ഇന്റർഫേസ് /വാർത്ത /India / കോവിഡ് രോഗികളെ സേവിച്ച് മരണത്തിന് കീഴടങ്ങിയ ആംബുലൻസ് ഡ്രൈവറുടെ വിധവയ്ക്ക് രാഷ്ട്രപതിയുടെ 2 ലക്ഷം

കോവിഡ് രോഗികളെ സേവിച്ച് മരണത്തിന് കീഴടങ്ങിയ ആംബുലൻസ് ഡ്രൈവറുടെ വിധവയ്ക്ക് രാഷ്ട്രപതിയുടെ 2 ലക്ഷം

ആരിഫിന്റെ കുടുംബാംഗങ്ങൾ

ആരിഫിന്റെ കുടുംബാംഗങ്ങൾ

ഷഹീദ് ഭഗത് സിംഗ് സേവാ ദളിന്റെ കീഴിലുള്ള ഡസൻ കണക്കിന് ആംബുലൻസ് ഡ്രൈവർമാരിൽ ഒരാളായിരുന്നു ആരിഫ്. കോവിഡ് ബാധിച്ച് മരിച്ച 500ലധികം പേരുടെ മൃതദേഹങ്ങൾ അന്തിമോപചാരത്തിനായി എത്തിച്ചത് ആരിഫിന്റെ ആംബുലൻസിൽ ആയിരുന്നു

  • News18
  • 1-MIN READ
  • Last Updated :
  • Share this:

നൂറുകണക്കിന് കോവിഡ് രോഗികൾക്ക് ആശ്വാസവും സഹായവും സേവനവുമായി എത്തി ഒടുവിൽ മരണത്തിന് കീഴടങ്ങിയ ആംബുലൻസ് ഡ്രൈവറുടെ വിധവയ്ക്ക് രാഷ്ട്രപതിയുടെ രണ്ടുലക്ഷം രൂപ. രാഷ്ട്രപതിയുടെ വിവേചനാധികാര ഗ്രാന്റാണിത്. ആംബുലൻസ് ഡ്രൈവറായിരുന്ന മുഹമ്മദ് ആരിഫ് കോവിഡ് ബാധിച്ച് മരിച്ചത് നിരവധി മാധ്യമങ്ങളിൽ വാർത്ത ആയിരുന്നു. ഷഹീദ് ഭഗത് സിംഗ് സേവാ ദളുമായി ചേർന്നായിരുന്നു ആരിഫിന്റെ പ്രവർത്തനം.

കോവിഡ് ബാധിച്ച് മരിച്ച രോഗികളുടെ മൃതദേഹങ്ങൾ ആയിരുന്നു പ്രധാനമായും ആരിഫ് ആംബുലൻസിൽ കൊണ്ടു പോയിരുന്നത്. സദാ സമയവും സഹായ സന്നദ്ധനായി എത്തിയിരുന്ന ആരിഫ് ഒടുവിൽ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു. ആരിഫിന്റെ നിസ്വാർത്ഥ സേവനം രാഷ്‌ട്രപതിയുടെ ശ്രദ്ധയിലും വന്നിരുന്നു. ഇതിനെ തുടർന്ന് അടിയന്തര ആവശ്യങ്ങൾക്ക് ആരിഫിന്റെ കുടുംബത്തിന് ധനസഹായമായി രണ്ടുലക്ഷം രൂപ പ്രഖ്യാപിക്കുകയായിരുന്നു. ആരിഫിന്റെ സേവനങ്ങളെ പ്രശംസിക്കുന്ന കത്ത് ഉൾപ്പെടെയുള്ള ധനസഹായം ഡി എം ഷാഹ്ദ്ര ആരിഫിന്റെ വിധവയായ സുൽത്താന ആരിഫിന് അവരുടെ വീട്ടിൽ വച്ച് കൈമാറി. ആരിഫിന് ഭാര്യയും രണ്ട് ആൺമക്കളും രണ്ട് പെൺമക്കളുമാണുള്ളത്.

