ന്യൂഡല്‍ഹി: നരേന്ദ്ര മോദിയെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി നിയമിച്ച് രാഷ്ട്രപതി കത്തു നല്കി. എന്‍.ഡി.എ യോഗത്തിന് ശേഷമാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് മോദി രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടത്. ഈ മാസം 30-ന് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍.ഡി.എ സര്‍ക്കാര്‍ അധികാരമേല്‍ക്കും.
അടുത്ത അഞ്ച് വര്‍ഷം പ്രധാന കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ടെന്ന് മോദി എന്‍ഡിഎ യോഗത്തില്‍ വ്യക്തമാക്കി. ന്യൂനപക്ഷ മേഖലയുടെ ഉന്നമനത്തിനാപ്പം പ്രാദേശിക വികസനവും സാധ്യമാകണം. ജനപ്രതിനിധികളുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാകണമെന്നും അനാവശ്യ വിവാദങ്ങളില്പ്പെടരുതെന്നും നിയുക്ത എംപിമാര്‍ക്ക് നരേന്ദ്ര മോദി മുന്നറിയിപ്പ് നല്കി.
ലോകം മുഴുവന്‍ ഇന്ത്യയിലെ തിരഞ്ഞെടുപ്പിനെ വീക്ഷിച്ചിരുന്നുവെന്നും ജനവിധി ലോകത്തെ അത്ഭുതപ്പെടുത്തിയെന്നും നരേന്ദ്ര മോദി പറഞ്ഞു. മികച്ച വിജയം ഉത്തരവാദിത്തങ്ങള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. സേവന മനോഭാവത്തിനുള്ള അംഗീകാരമാണ് ജനവിധി. ജനങ്ങളെ വിഭജിക്കുമെന്നും ജനങ്ങളില്‍ അകലം സൃഷ്ടിക്കുമെന്നും മതിലുകള്‍ ഉയര്‍ത്തുമെന്നു വായിരുന്നു വിമര്‍ശനങ്ങള്‍ .എന്നാല്‍ ഈ വിജയം മതിലുകള്‍ ഇല്ലാതാക്കി. ന്യൂനപക്ഷ മേഖലയുടെ ഉന്നമനത്തിനാപ്പം പ്രാദേശിക വികസനവും സാധ്യമാകണം. ഇത്രകാലവും പാര്‍ട്ടികള്‍ ന്യുനപക്ഷങ്ങളെ വോട്ടു ബാങ്ക് മാത്രമായാണ് ഉപയോഗിച്ചത്. അത് അവസാനിപ്പിക്കും.
Also Read വീണ്ടും നേതാവായി തെരഞ്ഞെടുത്തതിന് നന്ദി പറഞ്ഞ് മോദി
ജനപ്രതിനിധികളുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാകണമെന്നും അനാവശ്യ വിവാദങ്ങളില്പ്പെടരുതെന്നും നിയുക്ത എംപിമാര്‍ക്ക് എന്‍ ഡി എ യോഗത്തില്‍ നരേന്ദ്ര മോദി മുന്നറിയിപ്പ് നല്കി. മാധ്യമങ്ങളോട്ഭ സംസാരിക്കുമ്പോള്‍ സൂക്ഷിക്കണം. ഭരണഘടനയെ വന്നഗിയാണ് മോദി പ്രസംഗം തുടങ്ങിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, General Election 2019 Result, Lok sabha election result 2019, Loksabha Election Result 2019, Narendra modi, Nda, എൻഡിഎ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി, ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം