• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

രാം ഷക്കല്‍ ഉള്‍പ്പെടെ നാലു പേരെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു


Updated: July 14, 2018, 3:45 PM IST
രാം ഷക്കല്‍ ഉള്‍പ്പെടെ നാലു പേരെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു

Updated: July 14, 2018, 3:45 PM IST
ന്യൂഡല്‍ഹി: മുന്‍ ലോക്‌സഭാംഗവും ദളിത് നേതാവുമായ രാം ഷക്കല്‍ ഉള്‍പ്പെടെ നാലു പേരെ രാഷ്ട്രപതി രാം നാഥ് കോവിന്ദ് രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു.

ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ രാകേഷ് സിന്‍ഹ നര്‍ത്തകി സൊണാല്‍ മാന്‍സിങ്, ശില്‍പി രഘുനാഥ് മഹാപത്ര എന്നിവരാണു മറ്റു മൂന്നു പേര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ നിര്‍ദേശപ്രകാരമാണ് രാഷ്ട്രപതിയുടെ നടപടി.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍കര്‍, നടി രേഖ, വ്യാവസായി അനു ആഖാ, അഭിഭാഷകനായ കെ പരാശരന്‍ എന്നിവരുടെ കാലവധി അവസാനിച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് നിയമനം.

രാം ഷക്കല്‍


ഉത്തര്‍പ്രദേശില്‍നിന്നുള്ള കര്‍ഷക നേതാവായ റാം ശകല്‍, റോബര്‍ട്ടസ്ഗഞ്ജ് മണ്ഡലത്തെ പ്രതിനിധീകരിച്ചു മൂന്നു തവണ ലോക്‌സഭാംഗമായിട്ടുണ്ട്.
Loading...

രാകേഷ് സിന്‍ഹ


ഡല്‍ഹി സര്‍വകലാശാലയിലെ പ്രഫസറായ രാകേഷ് സിന്‍ഹ അറിയപ്പെടുന്ന എഴുത്തുകാരനും ആര്‍.എസ്.എസ് സൈദ്ധാന്തികനുമാണ്.

സൊണാല്‍ മാന്‍സിങ്


പ്രമുഖ ശാസ്ത്രീയ നര്‍ത്തകിയും സാമൂഹ്യ പ്രവര്‍ത്തകയും. 60 വര്‍ഷത്തിലധികമായി നൃത്തരംഗത്തു പ്രവര്‍ത്തിക്കുന്ന സോനല്‍ നൃത്താധ്യാപിക, നൃത്തസംവിധായക എന്നീ നിലകളിലും പ്രശസ്തയാണ്.

രഘുനാഥ് മഹാപത്ര


പ്രശസ്ത ശില്പിയായ രഘുനാഥ് മഹാപത്ര പുരി ജഗനാഥ ക്ഷേത്ര നവീകരണത്തില്‍ മുഖ്യ പങ്കു വഹിച്ചു, പാര്‍ലമെന്റില്‍ സ്ഥപിച്ചിരിക്കുന്ന സൂര്യന്റെ പ്രതിമ, പാരിസ് ബുദ്ധ ക്ഷേത്രത്തിലെ ബുദ്ധ പ്രതിമ എന്നിവയാണ് പ്രധാന ശില്‍പങ്ങള്‍.

 
First published: July 14, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