You may also like:ഉത്തർപ്രദേശിൽ ബി ജെ പി നേതാവ് അജ്ഞാതരുടെ വെടിയേറ്റു മരിച്ചു [NEWS]ഇനി 75 രൂപയുടെ നാണയവും 17 പുതിയ വിത്തുകളും; ലോക ഭക്ഷ്യദിനത്തിൽ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചത് [NEWS] ഇന്ത്യ ഉൾപ്പെടെ അഞ്ചു രാജ്യങ്ങളിൽ നിന്ന് ദുബായ് സന്ദർശിക്കാൻ എത്തുന്നവർക്ക് ഇനി പുതിയ നിയമങ്ങൾ [NEWS]

ഷഹീദ് ഭഗത് സിംഗ് സേവാ ദളിന്റെ കീഴിലുള്ള ഡസൻ കണക്കിന് ആംബുലൻസ് ഡ്രൈവർമാരിൽ ഒരാളായിരുന്നു ആരിഫ്. കോവിഡ് ബാധിച്ച് മരിച്ച 500ലധികം പേരുടെ മൃതദേഹങ്ങൾ അന്തിമോപചാരത്തിനായി എത്തിച്ചത് ആരിഫിന്റെ ആംബുലൻസിൽ ആയിരുന്നു. രാജ്യത്ത് കോവിഡ് 19 പൊട്ടി പുറപ്പെട്ടപ്പോൾ മുതൽ ജോലിയിൽ പ്രവേശിച്ചതാണ് ആരിഫ്. ജോലിക്കിടയിൽ ഒരിക്കൽ പോലും അദ്ദേഹം വീട്ടിലേക്ക് പോയിരുന്നില്ല. കോവിഡ് ബാധിച്ച് ഡൽഹിയിലെ ഹിന്ദു റാവു ആശുപത്രിയിൽ വച്ച് ശനിയാഴ്ച ആയിരുന്നു മരണം.

ആരിഫിന്റെ നിര്യാണം സംഘടനയ്ക്കുള്ളിൽ അഗാധമായ ശൂന്യത സൃഷ്ടിച്ചിട്ടുണ്ടെന്ന് ഷഹീദ് ഭഗത് സിംഗ് സേവാദൾ പ്രസിഡന്റ് ജിതേന്ദർ സിംഗ് ഷന്റി പറഞ്ഞിരുന്നു.

'ആരിഫ് ഭായ് വളരെ നല്ലൊരു ജോലി ചെയ്തു. എപ്പോഴും ജോലിക്ക് ലഭ്യമാകുന്നതിനായി അദ്ദേഹം ആശുപത്രിയിൽ താമസിച്ചു. അഭിനന്ദനാർഹമായി പ്രവർത്തിച്ച അദ്ദേഹത്തിന് ഒക്ടോബർ ഒന്നിന് COVID-19 ലക്ഷണങ്ങൾ കണ്ടുതുടങ്ങി. ആശുപത്രിയിൽ പോയിരുന്നെങ്കിലും തിരികെ വന്നു. വെള്ളിയാഴ്ച വീണ്ടും ഹിന്ദു റാവു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പക്ഷേ, ശനിയാഴ്ച രാവിലെ എട്ടു മണിയോടെ അദ്ദേഹം മരിച്ചു. ഞങ്ങൾ അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിച്ചു. അദ്ദേഹം ഒരു യഥാർത്ഥ കോവിഡ് -19 യോദ്ധാവായിരുന്നു' - ഷന്റി പറഞ്ഞു.

First published:

Tags: Corona, Corona death toll, Corona In India, Corona outbreak, Corona virus, Corona Virus India, Corona virus spread, Coronavirus, Coronavirus kerala, Coronavirus symptoms, Coronavirus update, Covid 19, Symptoms of coronavirus