നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • സത്യസന്ധതയും ആത്മസമർപ്പണവും നിറഞ്ഞ പൊതുജീവിതമായിരുന്നു പരീക്കറിന്‍റേതെന്ന് രാഷ്ട്രപതി

    സത്യസന്ധതയും ആത്മസമർപ്പണവും നിറഞ്ഞ പൊതുജീവിതമായിരുന്നു പരീക്കറിന്‍റേതെന്ന് രാഷ്ട്രപതി

    ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിന്‍റെ നിര്യാണത്തിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അനുശോചിച്ചു.

    മനോഹർ പരീക്കർ

    മനോഹർ പരീക്കർ

    • Share this:
      ന്യൂഡൽഹി: ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിന്‍റെ നിര്യാണത്തിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അനുശോചിച്ചു. സത്യസന്ധതയും ആത്മസമർപ്പണവും നിറഞ്ഞ പൊതുജീവിതമായിരുന്നു പരീക്കറിന്‍റേതെന്ന് രാഷ്ട്രപതി ട്വിറ്ററിൽ കുറിച്ചു. പൊതുജീവിതത്തിൽ സത്യസന്ധതയും ആത്മസമർപ്പണവും നിറഞ്ഞ വ്യക്തിയായിരുന്നു പരീക്കർ. ഇന്ത്യയിലെയും ഗോവയിലെയും ജനങ്ങൾക്ക് അദ്ദേഹത്തെ മറക്കാൻ കഴിയില്ലെന്നും രാഷ്ട്രപതി ട്വിറ്ററിൽ കുറിച്ചു.

      രാഷ്ട്രപതിയുടെ ട്വീറ്റ്,

      Extremely sorry to hear of the passing of Shri Manohar Parrikar, Chief Minister of Goa, after an illness borne with fortitude and dignity. An epitome of integrity and dedication in public life, his service to the people of Goa and of India will not be forgotten #PresidentKovind



      മൂന്നുതവണ ഗോവ മുഖ്യമന്ത്രി ആയിരുന്ന മനോഹർ പരീക്കർ 2014 - 17 കാലഘട്ടത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്നു. അർബുദ രോഗബാധിതനായ അദ്ദേഹം കഴിഞ്ഞ ഒരു വർഷക്കാലമായി ചികിത്സയിൽ ആയിരുന്നു. പനാജിയിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

      First published:
      )}