• HOME
  • »
  • NEWS
  • »
  • india
  • »
  • ആം ആദ്മിക്ക് ആശ്വസിക്കാം; എംഎൽഎമാരെ അയോഗ്യരാക്കണമെന്ന അപേക്ഷ രാഷ്ട്രപതി തള്ളി

ആം ആദ്മിക്ക് ആശ്വസിക്കാം; എംഎൽഎമാരെ അയോഗ്യരാക്കണമെന്ന അപേക്ഷ രാഷ്ട്രപതി തള്ളി

  • Last Updated :
  • Share this:
    ന്യൂഡൽഹി: ഇരട്ട പദവിയുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടിയിലെ 27 എംഎൽഎമാരെ അയോഗ്യരാക്കണമെന്ന അപേക്ഷ രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. വരുമാനം ലഭിക്കുന്ന രോഗി കല്യാണ്‍ സമിതി അധ്യക്ഷ പദവി വഹിച്ചതിനാണ് എംഎൽഎമാരെ അയോഗ്യരാക്കണമെന്ന അപേക്ഷ രാഷ്ട്രപതിക്ക് മുന്നിലെത്തുന്നത്. വിഷയത്തിൽ രാഷ്ട്രപതി തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അഭിപ്രായം തേടിയിരുന്നു. എന്നാൽ വരുമാനം ലഭിക്കുന്ന പദവിയുടെ പരിധിയിൽ ആം ആദ്മി എംഎൽഎമാർ വരില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രപതിയെ അറിയിച്ചത്. ഇതോടെയാണ് എംഎൽഎമാരെ അയോഗ്യരാക്കണമെന്ന അപേക്ഷ രാഷ്ട്രപതി തള്ളിയത്.

    ഏപ്രില്‍ 26നാണ് ഡല്‍ഹി ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് രോഗി കല്യാണ്‍ സമിതികള്‍ (രോഗി ക്ഷേമ സമിതി) രൂപീകരിച്ച് ഉത്തരവിറക്കിയത്. ആരോഗ്യ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായാണ് ഇവ രൂപീകരിച്ചത്. മൂന്ന് ലക്ഷം രൂപയാണ് ഡല്‍ഹി സര്‍ക്കാര്‍ ഓരോ അസംബ്ലി കമ്മിറ്റികള്‍ക്കും വാര്‍ഷിക ഗ്രാന്‍റായി നല്‍കുന്നത്. പ്രതിഫലം പറ്റുന്ന ഇരട്ട പദവികള്‍ വഹിക്കുന്നുവെന്ന് ആരോപിച്ചും ഇവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടും നിയമ വിദ്യാര്‍ത്ഥി വിഭോര്‍ ആനന്ദ് ആണ് 2016ല്‍ ഇവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നത്.

    നമ്പി നാരായണൻ എന്ന ശാസ്ത്രജ്ഞൻ എത്തുന്നു - 'നമ്പി ദ സയന്‍റിസ്റ്റ്'

    ഇതിനിടെ ഡൽഹി ചീഫ് സെക്രട്ടറി അൻഷു പ്രകാശിനെ ആക്രമിച്ച കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഉൾപ്പടെയുള്ള 13 പേർക്ക് കോടതി ജാമ്യം അനുവദിച്ചു. 50000 രൂപയുടെ ബോണ്ടിൻമേലാണ് കോടതി ജാമ്യം അനുവദിച്ചത്.
    First published: