക്കും. പാരമ്പര്യവുമായി കൂട്ടിയിണക്കും. രാജ്യത്ത് ലിംഗ വിവേചനം കുറയുന്നു. പെൺകുട്ടികൾ പ്രതിബന്ധങ്ങളെ തകർത്ത് മുന്നേറുകയാണ്. നമ്മുടെ പെൺമക്കൾ രാജ്യത്തിന്റെ വലിയ പ്രതീക്ഷയാണെന്നും രാഷ്ട്രപതി പറഞ്ഞു.
    Published by:Arun krishna
    First published: